June 05, 2026 |
Avatar
Share on

പ്രധാനമന്ത്രിയെ വിവാഹം ക്ഷണിക്കാന്‍ യുവരാജ് സിംഗ് പാര്‍ലമെന്റില്‍

അഴിമുഖം പ്രതിനിധി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരിലൊരാളായ യുവരാജ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പടെയുള്ള പ്രമുഖരെ വിവാഹം ക്ഷണിക്കാന്‍ പാര്‍ലമെന്റിലെത്തി. അമ്മ ഷബ്നം സിങ്ങിനൊപ്പമാണ് യുവരാജ്സിങ് വിവാഹം ക്ഷണിക്കാന്‍ എത്തിയത്. പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട യുവരാജും അമ്മയും ഏഴുമിനിറ്റ് അദ്ദേഹവുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. പ്രധാനമന്ത്രിയെ ഡിസംബര്‍ 7-ന് ഡല്‍ഹിയില്‍വെച്ചു നടക്കുന്ന റിസപ്ഷനാണ് ക്ഷണിച്ചെന്നും അദ്ദേഹത്തിനൊപ്പമുള്ള സമയങ്ങള്‍ അവിസ്മരണീയമായിരുന്നുവെന്നും യുവരാജ് പറഞ്ഞു. യുവരാജും ബ്രിട്ടീഷ് മൗറീഷ്യന്‍ നടി ഹസല്‍ കീച്ചുമായി വിവാഹിതനാകുന്നത് നവംബര്‍ 30-ന് ചണ്ഡീഗഡില്‍ വെച്ചാണ്. 2011-ല്‍ ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരായ […]

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരിലൊരാളായ യുവരാജ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പടെയുള്ള പ്രമുഖരെ വിവാഹം ക്ഷണിക്കാന്‍ പാര്‍ലമെന്റിലെത്തി. അമ്മ ഷബ്നം സിങ്ങിനൊപ്പമാണ് യുവരാജ്സിങ് വിവാഹം ക്ഷണിക്കാന്‍ എത്തിയത്. പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട യുവരാജും അമ്മയും ഏഴുമിനിറ്റ് അദ്ദേഹവുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടു.

പ്രധാനമന്ത്രിയെ ഡിസംബര്‍ 7-ന് ഡല്‍ഹിയില്‍വെച്ചു നടക്കുന്ന റിസപ്ഷനാണ് ക്ഷണിച്ചെന്നും അദ്ദേഹത്തിനൊപ്പമുള്ള സമയങ്ങള്‍ അവിസ്മരണീയമായിരുന്നുവെന്നും യുവരാജ് പറഞ്ഞു. യുവരാജും ബ്രിട്ടീഷ് മൗറീഷ്യന്‍ നടി ഹസല്‍ കീച്ചുമായി വിവാഹിതനാകുന്നത് നവംബര്‍ 30-ന് ചണ്ഡീഗഡില്‍ വെച്ചാണ്.

2011-ല്‍ ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച് ആയ തനിക്ക് സമ്മാനം നല്‍കിയ കാര്യം പ്രധാനമന്ത്രി ഓര്‍ത്തു പറഞ്ഞുവെന്നും യുവരാജ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×