July 17, 2026 |
Share on

യുപിയില്‍ ഗാര്‍മെന്റ് ഫാക്ടറിയില്‍ തീപിടുത്തം; 13 മരണം

അഴിമുഖം പ്രതിനിധി ഉത്തര്‍പ്രദേശില്‍ ഗാര്‍മെന്റ് ഫാക്ടറിയില്‍ ഉണ്ടായ അഗ്നിബാധയില്‍ 13 മരണം. ഗായിസബാദില്‍ സഹീബാബാദ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ ആയിരുന്നു അപകടം. ഇന്നു പുലര്‍ച്ചെ നാലു മണിയോടടുത്തായിരുന്നു തീപിടുത്തം ഉണ്ടാകുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. 13 പേര്‍ക്ക് ജീവഹാനി സംഭവിച്ചതായാണ് ഒടുവില്‍ വരുന്ന വിവരം. നിരവധി പേര്‍ക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ടെന്നത് മരണസംഖ്യ ഇനിയും കൂട്ടുമെന്ന് ഭയപ്പെടുത്തുന്നു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. അഗ്നിശമന സേനയും പൊലീസും സംഭവ സ്ഥ്‌ലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. […]

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശില്‍ ഗാര്‍മെന്റ് ഫാക്ടറിയില്‍ ഉണ്ടായ അഗ്നിബാധയില്‍ 13 മരണം. ഗായിസബാദില്‍ സഹീബാബാദ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ ആയിരുന്നു അപകടം. ഇന്നു പുലര്‍ച്ചെ നാലു മണിയോടടുത്തായിരുന്നു തീപിടുത്തം ഉണ്ടാകുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. 13 പേര്‍ക്ക് ജീവഹാനി സംഭവിച്ചതായാണ് ഒടുവില്‍ വരുന്ന വിവരം. നിരവധി പേര്‍ക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ടെന്നത് മരണസംഖ്യ ഇനിയും കൂട്ടുമെന്ന് ഭയപ്പെടുത്തുന്നു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. അഗ്നിശമന സേനയും പൊലീസും സംഭവ സ്ഥ്‌ലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയ ഗാസിയബാദിലെ സഹീബാബാദില്‍ ഇതിനു മുമ്പും വൈദ്യതി തകരാര്‍മൂലം അഗ്നിബാധ സംഭവിക്കുകയും ജോലിക്കാര്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. വൈദ്യുതിബോര്‍ഡ് ശുപാര്‍ശ ചെയ്യുന്ന സുരക്ഷാമാനദണ്ഡങ്ങളൊന്നും ഫാക്ടറി ഉടമകള്‍ പാലിക്കുന്നില്ലെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.

 

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×