അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫെഡറൽ തൊഴിലാളികൾക്കെതിരെയുള്ള അടിച്ചമർത്തലുകൾ തുടരുമ്പോൾ ഏകദേശം 75,000ത്തോളം ഫെഡറൽ തൊഴിലാളികൾ ട്രംപിന്റെ ബൈ ഔട്ട് ഓഫർ സ്വീകരിച്ചതായി റിപ്പോർട്ടുകൾ. തൊഴിലാളികളുടെ എണ്ണത്തെ സംബന്ധിച്ച് സ്ഥിരീകരണം ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ട്രംപിന്റെ സ്വയം പിരിഞ്ഞുപോകൽ പദ്ധതിയ്ക്ക് മേലുള്ള കോടതി ഏർപ്പെടുത്തിയ സ്റ്റേ ദീർഘിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം.
പ്രസിഡന്റ് ട്രംപ് വീണ്ടും അധികാരത്തിലെത്തുന്നതോടെ സ്വയം പിരിഞ്ഞു പോകൽ പദ്ധതി നടപ്പിലാക്കാനും. പിരിഞ്ഞു പോകാൻ ആഗ്രഹിക്കുന്നവർക്ക് എട്ട് മാസത്തെ ശമ്പളവും ആനുകൂല്യങ്ങളും നൽകാനുമായിരുന്നു ഈ പദ്ധതിയുടെ തീരുമാനം.
രാജ്യത്തെ 2 ദശലക്ഷം ഫെഡറൽ ജീവനക്കാരിൽ 3.75 ശതമാനമാണ് ഈ കണക്കിൽ ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. വൈറ്റ് ഹൗസ് കരാർ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഫെഡറൽ ജീവനക്കാരിൽ 5 ശതമാനം മുതൽ 10 ശതമാനം വരെ കുറവാണിത്. ഡിഫേർഡ് റെസിനേഷൻ പ്രോഗ്രാം നിർത്തലാക്കാനുള്ള തീവ്രശ്രമം കോടതി നിരസിച്ചതിൽ ഒപിഎമ്മിന് സന്തോഷമുണ്ടെന്ന് ഏജൻസി നേരത്തെ പറഞ്ഞിരുന്നു. ഈ പരിപാടി ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്തതും സമഗ്രമായി പരിശോധിച്ചതും ഫെഡറൽ തൊഴിലാളികൾക്ക് അവരുടെ ഭാവി ആസൂത്രണം ചെയ്യാൻ കഴിയുന്ന തരത്തിൽ ഉദാരമായ ആനുകൂല്യങ്ങൾ നൽകുന്നതാണെന്നും ഏജൻസി കൂട്ടിച്ചേർത്തു.
അസാധാരണമായ ഈ ഓഫർ സ്വീകരിക്കുന്നതിനെതിരെ യൂണിയനുകൾ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അനുബന്ധ കരാറിലെ നിരവധി വ്യവസ്ഥകൾ ഒപിഎം നൽകിയ വാഗ്ദാനങ്ങൾക്ക് വിരുദ്ധമാണെന്നും ഏജൻസി അവകാശപ്പെടുന്നതുപോലെ ജീവനക്കാരന് പുറത്തുനിന്നുള്ള തൊഴിൽ തേടാൻ സ്വാതന്ത്ര്യമുണ്ടോ എന്ന് വ്യക്തമല്ലെന്നും അവർ വാദിച്ചു. പദ്ധതി തടയാനുള്ള തീരുമാനങ്ങൾ ഒരു ഫെഡറൽ ജഡ്ജി നിരസിച്ചു കൂടാതെ തങ്ങൾക്ക് കേസെടുക്കാൻ സാധിക്കില്ലെന്നും ജഡ്ജി വ്യക്തമാക്കി.
പൊതുസേവനത്തിനായി തങ്ങളുടെ ഭാവി സമർപ്പിച്ച അമേരിക്കൻ പൗരന്മാരെ, മതിയായ വിവരങ്ങളില്ലാതെ, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തീരുമാനമെടുക്കാൻ നിർബന്ധിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഞങ്ങൾ വാദിക്കുന്നു. കോടതി വിധിക്ക് ശേഷം അമേരിക്കൻ ഫെഡറേഷൻ ഓഫ് ഗവൺമെന്റ് എവററ്റ് കെല്ലി ഒരു പ്രസ്താവനയിൽ പറഞ്ഞു.
വെള്ളിയാഴ്ച വരെ ഏകദേശം 65,000 ഫെഡറൽ തൊഴിലാളികൾ പ്രോഗ്രാമിൽ ചേർന്നിരുന്നു. തിങ്കളാഴ്ചത്തെ വിധിക്ക് മറുപടിയായി ട്രംപ് ഭരണകൂടം കൂടുതൽ ആളുകൾക്ക് പദ്ധതിയിൽ ചേരാനുള്ള സമയപരിധി നീട്ടിയിരുന്നു. ട്രില്യൺ കണക്കിന് ചെലവ് ലാഭിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഫെഡറൽ തൊഴിലാളികളെ ചുരുക്കുക എന്നതാണ് ടെസ്ലയുടെയും സ്പേസ് എക്സ് സിഇഒ എലോൺ മസ്‌കിന്റെയും നേതൃത്വത്തിലുള്ള ഗവൺമെന്റ് എഫിഷ്യൻസി വകുപ്പിന്റെ ലക്ഷ്യം.
content summary: 75,000 federal workers have accepted the buyout offer of donald trump and elon musk