UPDATES

വിപണി/സാമ്പത്തികം

ലോകത്തിലെ ഏറ്റവുമുയർന്ന ശമ്പളമുള്ള നഗരത്തിൽ വീടില്ലാത്തവരുടെ എണ്ണം കൂടുന്നു

നഗരത്തില്‍ ജോലിചെയ്യുന്ന ഒരു കുടുംബത്തിലെ രണ്ടു പേര്‍ക്ക് വാടക കഴിഞ്ഞ് ഓരോ മാസവും ശരാശരി 4,700 ഡോളർ വരുമാനം ലഭിക്കുന്നുണ്ടെന്ന് ഗവേഷകർ കണക്കുകൂട്ടുന്നു.

                       

വമ്പന്‍ കമ്പനികള്‍ വരാന്‍ തുടങ്ങിയതോടെ സമ്പന്നതയുടെ കാര്യത്തില്‍ സാൻ ഫ്രാൻസിസ്കോ വന്‍ കുതിച്ചുചാട്ടത്തിനു ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഏറ്റവും ഉയർന്ന ശമ്പളവും, ഡിസ്പോസിബിൾ വരുമാനവും നല്‍കുന്ന ലോക നഗരങ്ങളില്‍ സാൻ ഫ്രാൻസിസ്കോ മുന്നിലെത്തും. ഡൂചെ ബാങ്കിന്റെ മാപ്പിംഗ് ദി വേൾഡ്സ് പ്രിസൈസ് 2019″ സർവേയാണ് ഇത്തരത്തിലുള്ളൊരു വിവരം പുറത്തുവിട്ടിട്ടുള്ളത്.

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ശമ്പളത്തിന്‍റെ കാര്യത്തില്‍ അഞ്ചാം സ്ഥാനവും, നികുതിയും ചെലവും കഴിഞ്ഞ് ബാക്കി വരുന്ന പണത്തിന്‍റെ കാര്യത്തില്‍ ഇരുപത്തൊന്നാം സ്ഥാനവുമാണ് സാൻ ഫ്രാൻസിസ്കോ നേടിയിരിക്കുന്നത്. 2019-ൽ ഇവിടുത്തെ മാസവരുമാനം ഏകദേശം 6,500 ഡോളറാണെന്ന് ഡൂചെ ബാങ്ക് പറയുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 31%ത്തിന്‍റെ വര്‍ദ്ധനവ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 88% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നഗരത്തില്‍ ജോലിചെയ്യുന്ന ഒരു കുടുംബത്തിലെ രണ്ടു പേര്‍ക്ക് വാടക കഴിഞ്ഞ് ഓരോ മാസവും ശരാശരി 4,700 ഡോളർ വരുമാനം ലഭിക്കുന്നുണ്ടെന്ന് ഗവേഷകർ കണക്കുകൂട്ടുന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 31%ത്തിന്‍റെ വര്‍ദ്ധനവാണ്. മൊത്തത്തില്‍ അമേരിക്കയിലെ ടെക് സെക്ടര്‍ കൈവരിച്ച പുരോഗതിയുടെ അനുരണനമാണ് പരമ്പരാഗത നഗരങ്ങളില്‍പോലും കാണുന്ന ഈ സാമ്പത്തിക പുരോഗതിയെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ച് നഗരാമാണ് ലോകത്തെ നമ്പര്‍ വണ്‍ എങ്കിലും സാൻ ഫ്രാൻസിസ്കോ വൈകാതെ അതിനെ മറികടന്നേക്കും. അതേസമയം, ഈ പുരോഗതിക്കിടയിലും ഉയര്‍ന്നുകൊണ്ടിരിക്കുന്ന അസമത്വത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രതിബാധിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നഗരത്തില്‍ വീടില്ലാത്തവരുടെ എണ്ണം 17% വര്‍ദ്ധിച്ചത്. ഇത് കഴിഞ്ഞ 17 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നിരക്കാണ്.

Share on

മറ്റുവാര്‍ത്തകള്‍