June 26, 2026 |
Share on

‘കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കില്ല’ ; മാധ്യമപ്രവർത്തകയെ ​ഗർഭഛിദ്രത്തിന് നിർബന്ധിച്ചു

രാഹുൽ മാങ്കൂട്ടത്തിലിന്റെ ശബ്ദരേഖ പുറത്ത്

ആരോപണങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ശബ്ദം രേഖ പുറത്ത്. രാഹുലിന് മുമ്പ് അടുപ്പമുണ്ടായിരുന്ന ഒരു മാധ്യമപ്രവർത്തകയുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. മാധ്യമ പ്രവർത്തകയെ ഗർഭിണിയാക്കി ഗര്‍ഭച്ഛിദ്രത്തിന് നിർബന്ധിച്ചതായാണ് ഇരുവരും നടത്തിയ സംഭാഷണത്തിൽ നിന്ന് വ്യക്തമാവുന്നത്. കുട്ടിയുടെ പിതൃത്വം താൻ ഏറ്റെടുക്കില്ലെന്ന് രാഹുൽ പറയുന്നുണ്ട്. താൻ ഏറ്റെടുക്കണമെന്ന് ആരും പറയുന്നില്ലെന്ന് യുവതി മറുപടി പറയുന്നത് ഫോൺ ക്ലിപ്പിൽ നിന്ന് വ്യക്തമാണ്.

ഒമ്പതിലധികം പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺ​ഗ്രസ് അധ്യ​ക്ഷ സ്ഥാനത്ത് നിന്ന് മാറ്റാൻ ദേശീയ നേതൃത്വം തീരുമാനമെടുത്തിരുന്നു. രാഹുലിനെതിരെ എഐസിസിക്കാണ് ഒൻപതോളം പരാതികൾ ലഭിച്ചത്. നീക്കം ചെയ്യുന്ന കാര്യം രാഹുൽ മാങ്കൂട്ടത്തിലിനെ നേരിട്ട് അറിയിച്ചതായാണ് സൂചന. എന്നാൽ, നിലവിൽ എംഎൽഎ സ്ഥാനത്ത് തന്നെ രാഹുൽ തുടരുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കെപിസിസി ഡിസിസി പുനഃസംഘടനയ്ക്ക് ശേഷം രാഹുലിൽ നിന്ന് രാജി എഴുതി വാങ്ങാനാണ് നേതൃത്വത്തിന്റെ നീക്കം. യൂത്ത് കോൺ​ഗ്രസ് അധ്യ​ക്ഷ സ്ഥാനത്തേക്ക് മറ്റൊരാളെ പരി​ഗണിക്കുന്ന കാര്യവും ദേശീയ നേതൃത്വത്തിന്റെ ആലോചനയിലുണ്ടെന്നാണ് സൂചന. എന്നാൽ ഈ സാഹചര്യത്തിൽ രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് രാജി വയ്പ്പിക്കുന്നത് പാർട്ടിയ്ക്കാകെ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ.

പ്രമുഖ യുവ കോൺഗ്രസ് നേതാവിൽ നിന്നും ഉണ്ടായ മോശമായ അനുഭവം തുറന്നുപറഞ്ഞ് മാധ്യമപ്രവർത്തകയും നടിയുമായ റിനി ആൻ ജോർജ് രംഗത്ത് വന്നിരുന്നു. നേതാവിന്റെ പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇയാളില്‍ നിന്നും വലിയ പ്രശ്‌നങ്ങള്‍ നേരിട്ട പെണ്‍കുട്ടികള്‍ പ്രതികരിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ തുറന്ന് പറഞ്ഞതെന്നും ഇവർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

content summary: Leaked audio of Rahul Mamkootatil reveals his refusal to accept paternity and alleged coercion of a journalist into having an abortion

Leave a Reply

Your email address will not be published. Required fields are marked *

×