അഹമ്മദാബാദ് വിമാന അപകടം: 30 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; വിമാനത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും?

എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനമാണ് തകർന്ന് വീണത്

വിമാനം ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ ജനവാസ മേഖലയിൽ വച്ചാണ് അപകടമുണ്ടാവുന്നത്. വിമാനത്തിനുള്ളിൽ അപകടസമയത്ത് 169 ഇന്ത്യക്കാരും, 53 ബ്രിട്ടീഷ് പൌരൻന്മാരും 1 കനേഡിയൻ പൌരനും 7 പോർച്ചുഗീസ് പൌരനും ഉണ്ടായിരുന്നതായി എയർ ഇന്ത്യ അറിയിച്ചു. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ അപകടത്തില്‍ പെട്ട വിമാനത്തില്‍ 30 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വിമാനത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാനിയും ഉണ്ടായിരുന്നതായി സംശയം.

എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനമാണ് തകർന്ന് വീണത്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് തിരിച്ച വിമാനമാണ് തകർന്ന്. അപകടസമയത്ത് വിമാനത്തിൽ ഏകദേശം മുന്നൂറോളം യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോർട്ട്.

മേഘാനി നഗരിൽ വച്ച് വിമാനത്തിൽ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ടതായി ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. മുന്നൂറ് യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള വിമാനത്തിൽ അപകട സമയത്ത് 290 യാത്രക്കാരുണ്ടായിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ദീർഘദൂര യാത്രയ്ക്കായി വിമാനത്തിൽ ഇന്ധനം കരുതിയിരുന്നത് അപകടത്തിന്റെ തീവ്രത കൂട്ടി. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ആളപായമുണ്ടായതായി നിലവിൽ ഇതുവരെ ഔദ്യോഗിക സ്ഥീരികരണമില്ല. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നേതൃത്വത്തിൽ ഉടൻ അന്വേഷണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. അപകട കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിമാനത്തിന്റെ ഇന്ധനത്തിന്റെ അളവ് കൂടുതലാവാം അപകട കാരണമെന്ന് വിദഗ്ധർ വ്യക്തമാക്കി.

content summary: ahmedabad plane crash; air india flight crashed near airport

This post was last modified on June 12, 2025 4:33 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment