April 28, 2025 |

വൈദ്യുത കരാര്‍ റദ്ദാക്കി; അദാനിക്ക് ശ്രീലങ്കന്‍ ഷോക്ക്

അദാനിയുമായുള്ള വൈദ്യുത കരാര്‍ റദ്ദാക്കിയതായി ശ്രീലങ്ക

അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുമായുള്ള വൈദ്യുതി വാങ്ങൽ കരാർ ശ്രീലങ്ക ഔദ്യോഗികമായി റദ്ദാക്കിയതായി രാജ്യത്തെ ഊർജ മന്ത്രാലയം വ്യക്തമാക്കി. ശ്രീലങ്കയുടെ ഈ തീരുമാനം അദാനി ഗ്രൂപ്പിന് വലിയ തിരിച്ചടിയാണ്.

കഴിഞ്ഞ വർഷത്തിന്റെ അവസാനത്തോടെ ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ കൈക്കൂലി ആരോപണമുണ്ടായതിനെ തുടർന്നാണ് പുതിയ തീരുമാനം. ശ്രീലങ്കൻ പ്രസിഡന്റ് അനുരകുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള ദ്വീപ് രാഷ്ട്ര സർക്കാർ കമ്പനിയുടെ പ്രശ്‌നങ്ങളെക്കുറിച്ച് പദ്ധതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

2024 മെയ് മാസത്തിൽ, ശ്രീലങ്കയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് അദാനി കാറ്റാടി നിർമ്മിക്കുകയും, ഇതിൽ നിന്ന് കിലോ വാട്ടിന് 0.0826 ഡോളറിന് വൈദ്യുതി വാങ്ങുന്നതിനായി മുൻസർക്കാർ കരാർ ഉണ്ടാക്കിയിരുന്നു.

ദിസനായകെയുടെ മന്ത്രിസഭ ഈ മാസം ആദ്യം കരാർ റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഊർജമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

വൈദ്യതി വാങ്ങൽ കരാർ റദ്ദാക്കിയെങ്കിലും പദ്ധതി മുഴുവനായി അവലോകനം ചെയ്യുന്നതിനായി ഒരു കമ്മിറ്റി രൂപീകരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ചെറുകിട പുനരുപയോഗ ഊർജസംരഭങ്ങൾ അദാനി നൽകുന്ന തുകയുടെ മൂന്നിൽ രണ്ട് തുകയ്ക്ക് വൈദ്യുതി നൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കിക്കൊണ്ട് നിരവധി പ്രവർത്തകർ കരാറിനെതിരെ രംഗത്തെത്തിയിരുന്നു.

മാന്നാറിലും പൂനേരിനിലും 484 മെഗാവാട്ടിന്റെ കാറ്റാടികൾ അദാനിയുടെ പദ്ധതികൾ പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ പേരിൽ നിയമവെല്ലുവിളികൾ നേരിട്ടിരുന്നു.

പദ്ധതിയുടെ നിർമാണങ്ങൾ വീണ്ടും പരിശോധിക്കുന്നതിനായി ഒരു പാനൽ നിർമിക്കുന്നതിനാണ് കാബിനറ്റ് തീരുമാനിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അഴിമതിക്കെതിരെ പോരാടുമെന്നും വിദേശത്ത് ഒളിപ്പിച്ചിരിക്കുന്ന ശ്രീലങ്കയുടെ സ്വത്തുക്കൾ തിരിച്ചുപിടിക്കുമെന്നും പ്രതിജ്ഞയെടുത്തുകൊണ്ടാണ് ദിസനായകെ സെപ്തംബറിൽ അധികാരമേറ്റിരുന്നത്. ന്യൂയോർക്ക് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നതനുസരിച്ച് കൈക്കൂലി കേസിലും യുഎസ് നിക്ഷേപകരിൽ നിന്ന് ഇടപാടുകൾ മറച്ചുവെച്ചു എന്ന പേരിലും നവംബർ 19ന് അമേരിക്കയിൽ വച്ച് അദാനിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞുകൊണ്ട് അദാനി ഗ്രൂപ്പ് തള്ളുകയായിരുന്നു.

കൽക്കരി, സിമന്റ് എന്നിവയും വിവിധ മാധ്യമങ്ങൾ വിമാനത്താവളങ്ങൾ എന്നിവയാണ് അദാനി ഗ്രൂപ്പിന്റെ ഈ അടുത്തായി തട്ടിപ്പ് ആരോപണത്തെ തുടർന്ന് പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നത്. 2022ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ശ്രീലങ്കയിലേക്കെത്തുന്ന ആദ്യത്തെ വിദേശ നിക്ഷേപകൻ കൂടിയാണ് അദാനി.

ആരോപണം നിഷേധിച്ച് അദാനി ഗ്രൂപ്പ്

മാന്നാറിലെയും പൂനേരിലെയും അദാനിയുടെ വൈദ്യുത പദ്ധതികൾ റദ്ദാക്കിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം.

”പ്രോജക്ട് ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്. 2024 മെയ് മാസത്തിൽ അംഗീകരിച്ച താരിഫ് പുനർമൂല്യനിർണയം നടത്താനുള്ള ശ്രീലങ്കൻ കാബിനറ്റിന്റെ 2025 ജനുവരി 2ലെ തീരുമാനം അവലോകന പ്രക്രിയയുടെ ഭാഗമാണ്. ശ്രീലങ്കയുടെ ഗ്രീൻ എനർജിയിൽ ഒരു വില്യൺ ഡോളർ നിക്ഷേപിക്കാനും രാജ്യത്തിന്റെ വളർച്ചയെ സഹായിക്കാനും അദാനി ഗ്രൂപ്പ് ഇപ്പോഴും തയ്യാറാണ്.” ഗ്രൂപ്പ് വ്യക്തമാക്കി.

content summary; Adani Group loses Sri Lanka power contract as deal revoked amid corruption allegations; group denies report

Leave a Reply

Your email address will not be published. Required fields are marked *

×