ദേശീയ ചലചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ നേട്ടങ്ങൾ സ്വന്തമാക്കി മലയാളം. മികച്ച സഹനടിക്കുള്ള പുരസ്കാരം ഉള്ളൊഴുക്ക് എന്ന സിനിമയിലെ അഭിനയത്തിന് ഉർവശി സ്വന്തമാക്കി. മികച്ച സഹനടനായി വിജരാഘവൻ തിരഞ്ഞെടുക്കപ്പെട്ടു. പൂക്കാലം എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം. ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 നും ദേശീയ പുരസ്കാരമുണ്ട്. മികച്ച പ്രൊഡക്ഷൻ ഡിസൈനാണ് 2018 പുരസ്കാരം നേടിയത്.
332 ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡിനായി പരിഗണിച്ചത്. കോവിഡിനെ തുടര്‍ന്നായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇടവേളയുണ്ടായത്. 2024ലെ അവാര്‍ഡും ഈ വര്‍ഷം തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് കാരണം മുൻ വർഷങ്ങളിൽ പ്രഖ്യാപനത്തിന് കാലതാമസമുണ്ടായിരുന്നു.
Content Summary: 71st national film awards: Malayalam in the spotlight of awards