June 04, 2026 |
Share on

സിനിമാ സീരിയല്‍ താരം മീന ഗണേഷ് അന്തരിച്ചു

നൂറിലേറെ മലയാള സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്

സിനിമ- സീരിയല്‍ നടി മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് നാല് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നൂറിലേറെ മലയാള സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1976ല്‍ റിലീസായ എന്‍. എ ബക്കറിന്റെ മണിമുഴക്കമാണ് ആദ്യ സിനിമ. സൂര്യസോമ, കേരള തിയേറ്റേഴ്സ്, ചിന്മയി തുടങ്ങി നിരവധി നാടകസമിതികളില്‍ പ്രവര്‍ത്തിച്ചു.actor meena ganesh passed away

1942ല്‍ പാലക്കാട് കല്ലേക്കുളങ്ങരയിലാണ് മീന ഗണേഷ് ജനിച്ചത്. തമിഴ് സിനിമ അഭിനേതാവായിരുന്ന നടന്‍ കെപി കേശവന്റെ മകളാണ്. സ്‌കൂള്‍ പഠനകാലത്ത് കൊപ്പം ബ്രദേഴ്‌സ് ആര്‍ട്ട്‌സ് ക്ലബിലൂടെയാണ് മീന ആദ്യമായി നാടകരംഗത്തെത്തുന്നത്. 19-ാം മത്തെ വയസ്സിലാണ് ആദ്യ നാടകം ചെയ്യുന്നത്. നാടകരംഗത്ത് സജീവമായിരുന്ന മീന ഗണേഷ് പിന്നീടാണ് ചലച്ചിത്ര രംഗത്തെത്തിയത്.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, മീശമാധവന്‍, നന്ദനം, അമ്മക്കിളിക്കൂട് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ മീന ചെയ്തിട്ടുണ്ട്. 1991ലെ മുഖചിത്രം എന്ന സിനിമയില്‍ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് മീന ഗണേഷ് സിനിമാരംഗത്ത് ശ്രദ്ധേയമായത്.

പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ എന്‍ ഗണേഷാണ് ഭര്‍ത്താവ്. സീരിയല്‍ സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കള്‍. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ച് കാലമായി അഭിനയരംഗത്ത് നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. ഇന്ന് വൈകിട്ട് നാല് മണിക്ക് ഷൊര്‍ണൂര്‍ ശാന്തിതീരത്ത് വെച്ചാണ് സംസ്‌കാരം.actor meena ganesh passed away

Content Summary: actor meena ganesh passed away

meena ganesh passed away malayalam film industry 

Leave a Reply

Your email address will not be published. Required fields are marked *

×