നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ ഫെബ്രുവരി 12 വരെ റിമാന്‍ഡ് ചെയ്തു. കുറ്റം കൃത്യം ചെയ്തത് ഒറ്റയ്ക്കാണെന്നും നൂറ് വര്‍ഷം ശിക്ഷ വിധിച്ചോളൂ എന്നും ചെന്താമര കോടതിയോട് പറഞ്ഞു. തന്റെ ജീവിതമാര്‍ഗത്തെ തകര്‍ത്തതുകൊണ്ടാണ് കൊലപാതകം നടത്തിയത്. മകളുടെയും മരുമകന്റെയും മുന്‍പില്‍ മുഖം കാണിക്കാന്‍ വയ്യെന്നും ഉടന്‍ ശിക്ഷ വിധിക്കണമെന്നും ചെന്താമര കോടതി മുന്‍പാകെ ആവശ്യപ്പെട്ടു.nenmara
പ്രതി മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നും തന്റെ പദ്ധതി നടപ്പാക്കിയതിന്റെ സന്തോഷം പ്രതിക്കുണ്ടായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി ദിവസങ്ങള്‍ക്കുമുന്‍പ് കൊടുവാള്‍ വാങ്ങി. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മകള്‍ എഞ്ചിനീയറാണെന്നും മരുമകന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിലാണെന്നും കോടതിയോട് പ്രതി പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് ചെന്താമരയെ ആലത്തൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ചെന്താമരയെ കാണുന്നതിനായി കോടതിയില്‍ വലിയ ആള്‍ക്കൂട്ടമുണ്ടായിരുന്നു.
പോത്തുണ്ടി സ്വദേശിയായ സുധാകരനേയും അമ്മ മീനാക്ഷിയേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതി ചെന്താമരയെ 36 മണിക്കൂര്‍ നീണ്ട തെരച്ചിനുശേഷമാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് കൂമ്പാറയിലെ ക്വാറിയിലും പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. പ്രതി ബെംഗ്ലൂരുവിലേക്ക് കടന്നതായും അഭ്യൂഹം പ്രചരിച്ചു. പിന്നീട് ചൊവ്വാഴ്ച പത്തരയോടെയാണ് പൊലീസ് ചെന്താമരയെ പിടികൂടിയത്. nenmara murder
content summary ; A man accused of a murder in Nenmara was arrested and held for 14 days