June 08, 2026 |
Share on

തൃശൂരില്‍ വാഹനാപകടം: ആറ് മരണം

എറണാകുളം-പാലക്കാട് ദേശീയ പാതയില്‍ തൃശൂര്‍ നന്തിക്കരയില്‍ ടാറ്റാ സുമോ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. പുതുക്കാട് റോഡരികിലെ വെള്ളക്കെട്ടിലേക്ക് വാഹനം മറിഞ്ഞാണ് ഒരു കുടുംബത്തിലെ അഞ്ച് പേരും ഡ്രൈവറും മരിച്ചത്. ആലത്തൂര്‍ സ്വദേശി ഇസഹാഖ്, ഭാര്യ അഫ്‌സത്ത്, മാതാവ് ഹവ്വ ഉമ്മ, മകള്‍ ഇര്‍ഫാന, ഡ്രൈവര്‍ ശിവ പ്രസാദ് എന്നിവരാണ് മരിച്ചത്. ഇസഹാക്കിന്റെ മകന്‍ എട്ടുവയസ്സുള്ള ഇജാസിനെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇതു വഴി കടന്ന് പോയവര്‍ വെള്ളക്കെട്ടില്‍ വാഹനം കിടക്കുന്നത് കണ്ട് പൊലീസിനെ അറിയിക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചു […]

എറണാകുളം-പാലക്കാട് ദേശീയ പാതയില്‍ തൃശൂര്‍ നന്തിക്കരയില്‍ ടാറ്റാ സുമോ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. പുതുക്കാട് റോഡരികിലെ വെള്ളക്കെട്ടിലേക്ക് വാഹനം മറിഞ്ഞാണ് ഒരു കുടുംബത്തിലെ അഞ്ച് പേരും ഡ്രൈവറും മരിച്ചത്. ആലത്തൂര്‍ സ്വദേശി ഇസഹാഖ്, ഭാര്യ അഫ്‌സത്ത്, മാതാവ് ഹവ്വ ഉമ്മ, മകള്‍ ഇര്‍ഫാന, ഡ്രൈവര്‍ ശിവ പ്രസാദ് എന്നിവരാണ് മരിച്ചത്. ഇസഹാക്കിന്റെ മകന്‍ എട്ടുവയസ്സുള്ള ഇജാസിനെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇതു വഴി കടന്ന് പോയവര്‍ വെള്ളക്കെട്ടില്‍ വാഹനം കിടക്കുന്നത് കണ്ട് പൊലീസിനെ അറിയിക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചു മണിക്കാണ് അപകടമുണ്ടായത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പാലക്കാട്ടേക്ക് മടങ്ങുകയായിരുന്നു വാന്‍.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×