June 17, 2026 |
Share on

1000ന്‌റെ നോട്ടുകള്‍ പുതിയ രൂപത്തില്‍ തിരിച്ച് വരുന്നു

അഴിമുഖം പ്രതിനിധി പിന്‍വലിച്ച 1000 രൂപ നോട്ടുകള്‍ പുതിയ ഡിസൈനില്‍ പുറത്തിറങ്ങുമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന്‌റെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ അടുത്ത ഏതാനും ദിവസങ്ങളിലേക്ക് ചെറുകിട കച്ചവടങ്ങളെ ബാധിക്കും. എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഇത് ഗുണകരമാകും. വെളിപ്പെടുത്താത്ത വലിയ തുക കൈയില്‍ സൂക്ഷിച്ചിരിക്കുന്നവര്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി. പുതിയ നോട്ടുകള്‍ക്കായുള്ള നടപടികള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്നുവരികയായിരുന്നു എന്നും ആര്‍.ബി.ഐയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നതെന്നും […]

അഴിമുഖം പ്രതിനിധി

പിന്‍വലിച്ച 1000 രൂപ നോട്ടുകള്‍ പുതിയ ഡിസൈനില്‍ പുറത്തിറങ്ങുമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന്‌റെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ അടുത്ത ഏതാനും ദിവസങ്ങളിലേക്ക് ചെറുകിട കച്ചവടങ്ങളെ ബാധിക്കും. എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഇത് ഗുണകരമാകും. വെളിപ്പെടുത്താത്ത വലിയ തുക കൈയില്‍ സൂക്ഷിച്ചിരിക്കുന്നവര്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

പുതിയ നോട്ടുകള്‍ക്കായുള്ള നടപടികള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്നുവരികയായിരുന്നു എന്നും ആര്‍.ബി.ഐയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നതെന്നും ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് വെളിപ്പെടുത്തി. പുതിയ രൂപത്തിലും നിറത്തിലുമുള്ള 1000 രൂപാ നോട്ട് ഏതാനും മാസങ്ങള്‍ക്കകം പുറത്തിറക്കുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു. 1000ന്‌റേയും 500ന്‌റേയും നോട്ടുകള്‍ പിന്‍വലിച്ചതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി വന്നിട്ടുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×