വെടിനിർത്തലുമായി ബന്ധപ്പെട്ട് യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡ്മിർ സെലെൻസ്കിയുമായി നടത്തിയ സംഭാഷണം സമാധാനപരമെന്ന് ട്രംപ്, ചർച്ചയെ തുടർന്ന് ഭാഗികമായ വെടിനിർത്തലിനും സെലെൻസ്കി സമ്മതമറിയിച്ചിട്ടുണ്ട്. വൈറ്റ് ഹൗസിൽ ഇരുനേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് ശേഷം നടത്തുന്ന ആദ്യ സംഭാഷണമായിരുന്നു ഇത്. ട്രംപിന്റെ നേതൃത്വത്തിൽ ഈ വർഷം ശാശ്വതമായ സമാധാനം നേടാൻ സാധിക്കുമെന്നാണ് താൻ കരുതുന്നതെന്ന് സെലെൻസ്കി വ്യക്തമാക്കി. റഷ്യൻ നിയന്ത്രണത്തിലുള്ള സപോരിഷിയ പവർ പ്ലാന്റിന്റെ യുഎസ് ഉടമസ്ഥാവകാശത്തെക്കുറിച്ചും ഇരുവരും ചർച്ച നടത്തിയതായി സെലെൻസ്‌കി വ്യക്തമാക്കി.
ഇരുവരുടേയും സംഭാഷണം വളരെ സൗഹാർദ്ദപരമായിരുന്നു. ചർച്ചയ്ക്ക് പിന്നാലെ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ സൗദി അറേബ്യയിൽ എത്തുകയും വെടിനിർത്തൽ കരാറിനായുള്ള ചർച്ചകൾ നടത്തുകയും ചെയ്തു. എന്നാൽ ചൊവ്വാഴ്ച ട്രംപുമായി നടത്തിയ ചർച്ചയിൽ സംഘർഷം താത്കാലികമായി നിർത്തി വയ്ക്കാനുള്ള ആവശ്യം പുടിൻ നിരസിച്ചിരുന്നു. വൈദ്യുതി പോലെയുള്ള അടിസ്ഥാന സൗകര്യങ്ങൾ, റെയിൽവേ സൗകര്യം, തുറമുഖം എന്നിവയ്ക്ക് തടസമുണ്ടാക്കുന്ന തരത്തിലുള്ള സംഘർഷങ്ങൾ നിർത്തി വയ്ക്കാൻ താൻ തയ്യാറാണെന്ന് സെലെൻസ്കി വ്യക്തമാക്കി. എന്നാൽ വെടിനിർത്തൽ നിബന്ധനകൾ ലംഘിക്കാനാണ് മോസ്കോ ശ്രമിക്കുന്നതെങ്കിൽ യുക്രെയ്ൻ തിരിച്ചടിക്കുമെന്ന് സെലെൻസ്കി വ്യക്തമാക്കി. വെടിനിർത്തൽ കരാർ ഞങ്ങൾ അംഗീകരിക്കുന്നത് വരെ, അനുബന്ധ രൂപരേഖ തയ്യാറാക്കുന്നത് വരെ റഷ്യയുടെ ആകക്രമണം തുടരുമെന്ന് ഞങ്ങൾക്ക് അറിയാമെന്ന് സെലെൻസ്കി പറഞ്ഞു. ഇരു രാജ്യങ്ങളുടെയും അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ രാജ്യങ്ങളെ തമ്മിലുള്ള സംഘർഷം ഇല്ലാതാക്കുകയായിരുന്നു സെലെൻസ്കിയുമായുള്ള ഫോൺ സംഭാഷണത്തിന്റെ ലക്ഷ്യമെന്നും, വെടിനിർത്തലിനായുള്ള കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ യുക്രെയ്നെ കൈമാറാമെന്ന് ട്രംപ് സമ്മതിച്ചതായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. പുടിൻ യുക്രെയ്നുമായി സമ്പൂർണ്ണ വെടിനിർത്തലിന് സമ്മതിക്കുമെന്ന് താൻ കരുതുന്നില്ലെന്ന് സെലെൻസ്കി മാധ്യമങ്ങളോട് പറഞ്ഞു. ഊർജ്ജ സംവിധാനങ്ങൾക്കെതിരെയുള്ള ആക്രമണം നിർത്താന ഇരു നേതാക്കളും സമ്മതമറിയിച്ചെങ്കിലും, തുടരുന്ന അക്രമണ സാഹചര്യത്തിന് ഇരു നേതാക്കളും പരസ്പരം പഴി ചാരുന്നുമുണ്ട്. ഒരു മണിക്കൂറടുത്ത് സെലെൻസ്കിയുമായുള്ള ഫോൺ സംഭാഷണം നീണ്ടതായി ട്രംപ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ റഷ്യയിൽ നിന്നും യുഎസിൽ നിന്നുമുള്ള സാങ്കേതിക വിദഗ്ധർ സൗദിയിൽ ഉടൻ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് ഊഹങ്ങളുണ്ട്. യുക്രെയ്നെ പിന്തുണയ്ക്കുന്നവർ സായുധ സഹായം നിർത്തലാക്കിയാൽ മാത്രമേ വെടിനിർത്തൽ പൂർണ്ണമായും നടപ്പാകൂവെന്ന് പുടിൻ പറഞ്ഞു. യുക്രെയ്‌നിലെ വൈദ്യുത നിലയങ്ങളുടെ ദീർഘകാല സുരക്ഷ ഉറപ്പാക്കുന്നതിന് അവയുടെ ഉടമസ്ഥാവകാശം യുഎസിന് നൽകുന്നത് സെലെൻസ്‌കി പരിഗണിക്കണമെന്ന് ട്രംപുമായുള്ള ഫോൺ സംഭാഷണത്തിൽ നിർദ്ദേശിച്ചതായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്‌സും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.
content summary: zelensky says he has a very good call with trump and lasting peace can achieve through trump