Continue reading “ആഞ്ജലീന ജൂലി- ബ്രാഡ് പീറ്റ് ദമ്പതിക്ക് ഏഴാമത്തെ മകന്‍ സിറിയയില്‍ നിന്ന്”

" /> Continue reading “ആഞ്ജലീന ജൂലി- ബ്രാഡ് പീറ്റ് ദമ്പതിക്ക് ഏഴാമത്തെ മകന്‍ സിറിയയില്‍ നിന്ന്”

"> Continue reading “ആഞ്ജലീന ജൂലി- ബ്രാഡ് പീറ്റ് ദമ്പതിക്ക് ഏഴാമത്തെ മകന്‍ സിറിയയില്‍ നിന്ന്”

">

UPDATES

News

ആഞ്ജലീന ജൂലി- ബ്രാഡ് പീറ്റ് ദമ്പതിക്ക് ഏഴാമത്തെ മകന്‍ സിറിയയില്‍ നിന്ന്

k c arun

k c arun

                       brad

അഴിമുഖം പ്രതിനിധി  

ഹോളീവുഡില്‍ ആഞ്ജലീന ജൂലി  ബ്രാഡ് പീറ്റ് ദമ്പതിക്ക് തനതായൊരു സ്ഥാനമുണ്ട്. രണ്ടുപേരും പുകള്‍പെറ്റ അഭിനേതാക്കളാണെങ്കിലും അതിലുപരി അവര്‍ നടത്തുന്ന മാനുഷികസേവനങ്ങളുടെ പേരിലാണ് ലോകം എന്നും ബ്രാഞ്ജലീന എന്ന ഒറ്റപ്പേരിട്ട് വിളിക്കുന്ന ഈ താരങ്ങളെ ആരാധിക്കുന്നത്. സിനിമയുടെ ചുറ്റുവട്ടത്തു നിന്ന് മാറി ബ്രാഡിനെയും ആഞ്ജലീനയെും കാണുമ്പോള്‍ ഇരുവുടെയും കൈകളില്‍ തൂങ്ങിയും അല്ലാതെയും ഉണ്ടാകും ആറു കുട്ടികള്‍, അവരുടെ മക്കള്‍. അതിലൊരാള്‍ പോലും ബ്രാഡിനും ആഞ്ജലീനയ്ക്കും പിറന്നവരല്ല. വിധിയുടെ നെരിപ്പോടില്‍ വീണുപോയ കുഞ്ഞുജീവിതങ്ങളെ ആ താരജോടി തങ്ങളുടെ സ്വന്തമാക്കിയതാണ്. ലോകത്തിന് മുന്നില്‍ കമ്പോഡിയക്കാരനായ മഡോക്‌സ്( 13 വയസ്) വിയറ്റ്‌നാമില്‍ നിന്നുള്ള പാക്‌സ്(11 വയസ്) എത്യോപക്കാരായ ഷിലോഹ്( 8 വയസ്) വിവിയെന്‍, നോകിസ്(6 വയസുകാരായ ഇരുവരും ഇരട്ടകളാണ്), സഹാറ( 10 വയസ്) എന്നീ ആറുകുരുന്നുകളും ഇന്നീ വിഖ്യാത ഹോളിവുഡ് താരങ്ങളുടെ മക്കളാണ്.  ലോകം അഭയാര്‍ത്ഥികളുടെ ജീവിതദുരിതം കണ്ടു വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ തങ്ങളുടെ കുട്ടികള്‍ക്ക് ഒരു സഹോദരനെക്കൂടി ബ്രാഡും ആഞ്ജലീനയും സമ്മാനിക്കുന്നു. ഒരു സിറിയന്‍ അഭയാര്‍ത്ഥി ബാലനെയാണ് ഇരുവരും ദത്തെടുക്കുന്നത്. യുഎന്‍ റഫ്യൂജി അംബാസിഡര്‍ കൂടിയായ ആഞ്ജലീന സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിക്കുമ്പോഴാണ് മൂന്നു കുട്ടികളെ കാണുന്നത്. അവരുടെ അച്ഛനെ സിറിയന്‍ സൈനികര്‍ പിടിച്ചുകൊണ്ടുപോയി. വീട് ബോബംബാക്രമണത്തില്‍ തകര്‍ന്നു, അതിനിടയില്‍പ്പെട്ട് അമ്മയും മരിച്ചു. അതോടെ അനാഥരായി തീര്‍ന്ന ഈ കുട്ടികളെ കണ്ടുമുട്ടിയപ്പോള്‍ മൂന്നുപേരെയും ഒരുമിച്ച് തന്റേതാക്കാനാണ് ആഞ്ജലീനയുടെ അമ്മ മനസ്സ് കൊതിച്ചത്. എന്നാല്‍ ബ്രാഡ് ആണ് ആ തീരുമാനത്തില്‍ നിന്ന് തന്റെ ഭാര്യയെ വ്യതിചലിപ്പിച്ചത്. മൂന്നുപേരെയും സ്വീകരിക്കുന്നതിലെ വൈഷമ്യമല്ലായിരുന്നു, പക്ഷെ തങ്ങള്‍ക്കിപ്പോള്‍ ഉള്ള കുട്ടികളെ ആ തീരുമാനം ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ എന്ന ആശങ്കയായിരുന്നു ബ്രാഡിനുണ്ടായിരുന്നത്. ഒടുവില്‍ മൂന്നു സിറിയന്‍ കുട്ടികളിലൊരാളെ തങ്ങളുടെ ഏഴാമത്തെ മകനായി അവര്‍ സ്വീകരിച്ചു. ബ്രാഞ്ജലീന കുടുംബം അങ്ങനെ ഒന്നുകൂടി വലുതായി…

k c arun

k c arun

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Related news


Share on

മറ്റുവാര്‍ത്തകള്‍