July 17, 2025 |
Share on

വിമാനാപകടം: പക്ഷിയിടിച്ചതാകാം ടേക്ക് ഓഫ് വേഗത കുറയാന്‍ കാരണമെന്ന് വിദഗ്ധര്‍

ഗിയര്‍ ഉയര്‍ത്തുന്നതിന് മുമ്പ് വിമാനം താഴേക്ക് ഇറങ്ങാന്‍ തുടങ്ങിയതാണ് അപകടകാരണം

അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനത്തിന് പറന്നുയരാന്‍ അനുയോജ്യമായ വേഗത കൈവരിക്കാന്‍ കഴിയാതെ വന്നതാകാം അപകടത്തിന് കാരണമായതെന്ന് വിദഗ്ധര്‍.

പ്രഥമ ദൃഷ്ടിയില്‍ പക്ഷികള്‍ ഇടിച്ചതാകാം എഞ്ചിനുകളുടെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമായതെന്ന് മുന്‍ സീനിയര്‍ പൈലറ്റായ ക്യാപ്റ്റന്‍ സൗരഭ് ഭട്‌നാഗര്‍ എന്‍ഡിടിവിയോട് പറഞ്ഞു. ടേക്ക് ഓഫില്‍ കുഴപ്പങ്ങളൊന്നും കാണുന്നില്ല. ഗിയര്‍ ഉയര്‍ത്തുന്നതിന് മുമ്പ് വിമാനം താഴേക്ക് ഇറങ്ങാന്‍ തുടങ്ങിയതാണ് അപകടകാരണമായി തോന്നുന്നത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നത് നിര്‍ത്തുകയോ, എഞ്ചിന്റെ പവര്‍ നഷ്ടപ്പെടുകയോ ചെയ്താല്‍ മാത്രമേ ഇത്തരത്തിലൊരു അപകടം ഉണ്ടാകൂവെന്നും കൃത്യമായ അന്വേഷണം നടത്തിയാല്‍ മാത്രമേ അപകട കാരണം വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ വിമാനത്തില്‍ നിന്ന് ‘മെയ്ഡേ’ സന്ദേശം ലഭിച്ചിരുന്നു. പിന്നാലെ നിശബ്ദതയായിരുന്നു. ദുരന്തമുണ്ടാകുമ്പോള്‍ എമര്‍ജന്‍സി ലാന്‍ഡിംഗിന് വേണ്ടിയിട്ടാണ് ‘മെയ്ഡേ’ സന്ദേശം നല്‍കുന്നത്. ‘മെയ്ഡേ’ സന്ദേശത്തിന് പിന്നാലെ വിമാനം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് സൂചന. കാരണം എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നുള്ള പ്രതികരണം വിമാനം റിസീവ് ചെയ്തിട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.air india plane crash; may not have achieved optimum take-off speed due to bird hit

Content Summary: air india plane crash; may not have achieved optimum take-off speed due to bird hit

 

Leave a Reply

Your email address will not be published. Required fields are marked *

×