June 26, 2026 |
Share on

ഹജ്ജ് ദുരന്തം: 14 ഇന്ത്യാക്കാര്‍ മരിച്ചു

അഴിമുഖം പ്രതിനിധി ഇന്നലെ ഹജ്ജിനിടെ മിനയിലുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നുവെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു. 13 പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കൃത്യമായ എണ്ണം സൗദി അധികൃതരുടെ അറിയിപ്പ് വന്നാലെ അറിയാനാകൂ. ഹജ്ജിന്റെ ചരിത്രത്തില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ദുരന്തത്തില്‍ 717 പേരാണ് മരിച്ചത്. 863 പേര്‍ക്കാണ് പരിക്കേറ്റത്. മരിച്ച 14 ഇന്ത്യാക്കാരില്‍ മൂന്നുപേര്‍ മലയാളികളാണ്. അനവധി മലയാളികളെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. മരിച്ച മലയാളികളില്‍ മലപ്പുറം ചേലേമ്പ്ര […]

അഴിമുഖം പ്രതിനിധി

ഇന്നലെ ഹജ്ജിനിടെ മിനയിലുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നുവെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു. 13 പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കൃത്യമായ എണ്ണം സൗദി അധികൃതരുടെ അറിയിപ്പ് വന്നാലെ അറിയാനാകൂ. ഹജ്ജിന്റെ ചരിത്രത്തില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ദുരന്തത്തില്‍ 717 പേരാണ് മരിച്ചത്. 863 പേര്‍ക്കാണ് പരിക്കേറ്റത്.

മരിച്ച 14 ഇന്ത്യാക്കാരില്‍ മൂന്നുപേര്‍ മലയാളികളാണ്. അനവധി മലയാളികളെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. മരിച്ച മലയാളികളില്‍ മലപ്പുറം ചേലേമ്പ്ര സ്വദേശി അബ്ദറഹ്മാന്‍, തലശേരി സ്വദേശി അബൂബക്കര്‍ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അബ്ദുറഹ്മാന്റെ ഭാര്യ സുലൈഖയ്ക്കും പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ ഇന്ത്യാക്കാര്‍ ദുരന്തത്തില്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയാന്‍ ആശുപത്രികളില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അധികൃതര്‍ പരിശോധന നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×