July 12, 2026 |
Share on

ദണ്ഡപാണി അസോസിയേറ്റ്‌സും സര്‍ക്കാരും തമ്മിലുള്ള ബന്ധം മുഖ്യമന്ത്രി തുറന്നു പറയണം; വി എസ്

അഴിമുഖം പ്രതിനിധി അഡ്വക്കറ്റ് ജനറലിന്റെ ഉടമസ്ഥതയിലുള്ള അഭിഭാഷക സ്ഥാപനമായ ദണ്ഡപാണി അസോസിയേറ്റ്‌സ്, സര്‍ക്കാരിനെതിരായ എത്ര കേസില്‍ ഹൈക്കോടതിയില്‍ ഹാജരായിട്ടുണ്ടെന്നും, അതില്‍ എത്ര കേസുകള്‍ തോറ്റുകൊടുത്തിട്ടുണ്ടെന്നും വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിനെതിരെ ഹൈക്കോടതി രണ്ടാം തവണയും അതിനിശിതമായ വിമര്‍ള്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാരിനെതിരായ കേസില്‍ നിന്ന് ഒഴിയുന്നതായി എജിയുടെ മകന്‍ പറഞ്ഞത്. ഇതിന്റെയര്‍ത്ഥം, മുമ്പ് എജി കെ പി ദണ്ഡപാണിയും അദ്ദേഹത്തിന്റെ കീഴിലുള്ള അഭിഭാഷകരും ഹാജരായ പല കേസുകളിലും […]

അഴിമുഖം പ്രതിനിധി

അഡ്വക്കറ്റ് ജനറലിന്റെ ഉടമസ്ഥതയിലുള്ള അഭിഭാഷക സ്ഥാപനമായ ദണ്ഡപാണി അസോസിയേറ്റ്‌സ്, സര്‍ക്കാരിനെതിരായ എത്ര കേസില്‍ ഹൈക്കോടതിയില്‍ ഹാജരായിട്ടുണ്ടെന്നും, അതില്‍ എത്ര കേസുകള്‍ തോറ്റുകൊടുത്തിട്ടുണ്ടെന്നും വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.

അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിനെതിരെ ഹൈക്കോടതി രണ്ടാം തവണയും അതിനിശിതമായ വിമര്‍ള്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാരിനെതിരായ കേസില്‍ നിന്ന് ഒഴിയുന്നതായി എജിയുടെ മകന്‍ പറഞ്ഞത്. ഇതിന്റെയര്‍ത്ഥം, മുമ്പ് എജി കെ പി ദണ്ഡപാണിയും അദ്ദേഹത്തിന്റെ കീഴിലുള്ള അഭിഭാഷകരും ഹാജരായ പല കേസുകളിലും സര്‍ക്കാരിനെതിരെ അദ്ദേഹത്തിന്റെ മകനടക്കം ദണ്ഡപാണി അസോസിയേറ്റ്‌സിലെ പല അഭിഭാഷകരും കോടതിയില്‍ ഹാജരായിട്ടുണ്ടെന്നാണ്. ഇതുമൂലം നിരവധി കേസുകളില്‍ സര്‍ക്കാര്‍ തോല്‍ക്കുകയും അതിനുവേണ്ടി ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുകയും ചെയ്തിട്ടുണ്ട്.

ഇക്കാര്യങ്ങള്‍ അക്കമിട്ടു ജനങ്ങളോടു തുറന്നു പറയാന്‍ മുഖ്യമന്ത്രി ആര്‍ജവം കാട്ടണമെന്ന് വി എസ് പറഞ്ഞു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×