ഇലോൺ മസ്‌കിനെ പുറത്താക്കണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടുള്ള പരസ്യം റദ്ദാക്കി വാഷിംഗ്ടൺ പോസ്റ്റ്. പത്രത്തിന്റെ ചില പതിപ്പുകളിൽ പ്രദർശിപ്പിച്ചിരുന്ന പരസ്യം മുന്നറിയിപ്പുകളൊന്നുമില്ലാതെ പിൻവലിക്കുകയായിരുന്നുവെന്ന് പരസ്യം നൽകിയ അഭിഭാഷക സംഘടനയായ കോമൺ കോസ് ആരോപിച്ചു.musk’s removal from government
പരസ്യം പിൻവലിക്കുന്നതായി വെള്ളിയാഴ്ച പത്രം അറിയിച്ചതായി കോമൺ കോസ് പറഞ്ഞു. റാപ്പറൗണ്ട് എന്നറിയപ്പെടുന്ന പൂർണ്ണ പേജ് പരസ്യം വൈറ്റ് ഹൗസ്, പെന്റഗൺ എന്നിവയ്ക്ക് കൈമാറേണ്ടിയിരുന്ന പതിപ്പുകളുടെ മുൻ, പിൻ പേജുകളിൽ തന്നെ പ്രസിദ്ധീകരിക്കണമെന്നായിരുന്നു ആവശ്യം. സതേൺ പോവർട്ടി ലോ സെന്റർ ആക്ഷൻ ഫണ്ടുമായി സഹകരിച്ചാണ് പരസ്യം ആസൂത്രണം ചെയ്തത്. രണ്ട് പരസ്യങ്ങൾക്കുമായി ഗ്രൂപ്പുകൾക്ക് 1,15,000 ഡോളർ ചിലവു വന്നിട്ടുണ്ട്.
ഞങ്ങൾ മാർഗ്ഗനിർദ്ദേശങ്ങളെല്ലാം തന്നെ കൃത്യമായി പാലിച്ചിട്ടും പരസ്യം പിൻവലിച്ചത് എന്തു കൊണ്ടാണെന്ന് അറിയണമെന്നും, തങ്ങൾ ഇതിനെപ്പറ്റി ചോദിച്ചിരുന്നതായും കോമൺ കോസിന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ വിർജീനിയ സോളമൺ പറഞ്ഞു. കാരണം തിരക്കിയപ്പോൾ വ്യക്തമാക്കാൻ കഴിയില്ലെന്ന് ആയിരുന്നു ഇതിന് നൽകിയ മറുപടി. വാഷിംഗ്ടൺ പോസ്റ്റ് പരസ്യം പിൻവലിച്ച വാർത്ത നേരത്തെ ദി ഹിൽ റിപ്പോർട്ട് ചെയ്തിരുന്നു. പരസ്യം പിൻവലിക്കാനുള്ള തീരുമാനം ആരുടേതാണെന്നോ എന്തുകൊണ്ടാണെന്നോ വ്യക്തമല്ല. ആമസോണിന്റെ സ്ഥാപകനായ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള വാഷിംഗ്ടൺ പോസ്റ്റ് ന്യൂസ് റൂമിന്റെ നിലപാടിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. പ്രസിഡന്റ് ഭരണകൂടത്തെ പിന്തുണച്ച് കൊണ്ടുള്ള പത്രത്തിന്റെ നിലപാട് മാറ്റവും ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ മിസ്റ്റർ ബെസോസിന്റെ മുൻനിര ഇരിപ്പിടവും ചർച്ചയായിരുന്നു.
