ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജാപ്പനീസ് വനിത ടോമിക്കോ ഇറ്റൂക്ക അന്തരിച്ചു. 116 വയസായിരുന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവായ ടോമിക്കോ ഇറ്റൂക്ക ഡിസംബർ 29 ന് ജപ്പാനിലെ ആഷിയയിലുള്ള ഒരു കെയർ ഹോമിൽ വച്ചാണ് അന്തരിച്ചത്. നാല് മക്കളും അഞ്ച് പേരക്കുട്ടികളുമാണ് ഇറ്റൂക്കള്ളത്.
അഷിയയ്ക്ക് സമീപമുള്ള വാണിജ്യനഗരമായ ഒസാക്കയിൽ 1908 മെയ് 23നാണ് ടോമിക്കോ ഇറ്റൂക്കയുടെ ജനനം. വാഴപ്പഴവും ജാപ്പനീസ് തൈര് പാനീയമായ കാൽപിസുമായിരുന്നു ഇറ്റൂക്കയുടെ ഇഷ്ട ഭക്ഷണം. ഹൈസ്കൂളിൽ പഠിക്കുമ്പോൾ വോളിബോൾ കളിക്കാരിയായിരുന്ന ഇറ്റൂക്ക പർവ്വതാരോഹണം പോലുള്ള സാഹസിക പ്രവർത്തനങ്ങളും ഇഷ്ടപ്പെട്ടിരുന്നു.
ഇറ്റൂക്കയ്ക്ക് രണ്ട് സഹോദരങ്ങളുണ്ടായിരുന്നു. ലോകമഹായുദ്ധകാലത്തും മഹാമാരികളുടെ കാലത്തും ജീവിക്കാന്‍ ഇറ്റൂക്കക്ക് കഴിഞ്ഞു. ജപ്പാനിലെ പർവ്വതമായ മൗണ്ട് ഒൻ്റേക്ക് ഇറ്റൂക്ക രണ്ടുതവണ കയറിയിട്ടുണ്ടെന്ന് യോഷിത്സുഗു നാഗാത എന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ജെറൻ്റോളജി റിസർച്ച് ഗ്രൂപ്പിൻ്റെ (ജിആർജി) കണക്കനുസരിച്ച്, 117 കാരിയായ മരിയ ബ്രാന്യാസ് അന്തരിച്ചതിനെത്തുടർന്ന് കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ടോമിക്കോ ഇറ്റൂക്ക മാറി.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഇറ്റൂക്കയെന്ന് അറിയച്ചപ്പോൾ ഭവ്യതയോടെ നന്ദി എന്ന് മാത്രമാണ് ഇറ്റൂക്ക മറുപടി നൽകിയത്. 2024ൽ ജന്മദിനം ആഘോഷിച്ചപ്പോൾ ഇറ്റൂക്കക്ക് മേയറിൽ നിന്നും പൂക്കളും ജന്മദിന കാർഡുകളും കേക്കുമെല്ലാം ലഭിച്ചിരുന്നു.
20-ാം വയസ്സിലാണ് ഇറ്റൂക്ക വിവാഹിതയായത്. രണ്ടാം ലോകമഹായുദ്ധസമയത്ത് ഭർത്താവിൻ്റെ ടെക്സ്റ്റൈൽ ഫാക്ടറിയുടെ ഓഫീസ് കാര്യങ്ങൾ കൈകാര്യം ചെയ്തുകൊണ്ടിരുന്നത് ഇറ്റൂക്കയായിരുന്നു. 1979 ൽ ഭർത്താവ് മരിച്ചതിനെത്തുടർന്ന് ഇറ്റൂക്ക നാരയിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഇറ്റൂക്കയ്ക്ക് 16 ദിവസങ്ങൾക്ക് ശേഷം ജനിച്ച ബ്രസീലിയൻ കന്യാസ്ത്രീ ഇനാ കാനബാരോ ലൂക്കാസ് എന്ന 116 വയസുകാരിയാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന് ജിആർജി പറയുന്നു.
Content summary: 116 years; The world's oldest grandmother tomiko itooka has passed away
tomiko itooka world's oldestperson japan