July 17, 2025 |

‘തിരിച്ചറിയാൻ പറ്റാത്ത വിധം അവരെന്റെ മകന്റെ മുഖം വികൃതമാക്കി’

നെടുമ്പാശ്ശേരിയില്‍ സിഐഎസ്എഫുകാര്‍ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തിയത് ക്രൂരമായി

തിരിച്ചറിയാൻ പറ്റാത്ത വിധം അവരെന്റെ മകന്റെ മുഖം വികൃതമാക്കി നെടുമ്പാശേരിൽ കൊല്ലപ്പെട്ട ഐവിന്റെ അമ്മയുടെ വാക്കുകളാണിത്. തിരിച്ചറിയാൻ പറ്റാത്ത വിധം ശരീരത്തിന്റെ ഒരു ഭാഗം ചതഞ്ഞിരുന്നു. ബോണറ്റിൽ വലിച്ചിഴച്ചത് ഒരു കിലോമീറ്ററോളം. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കൊടിയ ക്രൂരതകൾക്ക് ഇരയായാണ് തുറവൂർ സ്വദേശി ഐവിൻ ജിജോ മരണത്തിന് കീഴടങ്ങുന്നത്.

അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി ഫിസിയോ തെറാപ്പി വിഭാഗം മേധാവിയായ ജിജോ ജെയിംസിന് റോസ്മേരിയ്ക്കും തന്റെ മകനെ നഷ്ടമാകുന്നത് ഇന്നലെ രാത്രിയാണ്. 11 മാസങ്ങൾക്ക് മുമ്പാണ് വിമാനക്കമ്പനികൾക്ക് ആഹാരം തയ്യാറാക്കി നൽകുന്ന സ്വകാര്യ കാറ്ററിംഗ് സ്ഥാപനത്തിൽ ഐവിൻ ജോലിയിൽ പ്രവേശിക്കുന്നത്. നെടുമ്പാശേരിയിൽ തന്നെയായിരുന്നു ഐവിന് ജോലി. ജോലി സ്ഥലത്ത് നിന്ന് പോകുന്ന വഴിയായിരുന്നു ഐവിന്റെ ദാരുണാന്ത്യം

മനസാക്ഷിയെ നടുക്കുന്ന കൊലപാതകത്തിന് പിന്നിലാവട്ടെ മുതിർന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരും. വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമായിരുന്നു ഐവിന്റെ മരണത്തിൽ കലാശിച്ചത്. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. നായത്തോട് പ്രദേശത്ത് രണ്ട് കൂട്ടരും സഞ്ചരിച്ചിരുന്ന വാഹനങ്ങൾ ഉരസുകയും ഇതിന് തീരുമാനമുണ്ടാക്കിയിട്ട് പോയാൽ മതിയെന്ന ഐവിന്റെ വാക്കുകളുമാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പ്രകോപിതരാക്കിയത്. ഇതിന് പിന്നാലെ ഐവിനെ ഇടിച്ചു തെറിപ്പിച്ച കാർ ഐവിനേയും ബോണറ്റിലിട്ട് 1 കിലോമീറ്ററോളം ദൂരം വാഹനമോടിച്ചു ഉദ്യോ​ഗസ്ഥർ. സഡൻ ബ്രേക്കിട്ട വാഹനത്തിൽ നിന്ന് നിലത്തേക്ക് വീണ ഐവിനെ വലിച്ചിഴച്ചു കൊണ്ടാണ് വാഹനം നീങ്ങിയത്. കൊലപാതകത്തിന് മുമ്പ് ഐവിൻ ക്രൂരമായ മർദനത്തിന് ഇരയായതായും റിപ്പോർട്ടുകളുണ്ട്. ഐവിന്റെ ദേഹമാസകലം മുറിവുകളുണ്ടായിരുന്നതായും സൂചനകളുണ്ട്.

ഇന്നലെ രാത്രിയോടെയാണ് നെടുമ്പാശേരിയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വാഹനമിടിച്ച് തുറവൂർ സ്വദേശി ഐവിൻ ജിജോ കൊല്ലപ്പെടുന്നത്. കാറിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥർ മദ്യ ലഹരിയിലായിരുന്നു എന്നാണ് സൂചന. സംഭവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ സസ്പെഷൻ ചെയ്തു. സിഐഎസ്എഫ് എസ്ഐ വിനയകുമാർ വിനയകുമാർ കോൺസ്റ്റബിൾ മോഹൻ എന്നിവർക്കാണ് സസ്പെൻഷൻ. കേസിൽ ആഭ്യന്തര അന്വേഷണത്തിനും ഉത്തരവ് നൽകിയിട്ടുണ്ട്. യുവാവിനെ ബോണറ്റിലിട്ട് ഏകദേശം ഒരു കിലോമീറ്ററോളമാണ് വാഹനമോടിച്ചത്. നിലവിൽ എസ്ഐ വിനയകുമാറിന്റെയും കോൺസ്റ്റബിൾ രാജന്റെയും പേരിൽ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള നായത്തോട് ഇന്നലെ രാത്രിയാണ് സംഭവം. വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഐവിനും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചു. അതിനിടെ ഐവിന്‍ മൊബൈലില്‍ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും നാട്ടുകാര്‍ പറയുന്നു. ഇതിന് പിന്നാലെ ഐവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോണറ്റിലേക്ക് വീണ ഐവിനെ കുറച്ചുദൂരം വലിച്ചിഴച്ചു കൊണ്ടുപോയെന്നും എഫ്‌ഐആറില്‍ പറയുന്നു. ഇത്തരത്തില്‍ ഒരു കിലോമീറ്റര്‍ ദൂരമാണ് കാര്‍ സഞ്ചരിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടാണ് ഐവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മൂക്കില്‍ നിന്നും വായില്‍ നിന്നും ചോര വരുന്ന നിലയിലായിരുന്നു ഐവിന്‍ എന്നും നാട്ടുകാര്‍ പറയുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെ ഹോട്ടല്‍ ജീവനക്കാരനാണ് ഐവിന്‍.

സംഭവത്തില്‍ നെടുമ്പാശേരി പൊലീസ് ആണ് രണ്ടു സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ നാട്ടുകാരുടെ മര്‍ദ്ദനമേറ്റ വിനയ്കുമാര്‍ ദാസ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനിടെ കടന്നുകളഞ്ഞ മോഹനെ രാവിലെ വിമാനത്താവളത്തില്‍ വച്ചാണ് പിടികൂടിയത്. അതിനിടെ ഐവിനും സിഐഎസ്എഫ് ഉദ്യോഗസ്ഥരും തര്‍ക്കിക്കുന്ന സിസിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇടിച്ചശേഷം യുവാവിനെ വലിച്ചുകൊണ്ട് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

content summary: A youth was killed in a car accident at Nedumbassery, with reports alleging that CISF officers were involved in a brutal assault leading to his death

Leave a Reply

Your email address will not be published. Required fields are marked *

×