ആരാധകര്‍ തങ്ങളുടെ ഇഷ്ടതാരങ്ങളുടെ പിറന്നാള്‍ ആഘോഷിക്കുന്നത് പതിവാണ്. ആഘോഷത്തിന്റെ വൈവിധ്യം കൊണ്ടാണ് ഇവ പലപ്പോഴും വാര്‍ത്തയാകുന്നത്. എന്നാല്‍ ചെന്നൈയില്‍ ഇന്നു നടക്കുന്നൊരു പിറന്നാള്‍ ആഘോഷം മറ്റൊരു തരത്തിലാണു വാര്‍ത്തകളായിരിക്കുന്നത്. കാരണം ഇതൊരു താരത്തിന്റെ പിറന്നാള്‍ ആഘോഷമല്ല. താരപുത്രന്റെതാണ്. തമിഴരുടെ പ്രിയപ്പെട്ട ‘തല’ അജിത്ത് കുമാറിന്റെ ഇളയ പുത്രന്‍ ആദ്വിക്കിന്റെ പിറന്നാളാണ് ആരാധകര്‍ കൊണ്ടാടുന്നത്. മാര്‍ച്ച് രണ്ടിനാണ് ആദ് വിക്കിന്റെ രണ്ടാം പിറന്നാള്‍. നഗരത്തിലും മറ്റും വലിയ ഫ്‌ളെക്‌സ് ബോര്‍ഡുകളാണ് കുട്ടി തലയ്ക്ക് പിറന്നാള്‍ ആശംസിച്ചുകൊണ്ട് ഉയര്‍ന്നിരിക്കുന്നത്. മറ്റൊരു തമിഴ് സൂപ്പര്‍താരത്തിന്റെയും മക്കളുടെ പിറന്നാള്‍ ആഘോഷം ഇങ്ങനെയാഘോഷിച്ചിട്ടില്ലെന്നാണു കോളിവുഡ് വാര്‍ത്തകളില്‍ പറയുന്നത്. തമിഴകത്ത് രജനികാന്ത് കഴിഞ്ഞാല്‍ ഏറ്റവും അധികം ആരാധകര്‍ ഉള്ളത് അജിത്തിനാണ്. തമിഴ്മക്കളുടെ ഇദയത്തില്‍ ഏറെ സ്വാധീനവുമുണ്ട് തലയ്ക്ക്. ജയലളിതയുടെ പിന്‍ഗാമിയായി അജിത്ത് എത്തുമെന്നുള്ള വാര്‍ത്തയ്ക്കും ഏറെ പ്രാധാന്യമുണ്ടായിരുന്നു. ഈ സ്വീകര്യതയും ആരാധനയുമെല്ലാം അജിത്തിന്റെയും ശാലിനിയുടെയും മക്കളായ അനൗഷ്‌കയോടും ആദ്വിക്കിനോടും പ്രകടമാക്കുന്നുണ്ട്.
ആദ്വിക്കിന്റെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍



















