April 28, 2025 |

2050 ല്‍ പ്ലാസ്റ്റിക് മൂന്നിരട്ടിയാകും; ആഗോള പ്ലാസ്റ്റിക് ഉടമ്പടിയുമായി യുഎന്‍

1950 ല്‍ 23 ദശലക്ഷം ടണ്‍ ആയിരുന്ന പ്ലാസ്റ്റിക് ഉല്‍പ്പാദനം 2015 ല്‍ 448 ദശലക്ഷം ആയി വര്‍ദ്ധിച്ചു. 2050ഓടെ ലോകത്ത് പ്ലാസ്റ്റിക് ഉല്‍പ്പാദനം മൂന്നിരട്ടിയാകും.

ഈ ലോകത്ത് ജീവിക്കുന്ന മനുഷ്യര്‍ 430 മില്യണ്‍ ടണ്‍ പ്ലാസ്റ്റിക് ആണ് ഭൂമിയിലേക്ക് വലിച്ചെറിയുന്നത്. ഇതുമൂലം പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് ആഘാതം സൃഷ്ടിക്കുന്നു. പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കാന്‍ ആഗോള ഉടമ്പടിക്ക് ഒരുങ്ങുകയാണ് യുഎന്‍. അഞ്ചാമത്തെയും അവസാനത്തേയുമായ ഐഎന്‍സി ചര്‍ച്ച കൊറിയയിലെ ബൂസാനില്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 1 വരെയായി നടന്നു. നിയമപരമായ ഉടമ്പടിയാക്കി ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യം. വര്‍ദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് എന്ന വിപത്ത് പരിസ്ഥിതി, മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ആരോഗ്യം, സാമ്പത്തിക മേഖല എന്നിവയെ എല്ലാം സാരമായി ബാധിക്കുന്നു.plastic

ഭാവി തലമുറയെപോലും ആഗോളതലത്തില്‍ ബാധിക്കുന്ന ഈ പ്രതിസന്ധിയെ ചെറുക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കുകയാണ്. 100 രാജ്യങ്ങള്‍ ചേര്‍ന്ന്
ചൂടേറിയ ചര്‍ച്ചകളും നടക്കുന്നുണ്ട്. എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളും ഈ പ്ലാസ്റ്റിക് നിയന്ത്രണ ദൗത്യത്തില്‍ പങ്കുചേരുന്നു. പ്ലാസ്റ്റിക് സംസ്‌കരണം കൃത്യമായ പദ്ധതിയോടെ ആവിഷ്‌കരിച്ച് പ്രകൃതിയെ സംരക്ഷിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ മറ്റ് ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും 2025ലാണ് നടക്കുക.

2015 ലെ പാരിസ് ഉടമ്പടിക്ക് ശേഷം രൂപകല്‍പ്പന ചെയ്ത പ്രധാനപ്പെട്ട ഉടമ്പടികളിലൊന്നാണിത്. വിപുലമായ ചര്‍ച്ചകളിലൂടെ പദ്ധതിയില്‍ പ്രതീക്ഷ വര്‍ദ്ധിക്കുകയാണ്. പ്ലാസ്റ്റിക് ഉല്‍പ്പാദനവും ഉപയോഗവും കുറയ്ക്കുന്നതിനെ അംഗീകരിക്കാതെ വിട്ടുനില്‍ക്കുന്ന ചില രാജ്യങ്ങളുമുണ്ട്.

