June 18, 2025 |

ന്യൂസ് ലോണ്‍ട്രി വനിത മാധ്യമ പ്രവര്‍ത്തകരുടെ പരാതി; അധിക്ഷേപ പോസ്റ്റ് പിന്‍വലിക്കാന്‍ തയ്യാറായി അഭിജിത് അയ്യര്‍ മിത്ര

ഡൽഹി ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് പോസ്റ്റ് ചെയ്യുന്നത്

വനിതാ മാധ്യമപ്രവർത്തകരെ ലൈംഗികമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റ് നീക്കം ചെയ്താനൊരുങ്ങി രാഷ്ട്രീയ നിരീക്ഷകൻ അഭിജിത് അയ്യർ മിത്ര. ഡൽഹി ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് പോസ്റ്റ് നീക്കം ചെയ്യുന്നത്. ന്യൂസ് ലോൺട്രിയിലെ വനിതാ ജീവനക്കാർ അഭിജിത്ത് അയ്യർ മിത്രയ്ക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ അഭിജിത്ത് അയ്യർ മിത്രയുടെ വാദം കേൾക്കാൻ കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് നടപടി.

ഇത്തരം ഭാഷകൾ, പശ്ചാത്തലം എന്തുതന്നെയായാലും, സ്ത്രീകൾക്കെതിരെ ഇത്തരം ഭാഷകൾ സമൂഹത്തിൽ അനുവദനീയമാണോ?… നിങ്ങൾ ഇത് പിൻവലിക്കണം. അപ്പോൾ മാത്രമേ ഞങ്ങൾ നിങ്ങളുടെ വാദം കേൾക്കൂ,” ജസ്റ്റിസ് പുരുഷീന്ദ്ര കുമാർ കൗരവ് പറഞ്ഞതായി ലൈവ്‌ലോ റിപ്പോർട്ട് ചെയ്തു.

ന്യൂസ് ലോൺട്രിയിലെ ഒമ്പത് വനിതാ മാധ്യമപ്രവർത്തകരാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. അഭിജിത് അയ്യർ മിത്ര മാപ്പ് പറയണമെന്നും, മാനനഷ്ടത്തിന് നഷ്ടപരിഹാരമായി രണ്ട് കോടി രൂപ നൽകണമെന്നും വനിതാ മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു. മനീഷ പാണ്ഡെ, ഇഷിത പ്രദീപ്, സുഹാസിനി ബിശ്വാസ്, സുമേധ മിത്തൽ, ടിസ്റ്റ റോയ് ചൗധരി, തസ്‌നീം ഫാത്തിമ, പ്രിയ ജെയിൻ, ജയശ്രീ അരുണാചലം, പ്രിയാലി ധിങ്‌ര എന്നിവരാണ് അഭിജിത് അയ്യർ മിത്രയ്ക്കെതിരെ പരാതി നൽകിയ വനിതാ മാധ്യമപ്രവർത്തകർ. ന്യൂസ് ലോൺട്രിയും കേസിലെ വാദികളിൽ ഒരാളാണ്. പരാതിയുടെ അടിസ്ഥാനത്തിൽ കേസിന് ആധാരമായ അഭിജിത്തിന്റെ പോസ്റ്റ് നീക്കം ചെയ്യണമെന്നും നിർദേശമുണ്ട്.

അഭിജിത് അയ്യർ മിത്രയുടെ എക്‌സിലെ പോസ്റ്റുകൾ അപകീർത്തികരവും, അടിസ്ഥാനരഹിതവും, തെറ്റിദ്ധാരണയുണ്ടാക്കുന്നതുമാണെന്നും ഇത് വനിതാ ജീവനക്കാരുടെ അന്തസ്സിനും പ്രശസ്തിക്കും ഹാനികരമാകാൻ വേണ്ടി മനഃപൂർവ്വം സൃഷ്ടിച്ചതുമാണെന്ന് മാനനഷ്ടക്കേസിൽ പറയുന്നു.
ന്യൂസ് ലോൺട്രിയിലെ വനിതാ ജീവനക്കാരെ മിത്ര ലൈം​ഗികത്തഴിലാളികളെന്നും ഓഫീസിനെ ലൈം​ഗികത്തൊഴിൽ കേന്ദ്രങ്ങളെന്നും വിശേഷിപ്പിച്ചു എന്നാണതാണ് കേസ്. എക്‌സിലെ പോസ്റ്റുകളിലൂടെ പലപ്പോഴും അഭിജിത് അയ്യർ മിത്ര അപമാനകരമായ പദങ്ങൾ ഉപയോഗിച്ച് അധിക്ഷേപം നടത്തിയിരുന്നതായും ആരോപിക്കുന്നു. ന്യൂസ് ലോൺ​ട്രിയുടെ എല്ലാ വരിക്കാരെയും ലൈം​ഗികത്തൊഴിലാളികളെന്ന് അഭിജിത്ത് അയ്യർ മിശ്ര വിളിച്ചതായി പറയുന്നു.

പത്രപ്രവർത്തനത്തെക്കുറിച്ചുള്ള ന്യായമായ വിമർശനം സ്വാഗതാർഹമാണെങ്കിലും, ആളുകളെ വ്യക്തിപരമായി വിമർശിക്കുന്നത് കുറ്റകരമാണെന്ന് പരാതിക്കാർ വ്യക്തമാക്കി. ലൈം​ഗികത്തൊഴിലാളിയെന്ന പരാമർശം വനിതാ മാധ്യമപ്രവർത്തകർക്ക് എതിരെയുള്ള ആക്രമണം മാത്രമല്ല. പാർശ്വവത്കൃതരായ ലൈംഗികത്തൊഴിലാളികളോടുള്ള ആഴത്തിലുള്ള പിന്തിരിപ്പനും അക്രമാസക്തവുമായ മനോഭാവങ്ങളെ ശക്തിപ്പെടുത്തുന്നുവെന്നും ഹർജിയിൽ വാദിക്കുന്നു. അഭിജിത്ത് അയ്യർ മിശ്രയുടെ പരാമർശം വിമർശനമോ അഭിപ്രായ പ്രകടനമോ ആയി പരി​ഗണിക്കാൻ സാധിക്കില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു. വനിതാ മാധ്യമപ്രവർത്തകർക്ക് എതിരെ നടത്തിയ ലൈംഗിക അധിക്ഷേപം അവരുടെ അന്തസ്സിനെയും ജോലി ചെയ്യാനുള്ള അവകാശത്തെയും ചോദ്യം ചെയ്യുന്നുണ്ട്.
content summary: Following a reprimand from the Delhi High Court, Abhijit Iyer Mitra will remove his posts on X targeting Newslaundry journalists

Leave a Reply

Your email address will not be published. Required fields are marked *

×