March 27, 2025 |

മരണങ്ങള്‍ കൂടുന്നു; പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ പട്ടം പറത്തലിന് സമ്പൂര്‍ണ നിരോധനം

പാകിസ്ഥാനിലെ ഏറ്റവും ജനസംഖ്യയുള്ള പഞ്ചാബ് പ്രവിശ്യയിൽ പട്ടം പറത്തലിന് പൂർണ നിയന്ത്രണം ഏർപ്പെടുത്തി

നൂറ്റാണ്ടുകൾ പഴക്കമുള്ള ബസന്ത് ഉത്സവത്തിന് മുന്നോടിയായി പാകിസ്ഥാനിലെ ഏറ്റവും ജനസംഖ്യയുള്ള പഞ്ചാബ് പ്രവിശ്യയിൽ പട്ടം പറത്തലിന് പൂർണ നിയന്ത്രണം ഏർപ്പെടുത്തി. പൊതുസുരക്ഷയെ മുൻനിർത്തിയാണ് പട്ടം പറത്തലിന് നിയന്ത്രണം ഏർപ്പെടുത്തിയത്.

ഈ ദിവസങ്ങളിൽ പട്ടം നിർമിക്കുന്നവർക്കും പട്ടം പറത്തുന്നവർക്കും കനത്ത പിഴയും തടവ് ശിക്ഷയും ഏർപ്പെടുത്താനാണ് തീരുമാനം. പട്ടം പറത്തിയുള്ള മത്സരങ്ങൾക്കിടെ കുറഞ്ഞത് 11 പേരെങ്കിലും ലോഹം കൊണ്ടോ, ഗ്ലാസുകൊണ്ടോ നിർമിച്ച പട്ടത്തിന്റെ ചരടിൽ കുടുങ്ങി മരണപ്പെടുന്നതിനാലാണ് തീരുമാനം.

ഭരണകക്ഷിയായ പാകിസ്ഥാൻ മുസ്ലിം ലീഗ് പാർട്ടിയുടെ നിയമ സഭാ അംഗമായ മുജ്തബ ഷുജ ഉർ റഹ്മാൻ ചൊവ്വാഴ്ച്ചയായിരുന്നു പഞ്ചാബ് നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്, ബിൽ ഭൂരിപക്ഷ വോട്ടോടെ പാസാക്കി. നിയമം ലംഘിക്കുന്നവർക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും 2 ദശലക്ഷം രൂപ പിഴയും ലഭിക്കും.

പട്ടം, അതിന്റെ ചരട് എന്നിവ നിർമിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവും അഞ്ച് ദശലക്ഷം രൂപ പിഴയും ചുമത്തും. നിരപരാധികളായ ആളുകൾ മരിക്കുന്നത് തടയാൻ ഇത്തരമൊരു നിയമം അത്യാവിശ്യമാണെന്ന് റഹ്മാൻ പറഞ്ഞു.

നൂറ്റാണ്ടുകളായി നടന്നുവരുന്ന ബസന്ത് ഉത്സവത്തിന്റെ അവസാനം ആയിരക്കണക്കിന് പട്ടങ്ങൾ പറന്ന് ഉയരുന്നതാണ്. ഹിന്ദിയിൽ ബസന്ത് എന്നാൽ മഞ്ഞ എന്നാണ് അർത്ഥം വരുന്ന, വസന്തകാലത്ത് ധാരാളം വിരിയുന്ന മഞ്ഞ പൂക്കളെ ഓർമിപ്പിക്കുന്നു.

പഞ്ചാബ് പ്രവിശ്യയിലെ സർക്കാർ 2001ൽ പാസാക്കിയ അടിയന്തര നിയമം ഉൾപ്പെടെ, 2000ങ്ങളുടെ തുടക്കം മുതൽ പട്ടം പറത്തുന്നത് തടയാൻ നിരവധി എക്‌സിക്യൂട്ടീവ് ഉത്തരവുകളും മറ്റും പുറപ്പെടുവിച്ചിട്ടുണ്ട്.

ഗ്ലാസ്, ലോഹം, നൈലോൺ എന്നീ ചരടുകൾ കുരുങ്ങുന്നത് മൂലം ഓരോ വർഷവും നിരവധിയാളുകൾക്കാണ് പരിക്കേൽക്കുന്നതും മരണപ്പെടുന്നതും. ഇതിനെക്കുറിച്ചുള്ള പാരതികൾ മൂലം 2005ൽ പാകിസ്ഥാൻ സുപ്രീം കോടതി പഞ്ചാബ് സർക്കാരിനോട് പട്ടം പറത്തൽ, നിർമാണം, വ്യാപാരം എന്നിവയ്ക്ക് എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശിച്ചിരുന്നു.

content summary; A province in Pakistan has imposed total ban on kite fliers

×