പെട്രോളില്‍ നിന്നും പ്ലാസ്റ്റിക് ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് ആയിരിക്കുന്നു. പ്ലാസ്റ്റിക് മുഴുവനായും ഒഴിവാക്കപ്പെട്ട ജീവിതം ഇന്ന് വിരളമായി മാത്രമേ കാണാന്‍ കഴിയൂ. നിര്‍മിക്കുന്ന പ്ലാസ്റ്റിക്കില്‍ 40 ശതമാനവും ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്നത് മാത്രമാണ്. വളരെ കുറഞ്ഞ സമയം ഉപയോഗിക്കാനായെടുക്കുന്ന പ്ലാസ്റ്റിക് പിന്നീട് വേണ്ട രീതിയില്‍ സംസ്‌കരിച്ചില്ലെങ്കില്‍ പരിസ്ഥിതിയെ നാശകരമായി ബാധിക്കും. വായുവിലും ഭക്ഷണത്തിലും മനുഷ്യന്റെ മുലപ്പാലില്‍ പോലും മൈക്രോ പ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട്. മണ്ണില്‍ അഴുകാതെ പ്രകൃതിക്കും മറ്റ് ജീവജാലങ്ങള്‍ക്കും ഹാനികരമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാലങ്ങളോളം അവശേഷിക്കും. 1950 ല്‍ 23 ദശലക്ഷം ടണ്‍ ആയിരുന്ന പ്ലാസ്റ്റിക് ഉല്‍പ്പാദനം 2015 ല്‍ 448 ദശലക്ഷം ആയി വര്‍ദ്ധിച്ചു. 2050ഓടെ ലോകത്ത് പ്ലാസ്റ്റിക് ഉല്‍പ്പാദനം മൂന്നിരട്ടിയാകും.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ കാലാവസ്ഥ പരിസ്ഥിതി പ്രശ്നങ്ങളില്‍ പ്രാവീണ്യം നേടിയ മേധാവിയായ ആന്റണി അഗോത പറയുന്നതിങ്ങനെയാണ്’ ശക്തമായ ആഗ്രഹത്തോടെ 100 രാജ്യങ്ങള്‍ ഒരുമിച്ചുനില്‍ക്കുമ്പോഴും ചില രാജ്യങ്ങളടങ്ങിയ സംഘം നേര്‍വിപരീതമായി സന്ധിചേരാതെ വിട്ടുനില്‍ക്കുകയാണ്. പ്ലാസ്റ്റിക് സംസ്‌കരണത്തെ ഒറ്റയ്ക്ക് ചെറുക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. പ്ലാസ്റ്റിക്കിന്റെ പൂര്‍ണമായ സംസ്‌കരണവും മലിനീകരണ നിയന്ത്രണവുമാണ് ആവശ്യം’. അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ആന്റണി അഗോതയുടെ പ്രതികരണം.

അസംസ്‌കൃതവസ്തുക്കളും എണ്ണ ഉല്‍പ്പന്നങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായ സൗദി അറേബ്യ ഈ ഉടമ്പടിയെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഈ വിഷയത്തില്‍ പ്രതികരിക്കാനോ അഭിപ്രായം പറയാനോ സൗദി അറേബ്യ തയ്യാറായിട്ടില്ല. പ്ലാസ്റ്റിക്കിനെതിരെ പ്രവര്‍ത്തിക്കാന്‍ വൈകിപ്പോകരുത്. പിന്നീട് മനുഷ്യന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന നിലയിലേക്ക് ഈ പ്രശ്നം രൂക്ഷമാകും. ആഗോള ഉടമ്പടി രേഖകള്‍ പുറത്തിറങ്ങിയതോടെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ചില ആശങ്കകള്‍ പങ്കുവയ്ക്കുന്നുണ്ട്. മനുഷ്യന്റെ ആരോഗ്യത്തെയും രാസവസ്തുക്കളുടെ ഉപയോഗത്തേയും കൂടുതലായി പ്രതിപാദിച്ചില്ലെന്ന നിര്‍ദേശമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നോട്ടുവയ്ക്കുന്നത്. 2023 ലെ യുഎന്‍ പരിസ്ഥിതി പ്രവര്‍ത്തന റിപ്പോര്‍ട്ട് അനുസരിച്ച് പ്ലാസ്റ്റിക്കില്‍ കണ്ടെത്തിയ 3200 ലധികം രാസവസ്തുക്കള്‍ കൂടുതലായും സ്ത്രീകളേയും കുട്ടികളെയുമാണ് ബാധിക്കുന്നതാണ്.

ഏറെ ശുഭാപ്തിവിശ്വാസത്തോടെയാണ് ഈ 100 രാജ്യങ്ങളടങ്ങുന്ന സംഘം പ്ലാസ്റ്റിക്കെന്ന വില്ലനെ തുടച്ചുനീക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ലോകത്തിന് ആശ്വാസവും പരിഹാരവും നല്‍കുന്ന നിഗമനത്തിലെത്താന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ഓരോ ലോകരാജ്യവും.plastic

content summary; 100-countries-join-forces-to-limit-plastic-production

zero waste movement, plastic ban, plastic pollution,plastic degradation

Leave a Reply

Your email address will not be published. Required fields are marked *

×