June 13, 2026 |
Share on

32 ജിബി മെമ്മറിയുമായി ഐ ഫോണ്‍ 6

28,999 രൂപയാണ് വില. മാര്‍ച്ച് ഏഴ് വരെ എക്‌സ്‌ചേഞ്ച് ഓഫറുകളുണ്ട്.

32 ജിബി മെമ്മറിയുമായി ഐ ഫോണ്‍ 6 വിപണിയില്‍. ആമസോണ്‍ ഇന്ത്യയും മറ്റ് ചില ഓണ്‍ലൈന്‍ സൈറ്റുകളും ഹ്രസ്വകാല ഓഫറെന്ന നിലയ്ക്കാണ് ഫോണ്‍ ഇപ്പോള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. 32 ജിബി മെമ്മറിയിലുള്ള ഫോണ്‍ ആപ്പിള്‍ ആദ്യമായാണ് പുറത്തിറക്കുന്നത്. മാത്രമല്ല ഇത്തവണ ഫോണ്‍ വിപണിയിലെത്തിച്ചിരിക്കുന്നത് ആപ്പിള്‍ നേരിട്ടല്ല. മറ്റ് ഓണ്‍ലൈന്‍ റീടൈലറുകള്‍ വഴിയാണ്.

28,999 രൂപയാണ് വില. മാര്‍ച്ച് ഏഴ് വരെ എക്‌സ്‌ചേഞ്ച് ഓഫറുകളുണ്ട്. കഴിഞ്ഞ വര്‍ഷം ഐ ഫോണ്‍ 5, 6, 6 പ്ലസ് മോഡലുകള്‍ ആപ്പിള്‍ നിര്‍ത്തിവച്ചിരുന്നു. ഐ ഫോണ്‍ 7, 7 പ്ലസ് മോഡലുകള്‍ പുറത്തിറക്കിയ ശേഷമായിരുന്നു ഇത്. നിലവില്‍ ഐ ഫോണ്‍ എസ്ഇ ആണ് ഏറ്റവും വില കുറഞ്ഞ മോഡല്‍.

Leave a Reply

Your email address will not be published. Required fields are marked *

×