തെക്കന്‍ കാലിഫോര്‍ണിയയില്‍ ഫാക്ടറി കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീണ് രണ്ട് പേര്‍ കൊല്ലപ്പെട്ടു. 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആര്‍വി 10 എന്ന ഒറ്റ എന്‍ജിന്‍ വിമാനമാണ് യാത്രക്കാരുമായി ഫാക്ടറി കെട്ടിടത്തിലേക്ക് വീണത്. മേല്‍ക്കൂര തകര്‍ന്ന് വിമാനം കെട്ടിടത്തിനുള്ളിലേക്ക് പതിക്കുകയായിരുന്നു.california
200 പേര്‍ ജോലി ചെയ്യുന്ന ഫര്‍ണീച്ചര്‍ നിര്‍മ്മാണക്കെട്ടിടത്തിന്റെ മേല്‍ക്കൂരയിലേക്ക് വിമാനം തകര്‍ന്ന് വീണത്. കൊല്ലപ്പെട്ടവര്‍ വിമാനത്തിലുള്ളവരും പരിക്കേറ്റവര്‍ കെട്ടിടത്തിനുള്ളിലുള്ളവരുമാണെന്ന് സൂചന. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടാല്‍ മാത്രമേ മരിച്ചവരെ തിരിച്ചറിയാനാകൂ എന്ന് ഫുള്ളര്‍ടണ്‍ പൊലീസ് അറിയിച്ചു.
11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും എട്ട് പേരെ ചികിത്സ നല്‍കി വിട്ടയയ്ക്കുകയും ചെയ്തു.പരിക്കുകള്‍ സാരമായതും ഗുരുതരമായതും ഉണ്ടെന്നും ഫയര്‍ ഓപ്പറേഷന്‍ ഡെപ്യൂട്ടി ചീഫ് മൈക്കല്‍ മീച്ചം പറഞ്ഞു. അപകടകാരണം കണ്ടെത്താനായി ഫെഡറല്‍ ഏവിയേഷന്‍ മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരിക്കേറ്റവരില്‍ ഏറിയ പങ്കും ഫാക്ടറി തൊഴിലാളികളാണെന്നാണ് സൂചന.
ഡിസ്‌നിലാന്‍ഡില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുളള ഫുള്ളര്‍ടോണ്‍ മുന്‍സിപ്പല്‍ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. ടേക്ക് ഓഫിന് പിന്നാലെ വിമാനത്താവളത്തിലേക്ക് തിരികെ പോവുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.വിമാനം കെട്ടിടത്തിനുള്ളിലേക്ക് കൂപ്പുകുത്തിയത് പിന്നാലെ ഫാക്ടറിയില്‍ നിന്ന് പുകയും തീയും ഉയര്‍ന്നിരുന്നു. രണ്ട് മാസത്തിനിടയില്‍ മേഖലയിലുണ്ടാവുന്ന രണ്ടാമത്തെ വിമാന അപകടമാണ് ഇത്. california
content summary; A small plane crashed into a commercial building near califorina