പതിനേഴാം വയസ്സിൽ മത്സ്യതൊഴിലാളി. ഇന്ന് ആലപ്പുഴയുടെ ഏറ്റവും പ്രായം കുറഞ്ഞ എം എൽ എ

പോലീസ് തല്ലിച്ചതച്ചവൻ സല്യൂട്ട് വാങ്ങി : മത്സ്യത്തൊഴിലാളി എ. ഡി. തോമസ് എം എൽ എ പദവിയിലേക്ക്.

Fisherman at the age of 17. Today ,Alappuzha's youngest MLA

തല്ലിച്ചതച്ച പോലീസ്‌കാരനെ കൊണ്ട് സല്യൂട്ട് അടിപ്പിക്കാൻ വന്നവൻ. കുടുംബത്തിന് താങ്ങായി കടലിനോട് മല്ലടിച്ചു ജീവിതത്തോട് പൊരുതിയ ഒരു പതിനേഴു വയസുക്കാരൻ എ. ഡി തോമസ്. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം എൽ എ.

പിതാവ് ഡൊമിനിക് ജാക്സനൊപ്പമായിരുന്നു തോമസിന്റെ കടലിലേക്കുള്ള യാത്ര. കൂടാതെ, പൊന്തുവള്ളത്തിൽ മീൻ പിടിച്ചും പെട്രോൾ പമ്പിൽ ജോലി ചെയ്തും ജീവിതപ്രതിസന്ധികളോട് പൊരുതി നിന്നു.പിന്നീട് സ്കൂൾ വിദ്യാർഥികൾക്ക് ട്യൂഷനെടുത്ത് പഠിക്കാനുള്ള പണം കണ്ടെത്തി. കേരള സ‍ർവകലാശാലയ്ക്ക് കീഴിലുള്ള ചേർത്തല സെൻ്റ്സ് മൈക്കിൾസ് കോളേജിൽനിന്ന് ഹിസ്റ്ററിൽ ബിരു​ദം പൂർത്തിയാക്കിയ തോമസ്, കോളേജ് യൂണിയൻ ചെയർമാനായും പ്രവർത്തിച്ചു. പിന്നീട്, കെഎസ്‍യു ജില്ലാ പ്രസിഡൻ്റ് സ്ഥാനത്തേക്ക്. ഇതിനിടെ, വരുമാനം കണ്ടെത്താനായി മത്സ്യബന്ധനവും കെട്ടിടനിർമാണ തൊഴിലും തുടർന്നു. വീട്ടിലെ മൂത്ത മകനായ എ ഡി തോമസിന് രണ്ട് സഹോദരങ്ങളാണ് ഉള്ളത്.രാഷ്ട്രീയത്തിൽ സജീവമായപ്പോഴും തോമസ് കടലിൽ പോകുന്നത് മുടക്കിയില്ല. ചെത്തിയിലെ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിന്‍റെ പ്രസിഡന്‍റുമായി.മാരാരിക്കുളം കടപ്പുറത്തെ മഴ പെയ്താൽ ചോരുന്ന കൊച്ചുവീട്ടിൽനിന്നാണ് എ.ഡി.തോമസ് എംഎല്‍എയാകുന്നത്.

2023 ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രി ജംക്‌ഷനു സമീപത്തു വച്ച് തോമസിനും സഹപ്രവര്‍ത്തകനും ക്രൂര മര്‍ദ്ദനമേറ്റു. മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിൽ പ്രതിഷേധിച്ചതിനായിരുന്നു ആ പ്രഹരം.പൊലീസ് ലാത്തിയേക്കാൾ നീളമുള്ള വടി കൊണ്ടുള്ള അടി വീണത് തലയ്ക്കാണ്.തല പൊട്ടി, കഴുത്തില്‍ നീരും കഠിനമായ തലവേദനയുമായി മാസങ്ങളുടെ ചികിത്സ. ഇതിനു ശേഷമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ തോമസിനെ മാരാരിക്കുളം ഡിവിഷനിലേക്ക് പരിഗണിച്ചത്. ആദ്യം പ്രഖ്യാപിക്കപ്പെട്ട സ്ഥാനാര്‍ഥിമാരിലൊരാള്‍. പക്ഷേ സീറ്റില്ലെന്ന് നേതൃത്വം മെല്ലെ അറിയിച്ചതോടെ അടിച്ച പോസ്റ്ററും എഴുതിയ ചുവരെഴുത്തും മായ്ച്ച് പാര്‍ട്ടിക്ക് വഴങ്ങി തോമസ് അച്ചടക്കമുള്ള പ്രവര്‍ത്തകനായി.

ഇടത് കോട്ടയായ ആലപ്പുഴ മണ്ഡലം ഒന്നിരപ്പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷം പിടിച്ചെടുത്തിരിക്കുകയാണ് കോൺഗ്രസ്.സിപിഎമ്മിൻ്റെ മുതിർന്ന നേതാവും സിറ്റിങ് എംഎൽഎയുമായിരുന്ന പിപി ചിത്തരഞ്ജനെ പരാജയപ്പെടുത്തിയാണ് എ. ഡി തോമസ് എന്ന ചെറുപ്പക്കാരന്റെ മിന്നും വിജയം തന്നെ.എ ഡി തോമസ് 21,015 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആലപ്പുഴയിൽ വിജയിച്ചതും.

സാധാരണക്കാരിൽ സാധാരണക്കാരനായ കഷ്ടപ്പാടിനെ അറിഞ്ഞു വന്ന എ ഡി തോമസിന് ഈ വിജയം കൊണ്ട് ജനങ്ങളുടെ മനസ്സിലുള്ള സാന്നിധ്യം കൂടി അറിയിക്കലാണ്. പോരാട്ടവീര്യം ചോർന്നുപോകാത്ത ഇടത്തോളം നല്ലൊരു ജനപ്രതിനിധിയായി നിലനിൽക്കാൻ എ ഡി തോമസിന് സാധിക്കട്ടെ.

Content summery; A.D. Thomas fisherman, KSU leader who overcame police assault to defeat CPM in Alappuzha . Kerala’s youngest MLA with 21015 votes.

This post was last modified on May 9, 2026 7:08 am

എം ബി കൃഷ്ണവേണി:
Related Post
Leave a Comment