വരും വർഷങ്ങളിൽ ലോകം നേരിടേണ്ടി വരിക 13 കോടിയോളം നഴ്സുമാരുടെ കുറവെന്ന് സ്വിസ് സംവിധായിക പെട്ര വോൾപ്പിന്റെ ചിത്രം ലേറ്റ് ഷിഫ്റ്റ്. ജീവനക്കാരുടെ കുറവ് നേരിടുന്ന ഒരു ആശുപത്രി വാർഡിൽ ജോലി ചെയ്യുന്ന ഫ്ലോറിയ എന്ന യുവ നഴ്സിനെ കേന്ദ്രീകരിച്ചാണ് ഈ ചിത്രം. ആതുര സേവന രംഗത്ത് സമർപ്പണ ബോധത്തോടെ ജോലി ചെയ്യുന്ന പ്രവർത്തകരിലേക്ക് വെളിച്ചം വീശുന്നതാണ് പെട്ര വോൾപ്പിന്റെ ചിത്രം.
സമ്മർദ്ദം ഉണ്ടായിരുന്നിട്ടും, ഗുരുതരാവസ്ഥയിലുള്ള ഒരു അമ്മയെയും, പ്രായമായ രോഗിയെയും, അവർ പരിചരിക്കുന്നു. ജർമ്മൻ നായിക ലിയോണി ബെനെഷ് ആണ് ചിത്രത്തിൽ ഫ്ലോറിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അതീവ ഉത്സാഹത്തോടെ തന്റെ ഷിഫ്റ്റിനായെത്തുന്ന ഫ്ലോറിയയെ തന്റെ സഹപ്രവർത്തകയുടെ അവധി അറിയിപ്പ് സമ്മർദ്ദത്തിലാക്കുന്നു. ജീവനക്കാരുടെ കുറവ് നേരിടുന്നത് ഫ്ലോറിയയെ സമ്മർദ്ദത്തിലാക്കുന്നു അത് മൂലം അവൾക്ക് ഗുരുതരമായ ഒരു തെറ്റ് സംഭവിക്കുകയും ചെയ്യുന്നു.
സ്വിറ്റ്സർലൻഡുകാരിയാണ് സംവിധായികയായ പെട്ര വോൾപ്പ്. നായിക എന്ന് അർത്ഥം വരുന്ന ജർമ്മൻ വാക്ക് ഹെൽഡിൻ ആണ് ജർമ്മനിയിൽ പ്രദർശനത്തിന് എത്തുന്ന ചിത്രത്തിന്റെ പതിപ്പിന് നൽകിയിരിക്കുന്നത്. യോദ്ധാക്കളെക്കുറിച്ച് പരാമർശിക്കാനാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. നഴ്സുമാർ ജോലിയ്ക്ക് വേണ്ടി നടത്തുന്ന ആത്മത്യാഗത്തെക്കുറിച്ച് പരാമർശിക്കാൻ ഇതിലും യോജിച്ച വാക്കില്ലെന്നാണ് സംവിധായിക പറയുന്നത്.
“അങ്ങേയറ്റം സങ്കീർണ്ണവും വൈകാരികമായ ഈ ജോലിയെ നമ്മുടെ സമൂഹങ്ങളിൽ വിലമതിക്കുന്നില്ലെന്ന് വോൾപ്പ് പറയുന്നു. പല രാജ്യങ്ങളിലും ഈ ജോലി ചെയ്യുന്നവരിൽ 80 ശതമാനം പേരും സ്ത്രീകളാണ്. ദീർഘകാലം തന്റെ റൂംമേറ്റായിരുന്ന ഒരു നേഴ്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വോൾപ്പ് ഈ ചിത്രം ചെയ്യുന്നത്. ജർമ്മൻ മുൻ കെയർ വർക്കർ മാഡ്ലൈൻ കാൽവലേജിന്റെ ആത്മകഥാപരമായ നോവലായ ഔർ പ്രൊഫഷൻ ഈസ് നോട്ട് ദി പ്രോബ്ലം – ഇറ്റ്സ് ദി സർക്കംസ്റ്റൻസസും വോൾപ്പിന് പ്രചോദനമായിട്ടുണ്ട്. തിരക്കഥയുടെ കാര്യത്തിൽ വോൾപ്പിന് ധാരണ ലഭിക്കുന്നത് നോവലിലൂടെയാണ്.
content summary: A critically acclaimed film portraying the plight of overworked nurses is sparking concern across Europe