പുരാതന കനാൻ മേഖലയിലെ മധ്യ വെങ്കലയുഗത്തിൽ എണ്ണയും വീഞ്ഞും സൂക്ഷിക്കനായി ഉപയോഗിച്ചിരുന്ന ഭരണി പുരാവസ്തുവകുപ്പ് കണ്ടെത്തിയിരുന്നു. ഏകദേശം 3,500 വർഷങ്ങൾ മുൻപ് ഉപയോഗിച്ചിരുന്നതായി കണക്കാക്കിയിരുന്ന ഭരണി ഇസ്രയേലിലെ ഹെക്റ്റ് മ്യൂസിയത്തിലാണ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം, രാജ്യത്തിന്റെ വടക്കൻ തീരദേശ നഗരമായ ഹൈഫയിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയം സന്ദർശിച്ച ഒരു 4 വയസ്സുകാരന് ഭരണിയോട് ചെറുതല്ലാത്ത ആകർഷണം തോന്നി. ഭരണിയുടെ ഭംഗി അല്ലായിരുന്നു വിരുതന്റെ വിഷയം. അതിനുള്ളിൽ എന്താണെന്ന കാര്യത്തിലാണ് അവന് കൗതുകം തോന്നിയത്.child Breaks Old Jar at Israel Museum
മ്യൂസിയത്തിൻ്റെ പ്രവേശന കവാടത്തിലെ മെറ്റൽ സ്റ്റാൻഡിൽ സൂക്ഷിച്ചിരുന്ന 3,500 വർഷം പഴക്കമുള്ള പാത്രത്തിന്റെ ഉൾവശം കാണാൻ കുട്ടി നടത്തിയ ശ്രമം പരാജയപ്പെട്ടു, പക്ഷെ അപ്പോഴേക്കും ഭരണി നിലം പതിച്ചിരുന്നു. ഹെക്റ്റ് മ്യൂസിയത്തിലുള്ള വിലമതിക്കാനാവാത്ത അതിപുരാതനമായ വസ്തുക്കൾ ചില്ലു കൂടു പോലുള്ള സംരക്ഷണ വലയങ്ങൾ തീർക്കാതെയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.
ചരിത്രപരമായ വസ്‌തുക്കൾ ആ രീതിയിൽ അനുഭവിക്കുന്നതിൽ “ഒരു പ്രത്യേക ആകർഷണം” ഉണ്ടെന്നാണ് മ്യൂസിയം അധികൃതരുടെ പക്ഷം. പുരാതന കാലത്ത് അവ എങ്ങനെ ഉപയോഗിച്ചിരുന്നോ അതേ രീതിയിൽ സന്ദർശകർക്കും അടുത്തറിയാൻ അവസരം കൊടുക്കുകയാണ് തങ്ങളെന്ന് അവർ കൂട്ടിച്ചേർത്തു. മ്യൂസിയത്തിന്റെ സ്ഥാപകനായ ഡോ റൂബൻ ഹെക്റ്റിന്റെ കാഴ്ചപ്പാടിന് അനുസൃതമാണെന്ന് ഈ രീതി അവർ അവലംബിച്ചു പോരുന്നത്. പക്ഷെ ഭരണിയോട് കൗതുകം തോന്നിയ കുട്ടി അതിന്റെ ഉൾവശം കാണാനായി വലിച്ചതോടെ താഴെ വീണ് പൊട്ടുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് ബിബിസിയോട് പറയുന്നു.
ബിസി 2200 നും 1500 നും ഇടയിലുള്ളതാണ് ഈ ഭരണി, അതായത് ദാവീദ് രാജാവിൻ്റെയും മകൻ സോളമൻ രാജാവിൻ്റെയും കാലത്തിനും മുമ്പുള്ളതെന്നാണ് കരുതുന്നത്. ഇന്നത്തെ ഇസ്രയേലിൻ്റെയും പലസ്തീൻ പ്രദേശങ്ങളുടെയും ഭാഗങ്ങൾ ഉൾക്കൊള്ളുന്ന പുരാതന കാനനിൽ നിന്നുള്ള മറ്റ് ഇനങ്ങളുമായി ഭരണിക്ക് സാമ്യതകൾ മ്യൂസിയം പറയുന്നു. പുരാവസ്തു ഖനനങ്ങളിൽ സമാനമായ ജാറുകൾ കണ്ടെത്തിയിട്ടുണ്ട്, എന്നാൽ മിക്കതും തകർന്നതോ അപൂർണ്ണമായതോ ആണെന്ന് മ്യൂസിയത്തിൻ്റെ ജനറൽ ഡയറക്ടർ ഡോ ഇൻബാൽ റിവ്‌ലിൻ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
“ഹെക്റ്റ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന പാത്രത്തിന് കേടുപാടുകൾ ഉണ്ടായിരുന്നില്ല, അതിൻ്റെ വലിപ്പം മൂലം ആണ് മ്യൂസിയത്തിൻ്റെ പ്രവേശന കവാടത്തിൽ ആളുകളെ ആകർഷിക്കാനായി സ്ഥാപിച്ചത്.” അദ്ദേഹം പറഞ്ഞു. ഭരണി പ്രൊഫഷണലായി നന്നാക്കുമെന്ന് ഹൈഫ സർവകലാശാലയുടെ ഭാഗമായ ഹെക്റ്റ് മ്യൂസിയം അറിയിച്ചു. പുനരുദ്ധാരണ നടപടികൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. അപകടമുണ്ടായെങ്കിലും, ഹെക്റ്റ് മ്യൂസിയം പുരാവസ്തുക്കൾ സുരക്ഷാ വലയങ്ങൾ ഏർപ്പെടുത്താതെ തന്നെ പ്രദർശിപ്പിക്കുന്നത് തുടരുമെന്ന് ഡോ റിവ്‌ലിൻ പറഞ്ഞു.
ഇസ്രയേലി വ്യവസായിയും പ്രധാനമന്ത്രിമാരുടെ വിശ്വസ്തനുമായിരുന്ന ഡോ ഹെക്റ്റ് വലിയ പുരാവസ്തു ശേഖരം കൈമുതലായി ഉണ്ടായിരുന്ന ആളായിരുന്നു. മിഡിൽ ഈസ്റ്റ് ആർക്കിയോളജിക്കൽ പുരാവസ്തുക്കളും 19-ാം നൂറ്റാണ്ടിലെ പെയിൻ്റിംഗുകളും അതിൽ ഉണ്ടായിരുന്നു. 1993-ൽ 83-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളിൽ സന്ദർശകർ ആകസ്മികമായി കലാസൃഷ്ടികൾക്ക് കേടുപാടുകൾ വരുത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2010-ൽ ന്യൂയോർക്ക് സിറ്റിയിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ ഒരു സ്ത്രീ പിക്കാസോ പെയിൻ്റിംഗിനു മുകളിലേക്ക് വീണിരുന്നു. 2016-ൽ, ഷാങ്ഹായ് മ്യൂസിയത്തിലെത്തിയ കുട്ടി മാലാഖയുടെ ശിൽപം താഴേക്ക് വലിച്ചിട്ടിരുന്നു.child Breaks Old Jar at Israel Museum
Content summary; A 4-Year-Old Boy Breaks a 3,500-Year-Old Jar at an Israeli Museum