നേതൃത്വ തീരുമാനങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒരു മീറ്റിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, കഴിഞ്ഞ മാസം, 400ധികം ജീവനക്കാർ ബെസോസിന് കത്ത് അയച്ചിരുന്നു. പത്രത്തിന്റെ നിലപാടുകൾ വായനക്കാരെ സ്ഥാപനത്തിന്റെ സമഗ്രതയെ ചോദ്യം ചെയ്യാൻ പ്രേരിപ്പിച്ചുവെന്ന് അവർ പറഞ്ഞു. പരസ്യത്തിന്റെ ഉള്ളടക്കങ്ങളെല്ലാം തന്നെ മൂൻകൂട്ടി ദി പോസ്റ്റിന്റെ പരസ്യ വിഭാഗത്തിലേക്ക് അയച്ചിരുന്നുവെന്നും ആ സമയത്ത് പത്രത്തിൽ നിന്ന് ആരും മുന്നറിയിപ്പുകളൊന്നും നൽകിയിരുന്നില്ലെന്നും കെയ്‌സ് സോളമൻ പറഞ്ഞു. ആരാണ് പരസ്യം പിൻവലിക്കാനുള്ള തീരുമാനമെടുത്തതെന്ന് തനിക്കറിയില്ലെന്നും കെയ്‌സ് സോളമൻ പറഞ്ഞു. “ആരാണ് ഈ രാജ്യം ഭരിക്കുന്നത്: ഡൊണാൾഡ് ട്രംപോ എലോൺ മസ്‌കോ?” എന്ന വാചകത്തോടെയുള്ള പരസ്യത്തിൽ വൈറ്റ് ഹൗസിന്റെ ചിത്രത്തിന് മുന്നിൽ ചിരിക്കുന്ന മസ്‌കിന്റെ ചിത്രമാണ് നൽകിയിരുന്നത്. വായനക്കാരോട് അവരുടെ സെനറ്റർമാരെ സമീപിക്കാനും ട്രംപ് മസ്‌കിനെ പുറത്താക്കേണ്ട സമയമാണിതെന്ന് അവരോട് പറയാനും പരസ്യത്തിൽ ആവശ്യപ്പെട്ടു.
പരസ്യ കാമ്പെയ്‌നുകളുമായി ബന്ധപ്പെട്ട ആന്തരിക തീരുമാനങ്ങളെക്കുറിച്ച് പത്രം അഭിപ്രായം പറഞ്ഞിട്ടില്ലെന്നും പരസ്യത്തിനായുള്ള പൊതു മാർഗ്ഗനിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടിയെന്നും വാഷിംഗ്ടൺ പോസ്റ്റ് വക്താവ് ഇമെയിൽ പ്രസ്താവനയിൽ പറഞ്ഞു. ഗവൺമെന്റ് എഫിഷ്യൻസി വകുപ്പിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മസ്കിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോമൺ കോസും സതേൺ പോവർട്ടി ലോ സെന്റർ ആക്ഷൻ ഫണ്ടും ഈ മാസം ഒരു കാമ്പയിൻ ആരംഭിച്ചു.ടെസ്‌ല, സ്‌പേസ് എക്‌സ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എക്‌സ് എന്നിവയുൾപ്പെടെ ആറ് കമ്പനികളെ നിയന്ത്രിക്കുന്ന ശതകോടീശ്വരനായ മസ്‌കിന്, ഫെഡറൽ ഏജൻസികളെ തകർക്കാനും വിവിധ ഗ്രാന്റുകൾക്കും പ്രോഗ്രാമുകൾക്കുമുള്ള ധനസഹായം മരവിപ്പിക്കാനുമുള്ള അധികാരം ട്രംപ് നൽകിയിട്ടുണ്ട്. നിർണായക പദ്ധതികളുടെയും ഗ്രാന്റുകളുടെയും നിരോധനം വരുമാനം കുറഞ്ഞ വ്യക്തികളെ നേരിട്ടും പ്രതികൂലമായും ബാധിക്കുമെന്ന് സതേൺ പോവർട്ടി ലോ സെന്റർ ആക്ഷൻ ഫണ്ടിന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ മാർഗരറ്റ് ഹുവാങ് പറഞ്ഞു. മസ്‌കും ഡോഗും ഉചിതമായ മേൽനോട്ടമോ ഉത്തരവാദിത്തമോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന കാര്യത്തിൽ ഞങ്ങൾ ആശങ്കാകുലരാണ്. വാർത്താ ഏജൻസികൾക്കുള്ളിൽ രാഷ്ട്രീയവും പരസ്യങ്ങളും ഏറ്റുമുട്ടുന്നത് ഇതാദ്യമല്ല. ട്രംപിന്റെ ചെലവുചുരുക്കൽ നയത്തിനെതിരെ പ്രതികരിക്കുന്ന ഡെമോക്രാറ്റിക് ഗ്രൂപ്പിന്റെ ഒരു പരസ്യം ഫോക്സ് ന്യൂസ് നൽകാൻ തയ്യാറായില്ല.musk’s removal from government
content summary: advertisement scheduled to appear in certain editions of The Washington Post, urging for Elon Musk’s removal from his government role was suddenly canceled.