ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനു വേണ്ടി ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യ പലതരത്തിൽ ബാധിക്കുമെന്ന ആശങ്കൾ ഉയർന്നുവന്നിരുന്നു. ഇപ്പോഴിതാ എഐ മാനവികതയുടെ മൂല്യങ്ങൾക്ക് മേൽ വരുത്തിയേക്കാവുന്ന ഗുരുതരമായ അപകടസാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഐ ടി മേഖലയിലെ ജീവനക്കാർ. ഓപ്പൺഎഐയിലെയും മറ്റ് പ്രമുഖ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനികളിലെയും മുൻകാലത്തെയും, നിലവിലെയും ജീവനക്കാരാണ് വിഷയത്തിൽ കത്തെഴുതിയിരിക്കുന്നത്. ഈ സാങ്കേതിക വിദ്യകിളിലൂടെ സുതാര്യത ഉറപ്പാക്കാനും ആളുകൾക്ക് സംവദിക്കാനുള്ള സാംസകാരിക ഇടം ഒരുക്കിനൽകാനുമായി വലിയ മാറ്റങ്ങൾ വരുത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. AI employees warn
ആന്ത്രോപിക്കിലെയും ഗൂഗിളിൻ്റെ ഡീപ്‌മൈൻഡിലെയും മുൻ ജീവനക്കാരും, നിലവിലെ ജീവനക്കാരും ഉൾപ്പെടെ 13 പേരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. തുല്യത ഇല്ലാതാക്കാനും തെറ്റായ വിവരങ്ങൾ ആളുകളിലേക്ക് എത്തിക്കാനും എഐ സിസ്റ്റങ്ങളെ ഉപയോഗിക്കുന്നുണ്ട്. ഇതിനുമപ്പുറം സ്വയംഭരണാധികാരമുള്ള രീതിയിലേക്ക് മാറാനുള്ള കെൽപ്പ് എഐക്കുണ്ട് ഇത് വലിയ ഭീഷണിയാണ് ഉയർത്തുക.
ഈ അപകടസാധ്യതകൾ കുറയ്ക്കുന്നതിനായി സോഫ്റ്റ്‌വെയർ നിയന്ത്രിക്കുന്ന കമ്പനികൾക്ക് കഴിയുമെങ്കിലും, അതുയുർത്തുന്ന സാമ്പത്തിക വെല്ലുവിളികൾ അവരെ ഒരുപരിധി വരെ തടയുന്നുണ്ട്. കത്തിൽ പറയുന്നു. എഐ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് കർശനമായ നിയമമോ, നിയന്ത്രണങ്ങളോ നിലവിലില്ല. ഈ സാഹചര്യത്തിൽ ഇതിന്റെ ഉത്തരവാദിത്തം എഐ നിർമ്മിക്കുകയും, കൈ കാര്യം ചെയ്യുന്ന ജീവനക്കാർക്കും കമ്പനികൾക്കുമാണ്. ഈ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് തൊഴിലാളികളെ തടയുന്ന കരാറുകൾ കമ്പനികൾ നീക്കം ചെയ്യണം. അവരുടെ ഐഡൻ്റിറ്റി വെളിപ്പെടുത്താതെ ആശങ്കകൾ അറിയിക്കാനുള്ള വഴികൾ നൽകണമെന്നും കത്ത് എഴുതിയ ജീവനക്കാർ ആവശ്യപ്പെടുന്നു.
