June 04, 2026 |
Share on

രാംജാസ് കോളേജിലെ സംഘര്‍ഷത്തില്‍ എബിവിപി വനിതാ നേതാവ് ഐസ പ്രവര്‍ത്തകയെ തല്ലുന്ന വീഡിയോ വൈറലാകുന്നു

എബിവിപി വനിതാ നേതാവ് ദിക്ഷ വര്‍മ്മ ഐസ പ്രസിഡന്റ് സുചേത ദേ-യെ തല്ലുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്

ഡല്‍ഹി രാംജാസ് കോളേജിലെ സംഘര്‍ഷത്തില്‍ എബിവിപി വനിതാ നേതാവ് പ്രകോപനമില്ലാതെ ഐസ പ്രവര്‍ത്തകയെ തല്ലുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. എബിവിപി വനിതാ നേതാവ് ദിക്ഷ വര്‍മ്മ ഐസ പ്രസിഡന്റ് സുചേത ദേ-യെ തല്ലുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. രാംജാസ് കോളേജില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലീദിന് സ്വീകരണം നല്‍കുന്നതിനെതിരെ എബിവിപി എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം ഉണ്ടായത്.

ഇതേ സംഘര്‍ഷത്തില്‍ ദിക്ഷ ഒരു ആണ്‍കുട്ടിയെ തല്ലുന്നതിന്റെ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ തന്നെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് യുവാവിനെ തല്ലിയെന്നായിരുന്നു സംഭവത്തില്‍ ദിക്ഷയുടെ പ്രതികരിച്ചിരുന്നത്. ഇതിന് ദിക്ഷ ട്വിറ്ററില്‍ കുറിച്ചത്- ‘എന്നെ ലൈംഗീകമായി ഉപദ്രവിക്കാന്‍ ശ്രമിച്ചവനാണ് അവന്‍,സ്വയം പ്രതിരോധത്തിന് അവനെ അടിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. നിങ്ങളുടെ കപട ഫെമിനസം നാണക്കേട് ഉണ്ടാക്കുന്നതാണ്’

 

Leave a Reply

Your email address will not be published. Required fields are marked *

×