June 18, 2026 |
Share on

ഓപ്പറേഷൻ സിന്ദൂറിൽ കാണ്ഡഹാർ വിമാനറാഞ്ചലിന്റെ സൂത്രധാരൻ അബ്ദുൽ റൗഫ് അസർ കൊല്ലപ്പെട്ടു

ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിന്റെ സഹോദരനാണ് അബ്ദുൽ റൗഫ് അസർ

ഓപ്പറേഷൻ സിന്ദൂരിൽ ജെയ്ഷെ നേതാവും കാണ്ഡഹാർ വിമാനറാഞ്ചലിന്റെ സൂത്രധാരനുമായ അബ്ദുൽ റൗഫ് അസർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഇന്ത്യ നടത്തിയ തിരച്ചിലിലാണ് റൗഫ് അസർ കൊല്ലപ്പെട്ടതായി അറിഞ്ഞത്. ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിന്റെ സഹോദരനാണ് അബ്ദുൽ റൗഫ് അസർ. റൗഫ് അസറിനെ ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന നേതാക്കളില്‍ ഒരാളാണ് റൗഫ് അസര്‍.

ഇന്ത്യന്‍ സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്ന് പാകിസ്താനിലെ ബഹാവല്‍പുരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനമായിരുന്നു. ബഹാവല്‍പുരിലെ ജെയ്‌ഷെ ആസ്ഥാനത്തിന് നേരേ ഇന്ത്യ നടത്തിയ തിരച്ചടിയിലാണ് റൗഫ് അസര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ ഏറെ നാളായി തിരഞ്ഞുകൊണ്ടിരുന്ന കൊടംഭീകരനാണ് റൗഫ് അസര്‍. റൗഫ് അസറിന്റെ മരണം ജെയ്‌ഷെ മുഹമ്മദിന് കടുത്ത പ്രഹരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഓപ്പറേഷന്‍ സിന്ദൂറില്‍ നൂറ് ഭീകരരെ വധിച്ചതായാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഡല്‍ഹിയില്‍ നടന്ന സര്‍വകക്ഷിയോഗത്തില്‍ വ്യക്തമാക്കിയത്.മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂരിൽ തന്റെ കുടുംബത്തിലെ പത്ത് അം​ഗങ്ങൾ കൊല്ലപ്പെട്ടതായി മസൂദ് അസർ വ്യക്തമാക്കിയിരുന്നു. മസൂദിന്‍റെ സഹോദരിയും അവരുടെ ഭര്‍ത്താവും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടെന്നായിരുന്നു വന്ന റിപ്പോര്‍ട്ടുകൾ. ആക്രണത്തിൽ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നും നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും മസൂദ് അസർ അവകാശപ്പെട്ടിരുന്നു. പഠാൻകോട്ട് ഭീകരാക്രമണത്തിന്റെ ആസൂത്രകനാണ് മസൂദ് അസർ. സൂദ് അസറിനെ ഐക്യരാഷ്ട്ര സഭ ആ​ഗോള കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.

Content Summary: abdul rauf azhar death; mastermind behind kandahar IC-814 hijack

Leave a Reply

Your email address will not be published. Required fields are marked *

×