July 17, 2026 |
Share on

ആഷിഖ് അബുവിന്റെ കോഫി ഷോപ്പായ കഫേ പപ്പായയില്‍ പൊലീസ് റെയ്ഡ്

അഴിമുഖം പ്രതിനിധി സംവിധായകന്‍ ആഷിഖ് അബുവും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തുന്ന കൊച്ചി പലാരിവട്ടത്തെ കഫേ പപ്പായ എന്ന കോഫി ഷോപ്പില്‍ പൊലീസ് റെയ്ഡ്. വാലന്റൈന്‍സ് ഡേ പാര്‍ട്ടിയുടെ ഭാഗമായാണ് റെയഡ് എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. കൊച്ചിയിലെ മറ്റു ചില ഹോട്ടലുകളിലും ഇത്തരത്തിലുള്ള റെയ്ഡ് നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. കൊച്ചി കൊക്കൈന്‍ കേസില്‍ ആഷിഖിനും ഭാര്യ റിമ കല്ലിങ്കലിനും എതിരെ അന്വേഷണം നടക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് പൊലീസ് സ്ഥിരീകരണവുമൊന്നും നല്‍കിയിരുന്നില്ല. അതേസമയം ഇത്തരമൊരു […]

അഴിമുഖം പ്രതിനിധി

സംവിധായകന്‍ ആഷിഖ് അബുവും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തുന്ന കൊച്ചി പലാരിവട്ടത്തെ കഫേ പപ്പായ എന്ന കോഫി ഷോപ്പില്‍ പൊലീസ് റെയ്ഡ്. വാലന്റൈന്‍സ് ഡേ പാര്‍ട്ടിയുടെ ഭാഗമായാണ് റെയഡ് എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. കൊച്ചിയിലെ മറ്റു ചില ഹോട്ടലുകളിലും ഇത്തരത്തിലുള്ള റെയ്ഡ് നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

കൊച്ചി കൊക്കൈന്‍ കേസില്‍ ആഷിഖിനും ഭാര്യ റിമ കല്ലിങ്കലിനും എതിരെ അന്വേഷണം നടക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് പൊലീസ് സ്ഥിരീകരണവുമൊന്നും നല്‍കിയിരുന്നില്ല. അതേസമയം ഇത്തരമൊരു അന്വേഷണം ആഷിഖ് അബുവിനും റിമ കല്ലിങ്കലിനും നടന്‍ ഫഹദ് ഫാസിലിനും എതിരെ ഉണ്ടാകുമെന്ന തരത്തില്‍ വന്ന പത്രവാര്‍ത്തയ്‌ക്കെതിരെ ആഷിഖ് രംഗത്തുവരികയും വാര്‍ത്തയെഴുതിയ ലേഖകനെതിരെ ഫെയ്‌സ്ബുക്കിലൂടെ ശക്തമായ പ്രതികരണം നടത്തുകയും മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

ഇന്നത്തെ റെയ്ഡിന് കൊക്കാന്‍ കേസിന്റെ അന്വേഷണവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്ന് ഇപ്പോള്‍ വ്യക്തമല്ലെങ്കിലും ആഷിഖിന്റെ സമീപകാലത്തെ ചില പ്രതികരണങ്ങളുടെ പേരില്‍ അദ്ദേഹത്തിനെതിരെ രാഷ്ട്രീയതലത്തില്‍ തന്നെ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×