ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ വിദൂര ഗ്രാമമായ പുവാർതി ഗ്രാമത്തിന് ആഹ്ലാദിക്കാൻ ഒരു കാരണമുണ്ട്. ഗ്രാമത്തിലെ ആദ്യത്തെ ടിവി 32 ഇഞ്ച് ടെലിവിഷനും ലൈറ്റുകളും ഫാനുകളും ഉൾപ്പെടെ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വീട്ടുപകരണങ്ങൾ ഈ ആഴ്ച ആദ്യം ഛത്തീസ്ഗഡിലെ പുവാർതിയിൽ വിതരണം ചെയ്തു. കേൾക്കുമ്പോൾ, അത്ഭുതമായി തോന്നാം. എന്നാൽ ആ ഗ്രാമത്തിന് ഈ സൗകര്യങ്ങളെല്ലാം ഒരു അത്ഭുതം തന്നെയാണ്.first television
ഉന്നത മാവോയിസ്റ്റ് നേതാക്കളായ ബർസെ ദേവയുടെയും മദ്വി ഹിദ്മയുടെയും വീട് ആഘോഷത്തിലാണ്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ പുവാർതി ഗ്രാമത്തിന് ഡിസംബർ 11 ന് സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ആദ്യത്തെ ടെലിവിഷൻ ലഭിച്ചു.സംസ്ഥാനത്തെ ബസ്തർ മേഖലയിലെ വിദൂര ഗ്രാമം കൂടിയാണിത്.
“ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി ഈ ഗ്രാമത്തിലെ നിവാസികൾ ദൂരദർശനിലെ ദേശീയ അന്തർദേശീയ വാർത്തകളും സീരിയലുകളും പ്രാദേശിക സിനിമകളും കണ്ടു. പുവാർതിയിൽ നിന്നുള്ള കുട്ടികളും സ്ത്രീകളും പ്രായമായ ഗ്രാമവാസികളും മണിക്കൂറുകളോളം പരിപാടികൾ കാണുന്നതിനായി ടിവി സെറ്റുകൾക്ക് ചുറ്റും ആവേശത്തോടെ ഒത്തുകൂടി, ”ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
100 ചാനലുകളിൽ ലഭിക്കുന്നതിനായി സെറ്റ്-ടോപ്പ് ബോക്‌സുള്ള 32 ഇഞ്ച് ടെലിവിഷന് പുറമേ, ഛത്തീസ്ഗഡ് സ്റ്റേറ്റ് റിന്യൂവബിൾ എനർജി ഡെവലപ്‌മെൻ്റ് ഏജൻസി (ക്രെഡ) വഴി പുവർത്തിയിലെ കുടുംബങ്ങൾക്ക് ലൈറ്റുകളും ഫാനും സൗരോർജ്ജ ഉപകരണങ്ങളും വിതരണം ചെയ്തു. കുട്ടികൾ വിദ്യാഭ്യാസപരിപാടികളും കാർട്ടൂൺ ചാനലുകളും ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമിരുന്ന് കണ്ടു. അവരുടെ മുഖത്ത് ആകാംക്ഷയും പഠിക്കാനും മനസും പ്രതിഫലിക്കുന്നുണ്ടായിരുന്നു. ഈ സംരംഭം ഗ്രാമീണമേഖലയിലേക്കുള്ള വലിയ മുന്നേറ്റമാണ്. ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
കോർ നക്സൽ മേഖലയിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി ഈ വർഷമാദ്യം സമാനമായ ഉപകരണങ്ങൾ സിൽഗർ, തെക്കൽഗുഡെം എന്നീ ഗ്രാമങ്ങളിലും എത്തിച്ചിരുന്നു. ഈ മേഖലകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ 100 ശതമാനം നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനുള്ള ഛത്തീസ്ഗഡ് സർക്കാരിൻ്റെ നിയദ് നെല്ലനാർ യോജനയുടെ ഭാഗമായാണ് വിതരണം.
“ഞങ്ങളുടെ ശ്രമങ്ങൾ ഗ്രാമീണരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, സുസ്ഥിര ഊർജവും പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുകയുമാണ്,” ജില്ലാ കലക്ടർ ദേവേഷ് കുമാർ ധ്രുവ് പറഞ്ഞു. “ആദിവാസികൾക്ക് ആധിപത്യമുള്ള ജില്ലയായതിനാൽ വനവും പരിസ്ഥിതി സംരക്ഷണവും കടമകളിലൊന്നാണ്. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളുടെ വിതരണം പരമ്പരാഗത വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് മാത്രമല്ല പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. പുനരുപയോഗ ഊർജത്തിൻ്റെ ഉപയോഗം മലിനീകരണം കുറയ്ക്കുന്നതിനും സുസ്ഥിര വികസനത്തിന് മാതൃകയാക്കുന്നതിനുമുള്ള ഒരു ചുവടുവയ്പ്പ് കൂടിയാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.
സുക്മ-ബിജാപൂർ അതിർത്തിയോട് ചേർന്ന് പ്രദേശത്തെ ഏറ്റവും കൂടുതൽ നക്‌സൽ ബാധിത പ്രദേശങ്ങളാണ് സിൽഗർ, തേക്കൽഗുഡെം, പുവാർത്തി എന്നിവ. ഈ വർഷം ജനുവരിയിൽ, നിരോധിത കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാവോയിസ്റ്റ്) സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയുടെ ബറ്റാലിയനുമായി ഏറ്റുമുട്ടി. തെക്കൽഗുഡമിൽ എലൈറ്റ് കമാൻഡോ ബറ്റാലിയനിലെ രണ്ട് പേർ ഉൾപ്പെടെ മൂന്ന് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് ജവാൻമാർ കൊല്ലപ്പെടുകയും ചെയ്തു.first television
content summary; A remote village in Chhattisgarh’s Sukma district is celebrating because it just got its very first television