June 13, 2026 |
Share on

ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യക്ക് പതിഞ്ഞ തുടക്കം; രോഹിത് പുറത്ത്‌

അഴിമുഖം പ്രതിനിധി ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്ക് ദുരന്ത തുടക്കം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് പത്ത് റണ്‍സെടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മയെയാണ് ഇന്ത്യക്ക് നഷ്ടമായത്. റണ്‍ ഔട്ടായാണ് രോഹിത് മടങ്ങിയത്. റണ്‍ ഒന്നും എടുക്കാതെയാണ് രോഹിത് പുറത്തായത്.ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 14 ഓവറില്‍ ഒരു വിക്കറ്റ് 56 റണ്‍സ് എടുത്തിട്ടുണ്ട്. ധവാനും കോഹ്‌ലിയുമാണ് ക്രീസില്‍. ലോകകപ്പ് മത്സരത്തില്‍ ഇത് നാലാം തവണയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റ് മുട്ടുന്നത്. കഴിഞ്ഞ മൂന്ന് തവണയും […]

അഴിമുഖം പ്രതിനിധി

ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്ക് ദുരന്ത തുടക്കം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് പത്ത് റണ്‍സെടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മയെയാണ് ഇന്ത്യക്ക് നഷ്ടമായത്. റണ്‍ ഔട്ടായാണ് രോഹിത് മടങ്ങിയത്. റണ്‍ ഒന്നും എടുക്കാതെയാണ് രോഹിത് പുറത്തായത്.ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 14 ഓവറില്‍ ഒരു വിക്കറ്റ് 56 റണ്‍സ് എടുത്തിട്ടുണ്ട്. ധവാനും കോഹ്‌ലിയുമാണ് ക്രീസില്‍.

ലോകകപ്പ് മത്സരത്തില്‍ ഇത് നാലാം തവണയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റ് മുട്ടുന്നത്. കഴിഞ്ഞ മൂന്ന് തവണയും ദക്ഷിണാഫ്രിക്കക്കായിരുന്നു ജയം. ഈ മത്സരത്തില്‍ ജയിച്ച് പുതിയ ചരിത്രം കുറിക്കാനാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. ചരിത്രം ആവര്‍ത്തിക്കാന്‍ ദക്ഷിണാഫ്രിക്കയും.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×