June 13, 2026 |
Share on

‘പുതുയു​ഗത്തിലേക്കുള്ള ചുവടുവെയ്പ്പ്, അപൂർവ്വമായി സംഭവിക്കുന്ന ചരിത്ര നിമിഷം’; വിജയ പ്രസംഗത്തിൽ നെഹ്‌റുവിനെ ഉദ്ധരിച്ച് സൊഹ്റാൻ

നെഹ്‌റുവിൻ്റെ പ്രസിദ്ധമായ ‘ട്രെസ്റ്റ് വിത്ത് ഡെസ്റ്റിനി’ പ്രസംഗത്തിലെ വരികളാണ് സൊഹ്റാൻ പരാമർശിച്ചത്

ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം നടത്തിയ പ്രംസ​ഗത്തിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ വാക്കുകൾ അനുസ്മരിച്ച് സൊഹ്റാൻ മംദാനി. നെഹ്‌റുവിൻ്റെ പ്രസിദ്ധമായ ‘ട്രെസ്റ്റ് വിത്ത് ഡെസ്റ്റിനി’ (‘Tryst with Destiny’) പ്രസംഗത്തിലെ വരികളാണ് സൊഹ്റാൻ പരാമർശിച്ചത്. തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച സൊഹ്റാൻ മംദാനി, ന്യൂയോർക്ക് സിറ്റിയിലെ ആദ്യത്തെ മുസ്ലീം മേയർ ആണ്.

1947 ൽ ഇന്ത്യക്ക് സ്വാതന്ത്യം ലഭിക്കുമ്പോൾ ജവഹർലാൽ നെഹ്റു പറഞ്ഞ വാക്കുകളാണ് ഇന്ന് തനിക്ക് ജനങ്ങളുടെ മുന്നിൽ നിൽക്കുമ്പോൾ ഓർമവരുന്നതെന്ന് പറഞ്ഞുകൊണ്ടാണ് സൊഹ്റാൻ ആരംഭിച്ചത്.

“നിങ്ങളുടെ മുന്നിൽ നിൽക്കുമ്പോൾ, ഞാൻ ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകൾ ഓർക്കുകയാണ്. ചരിത്രത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒരു നിമിഷം വന്നെത്തിയിരിക്കുന്നു. നമ്മൾ പഴയതിൽ നിന്ന് പുതിയതിലേക്ക് ചുവടുവെക്കുന്നു, ഒരു യുഗം അവസാനിക്കുകയും ദീർഘകാലം അടിച്ചമർത്തപ്പെട്ട ഒരു രാജ്യത്തിൻ്റെ ആത്മാവ് ശബ്ദമുയർത്തുകയും ചെയ്യുന്നു. ഇന്ന് രാത്രി, ന്യൂയോർക്ക് അതിലേക്ക് എത്തിയിരിക്കുന്നു, സൊഹ്റാനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പുതിയ ഭരണത്തിൻ കീഴിൽ എന്തൊക്കെയാണ് താൻ ചെയ്യാൻ ആ​ഗ്രഹിക്കുന്നതിനെ കുറിച്ചും സൊഹ്റാൻ മംദാനി കൂട്ടിച്ചേർത്തു. വ്യക്തതയും, ധൈര്യവും, ദീർഘവീക്ഷണവുമാണ് ഈ പുതിയ യു​ഗം ആവശ്യപ്പെടുന്നതെന്നും ഒഴിവുകഴിവുകൾ പറയില്ലെന്നും സൊഹ്റാൻ പറഞ്ഞു. ന്യൂയോർക്ക് സിറ്റി ഒരു രാഷ്ട്രീയ കുടുംബവാഴ്ചയെയാണ് തകർത്തിരിക്കുന്നതെന്നും സൊഹ്റാൻ പറഞ്ഞതായി റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.

Also Read;https://azhimukham.com/zohran-mamdani-faces-islamophobic-attack-after-his-new-york-primary-success/ ‘അവന്‍ ജിഹാദി ഭീകരന്‍, അവനെ നാടുകടത്തുക’; ഇസ്ലാമോഫോബിയയെ തകർത്ത സൊഹ്റാൻ

പ്രസം​ഗത്തിനിടയിൽ സൊഹ്റാൻ തൻ്റെ എതിരാളിയായിരുന്ന ആൻഡ്രൂ കൂമോയെ ആശംസിക്കുകയും ചെയ്തു. വ്യക്തിപരമായ ജീവിതത്തിൽ ആൻഡ്രൂ കൂമോയ്ക്ക് എല്ലാവിധ ആശംസകളും ഞാൻ നേരുന്നു, എന്നാൽ ഇന്ന് രാത്രി അദ്ദേഹത്തിൻ്റെ പേര് ഞാൻ ഉച്ചരിക്കുന്ന അവസാന നിമിഷമായിരിക്കട്ടെ, സൊഹ്റാൻ പറഞ്ഞു.

ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ സൊഹ്‌റാൻ മംദാനിക്കെതിരായ ആക്ഷേപങ്ങളും ആരോപണങ്ങളും ശക്തമായിരുന്നു. കടുത്ത ഇസ്ലാം വിരുദ്ധതയാണ് സൊഹ്‌റാന് നേരിടേണ്ടി വന്നിരുന്നത്. ഹമാസ് ഭീകരവാദികളുടെ അനുഭാവി, ജിഹാദി ഭീകരൻ എന്നിങ്ങനെയാണ് സൊഹ്‌റാന് എതിരാളികൾ ചാർത്തിക്കൊടുത്ത പേരുകൾ.

ഡെമോക്രാറ്റിക് പ്രൈമറിയിൽ സൊഹ്‌റാൻ വിജയിച്ചതോടെയാണ് സോഷ്യൽ മീഡിയയിലും അല്ലാതെയും കടുത്ത യാഥാസ്ഥികരും രാഷ്ട്രീയ എതിരാളികളും വിഷം തുപ്പുന്ന ആരോപണങ്ങളുമായി നിറയാൻ തുടങ്ങിയത്. ട്രംപ് ഭരണകൂടത്തിന്റെ പ്രതിനിധികളും വൈറ്റ് ഹൗസിൽ സ്വാധീനമുള്ളവരും സൊഹ്‌റാനെ നാടുകടത്തണമെന്നും, അയാൾ മേയർ ആവുകയാണെങ്കിൽ സെപ്തംബർ പതിനൊന്നിലെ(9/11 ഭീകരാക്രമണം) നടന്നതുപോലെ വീണ്ടും അമേരിക്ക ഭീകരാക്രമണങ്ങൾ നേരിടേണ്ടി വരുമെന്നുള്ള പ്രവചനങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. സൊഹ്‌റാന്റെ മതം പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തെ പ്രധാനമായും ആക്രമിച്ചിരുന്നത്.

Content Summary: Zohran Mamdani quotes Nehru in speech; A moment comes but rarely in history when we step out from the old to the new

Leave a Reply

Your email address will not be published. Required fields are marked *

×