July 17, 2026 |
Share on

ആലപ്പുഴയില്‍ പിക്കപ് വാന്‍ പാലത്തില്‍ നിന്നും കായലിലേക്ക് മറിഞ്ഞു

അഴിമുഖം പ്രതിനിധി ആലപ്പുഴയില്‍ ആരൂര്‍ പാലത്തില്‍ നിന്നും പിക്കപ് വാന്‍ കായലിലേക്കു മറിഞ്ഞു. ഒമ്പതുപേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നതായി പറയുന്നു. പന്തല്‍ നിര്‍മാണപ്രവര്‍ത്തകരായ അന്യസംസ്ഥാന തൊഴിലാളികളും ഒരു മലയാളിയുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ബോള്‍ഗാട്ടിയില്‍ നിന്നും ചേര്‍ത്തലയ്ക്കു പോവുകയായിരുന്നു ഇവര്‍. ഇവരില്‍ നാലുപേര്‍ നീന്തിക്കയറിയെന്നാണു വിവരം. പിക്കപ് വാനിനു പിന്നില്‍ ലോറി ഇടിക്കുകയായിരുന്നുവെന്നാണ് ആദ്യ നിഗമനം. ഇടിയുടെ ആഘാതത്തില്‍ പാലത്തിന്റെ കൈവരികള്‍ തകര്‍ത്താണ് വാഹനം കായലിലേക്ക് മറിഞ്ഞതെന്നും പറയുന്നു. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് സ്ഥിരീകരണം ഇല്ല. രക്ഷാപ്രവര്‍ത്തനം നടന്നു വരികയാണ്. കായലില്‍ നല്ല […]

അഴിമുഖം പ്രതിനിധി

ആലപ്പുഴയില്‍ ആരൂര്‍ പാലത്തില്‍ നിന്നും പിക്കപ് വാന്‍ കായലിലേക്കു മറിഞ്ഞു. ഒമ്പതുപേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നതായി പറയുന്നു. പന്തല്‍ നിര്‍മാണപ്രവര്‍ത്തകരായ അന്യസംസ്ഥാന തൊഴിലാളികളും ഒരു മലയാളിയുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ബോള്‍ഗാട്ടിയില്‍ നിന്നും ചേര്‍ത്തലയ്ക്കു പോവുകയായിരുന്നു ഇവര്‍. ഇവരില്‍ നാലുപേര്‍ നീന്തിക്കയറിയെന്നാണു വിവരം.

പിക്കപ് വാനിനു പിന്നില്‍ ലോറി ഇടിക്കുകയായിരുന്നുവെന്നാണ് ആദ്യ നിഗമനം. ഇടിയുടെ ആഘാതത്തില്‍ പാലത്തിന്റെ കൈവരികള്‍ തകര്‍ത്താണ് വാഹനം കായലിലേക്ക് മറിഞ്ഞതെന്നും പറയുന്നു. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് സ്ഥിരീകരണം ഇല്ല. രക്ഷാപ്രവര്‍ത്തനം നടന്നു വരികയാണ്. കായലില്‍ നല്ല ഒഴുക്കുള്ളതും ഇരുട്ട് വീണതും രക്ഷാപ്രവര്‍ത്തനത്തെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×