ഓപ്പൺഎഐ ജീവനക്കാർ ജോലി ഉപേക്ഷിച്ചു പോകുന്ന സഹചര്യത്തിലാണ് ഈ നീക്കം. ഓപ്പൺഎഐയെ വിമർശിക്കുന്നവർ വിശ്വസിക്കുന്നത് സഹസ്ഥാപകനായ ഇല്യ സറ്റ്‌സ്‌കേവർ, മുതിർന്ന ഗവേഷകനായ ജാൻ ലെയ്‌കെ തുടങ്ങിയവർ കമ്പനി വിടുന്നത് ഈ വിയോജിപ്പിന്റെ ഫലമായിട്ടാണെന്നാണ്. ഓപ്പൺഎഐയുടെ സാങ്കേതികവിദ്യകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനേക്കാൾ ലാഭമുണ്ടാക്കുന്നതിനാണ് നേതാക്കൾ മുൻഗണന നൽകുന്നതെന്ന് ജീവനക്കാരും വാദിക്കുന്നു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ അപകടസാധ്യതകളെ കമ്പനി അവഗണിച്ചതിനാലാണ് താൻ സ്റ്റാർട്ടപ്പ് ഉപേക്ഷിച്ചതെന്ന് ഓപ്പൺഎഐയിലെ മുൻ ജീവനക്കാരനായ ഡാനിയൽ കൊക്കോട്ടജ്‌ലോ പറഞ്ഞു. മനുഷ്യ മസ്തിഷ്കത്തിൻ്റെ ശക്തിയുമായി താരതമ്യപ്പെടുത്തികൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയെ ചൂണ്ടികാണിച്ച് അദ്ദേഹം പറഞ്ഞു” ആർട്ടിഫിഷ്യൽ ജനറൽ ഇൻ്റലിജൻസ് പിന്തുടരുമ്പോൾ, അവർ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്ന പ്രതീക്ഷ എനിക്ക് നഷ്ടപ്പെട്ടു.” സർക്കാർ മേൽനോട്ടം ഇല്ലാത്തതിനാൽ, ഇത്തരം കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്താൻ ജീവനക്കാർ ശ്രമിക്കുന്നുണ്ടെന്ന് കത്തിൽ പറയുന്നു. എന്നാൽ ഇത്തരം കാര്യങ്ങളിൽ രഹസ്യാത്മകത കൊണ്ടുവരുന്ന ചില നിയമങ്ങൾ വെല്ലുവിളിയാവുന്നതായും ഇവർ പറയുന്നു.
കൂടുതൽ സുതാര്യതയും വിസിൽബ്ലോവർ പരിരക്ഷയും അനുവദിക്കുന്നതിന് നാല് തത്വങ്ങൾ പാലിക്കാൻ എഐ കമ്പനികളോട് കത്തിൽ ജീവനക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എഐ ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് ആളുകളെ തടയുന്ന കരാറുകൾ ഒഴിവാക്കണം. രണ്ടമതായി നിലവിലുള്ള ജീവനക്കാർക്കും മുൻ ജീവനക്കാർക്കും അവരുടെ പേര് വെളിപ്പെടുത്താതെ തങ്ങളുടെ ആശങ്കകൾ അറിയിക്കാൻ ഒരു മാർഗം സജ്ജമാക്കാനാണ് ആവശ്യപ്പെടുന്നത്. കാര്യങ്ങളെ വിമർശനാത്മക മനോഭാവത്തോടെ വീക്ഷിക്കാനുള്ള സംസ്കാരം തൊഴിലിടത്ത് ഉറപ്പാക്കുക. പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള മറ്റ് മാർഗങ്ങൾ പ്രവർത്തിക്കുന്നില്ലെങ്കിൽ മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകാൻ രഹസ്യങ്ങൾ പങ്കിടുന്ന നിലവിലെ അല്ലെങ്കിൽ മുൻ ജീവനക്കാരെ അവർ ശിക്ഷിക്കില്ലെന്ന് ഉറപ്പാക്കുക. എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. എഐയുടെ “ഗോഡ്ഫാദർ” ആയി കണക്കാക്കുന്ന യോഷുവ ബെൻജിയോ, ജെഫ്രി ഹിൻ്റൺ, പ്രശസ്ത കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ സ്റ്റുവർട്ട് റസ്സൽ എന്നിവർ ഈ കത്ത് അംഗീകരിച്ചിട്ടുണ്ട്. AI employees warn
Content summary; AI employees warn of technology’s dangers, call for sweeping company changes