June 07, 2026 |
Avatar
Share on

ഓസീസിനെതിരെ പരമ്പര തൂത്തുവാരി; ഐസിസി ട്വന്റി 20 റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമത്

അഴിമുഖം പ്രതിനിധി ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ട്വൻറി20 പരമ്പര ഇന്ത്യയ്ക്ക് സ്വന്തം. അവസാന മത്സരത്തില്‍ ആതിഥേയരെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഒാസീസ് ഉയർത്തിയ 198 റൺസ് പിന്തുടര്‍ന്ന ഇന്ത്യ അവസാന പന്തിലാണ് വിജയലക്ഷ്യം കണ്ടത്. രോഹിത് ശര്‍മ്മയും വിരാട് കൊഹ് ലിയും അര്‍ദ്ധ സെഞ്ച്വറി നേടി. ഏറെക്കാലത്തിനു ശേഷം ടീമിലെത്തിയ യുവരാജ്  സമ്മര്‍ദ്ദ ഘട്ടത്തില്‍ ടീമിനൊപ്പമുണ്ടായിരുന്നു. സുരേഷ് റെയ്‌ന 49 റണ്‍സോടെ പുറത്താകാതെ നിന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ […]

അഴിമുഖം പ്രതിനിധി

ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ട്വൻറി20 പരമ്പര ഇന്ത്യയ്ക്ക് സ്വന്തം. അവസാന മത്സരത്തില്‍ ആതിഥേയരെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഒാസീസ് ഉയർത്തിയ 198 റൺസ് പിന്തുടര്‍ന്ന ഇന്ത്യ അവസാന പന്തിലാണ് വിജയലക്ഷ്യം കണ്ടത്. രോഹിത് ശര്‍മ്മയും വിരാട് കൊഹ് ലിയും അര്‍ദ്ധ സെഞ്ച്വറി നേടി. ഏറെക്കാലത്തിനു ശേഷം ടീമിലെത്തിയ യുവരാജ്  സമ്മര്‍ദ്ദ ഘട്ടത്തില്‍ ടീമിനൊപ്പമുണ്ടായിരുന്നു. സുരേഷ് റെയ്‌ന 49 റണ്‍സോടെ പുറത്താകാതെ നിന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ അനായാസവിജയം നേടിയിരുന്നു. ഈ മത്സരത്തോടെ ഐസിസി ട്വന്റി 20 റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമതെത്തി.

Leave a Reply

Your email address will not be published. Required fields are marked *

×