December 13, 2024 |

ഭാര്യയുടെ പ്രസവ ദൃശ്യങ്ങള്‍ പങ്കുവച്ച യൂട്യൂബര്‍ക്കെതിരെ കേസ്‌

തമിഴ്‌നാട്ടില്‍ ഭാര്യയുടെ പ്രസവ ദൃശ്യങ്ങള്‍ പങ്കുവച്ച യൂട്യൂബര്‍ക്കെതിരെ കേസെടുത്തു

ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട ചില ദൃശ്യങ്ങൾ പകർത്തുകയും കുഞ്ഞിന്റെ പൊക്കിൾകൊടി വേർപെടുത്തുകയും ചെയ്ത സംഭവത്തിൽ യൂട്യൂബ് വ്‌ളോഗറായ മുഹമ്മദ് ഇർഫാനെതിരെ കേസെടുക്കാനൊരുങ്ങി ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ ആൻഡ് റൂറൽ ഹെൽത്ത് സർവീസസ് (ഡിഎംഎസ്). സംഭവത്തിൽ ആശുപത്രിക്കും ഇർഫാദിനും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും, വീഡിയോ ചിത്രീകരിച്ചതിൽ വിശദീകരണം ചോദിക്കുകയും ചെയ്യുമെന്ന് അധികൃർ അറിയിച്ചിരുന്നു. പ്രസവത്തിന്റെയും പൊക്കിൾക്കൊടി ഭേദിക്കുന്നതിന്റെയും ദൃശ്യങ്ങൾ യൂട്യൂബ് ചാനൽ വഴി പുറത്ത് വിട്ടതിന് പിന്നാലെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

രണ്ട് ദിവസം കൊണ്ട് 14 ലക്ഷം ആളുകളാണ് ഇർഫാദ് പങ്കുവച്ച വീഡിയോ കണ്ടത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, തിങ്കളാഴ്ച (ഒക്‌ടോബർ 21, 2024) ഇർഫാദിനും ഷോളിങ്കനല്ലൂരിലെ ആശുപത്രിക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി മെഡിക്കൽ ആൻഡ് റൂറൽ ഹെൽത്ത് സർവീസസ് ഡയറക്ടർ ജെ. രാജമൂർത്തി പറഞ്ഞു. പൊക്കിൾക്കൊടി വേർപെടുത്താൻ ഡോക്ടർക്ക് മാത്രമെ അധികാരമുള്ളു എന്നിരിക്കെയാണ് ഈ സംഭവങ്ങൾ നടക്കുന്നത്. വിവാദമായതിനു പിന്നാലെ ഇർഫാദ് തന്റെ ചാനലിൽ നിന്നും വീഡിയോ നീക്കം ചെയ്തു. ​ഗർഭിണിയായിരിക്കെ തന്നെ കുട്ടിയുടെ ലിം​ഗ നിർണയം നടത്തുകയും ആ വീഡിയോ പങ്കുവക്കുകയും ചെയ്തതിന് നേരത്തെയും നടപടിയെടുത്തിട്ടുണ്ട്. controversy again with video of his newborn

ഇർഫാദിനും ആശുപത്രിക്കും ഡോക്ട്ർമാർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും, ഇവരോട് വിശദീകരണം ചോദിക്കുകയും ചെയ്യും. ഓപ്പറേഷൻ തിയറ്റർ എപ്പോഴും അണുവിമുക്തവും സ്വകാര്യവുമാണ്, ഇവിടേക്കാണ് അയാൾ കാമറയുമായി വരികയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്. പരിശീലനം ലഭിച്ച ആരോ​ഗ്യ വിദ​ഗ്ധർക്ക് മാത്രമേ പ്രസവശേഷം പൊക്കിൾക്കൊടി വേർപ്പെടുത്താൻ അധികാരമുള്ളു. ഡോ. രാജമൂർത്തി വ്യക്തമാക്കി. controversy again with video of his newborn

തമിഴ്‌നാട് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെൻ്റ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ആശുപത്രിക്കെതിരെ നടപടിയെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശത്ത് നടത്തിയ പ്രെനറ്റൽ ടെസ്റ്റിന് ശേഷം ജനിക്കാനിരിക്കുന്ന കുഞ്ഞിൻ്റെ ലിംഗം വെളിപ്പെടുത്തി ഇർഫാൻ നേരത്തെ വിവാദത്തിൽ പെട്ടിരുന്നു. ​ഗർഭസ്ഥശിശുവിന്റെ ലിംഗഭേദം വെളിപ്പെടുത്തുന്നത് പ്രീ-കൺസെപ്ഷൻ ആൻഡ് പ്രീ-നാറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക് ആക്ട് പ്രകാരം കുറ്റകരമാണ്.

 

Content summary; youtuber irfan sparks controversy again with video of his newborn

×