29-ാം തീയതി ഞായറാഴ്ച വൈകിട്ട് 6.45 ന് ശേഷമാണ് ഗിന്നസ് റെക്കോര്‍ഡിനായുള്ള നൃത്തപരിപാടിയുടെ റിഹേഴ്‌സല്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്നത്. എട്ട് മിനിട്ടിൻ്റെ ഗാനം
നാല് മിനിറ്റ് മാത്രം റിഹേഴ്സൽ നടത്തി അധികം താമസിയാതെ ഏഴ് മണിക്ക് മുമ്പായി ഫൈനല്‍ നൃത്തപരിപാടിയും ആരംഭിക്കുകയുണ്ടായി. റിഹേഴ്‌സലിന് മുന്നേ തന്നെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഉമ തോമസ് എംഎല്‍എ ക്ക് അപകടം സംഭവിച്ചിരുന്നു. എന്നാല്‍ പരിപാടി കഴിഞ്ഞ് സ്‌റ്റേഡിയത്തിന് പുറത്തെത്തിയ ശേഷമാണ് എംഎല്‍എയുടെ അപകടവാര്‍ത്ത അറിയാന്‍ കഴിഞ്ഞതെന്നും നര്‍ത്തകി അഴിമുഖത്തോട് പറഞ്ഞു. ഉച്ചയ്ക്ക് ശേഷം സ്റ്റേഡിയത്തിലെത്തിയ നര്‍ത്തകിയും കുടുംബവും നാല് മണിക്കൂറിലധികമാണ് നൃത്തപരിപാടിയില്‍ പങ്കെടുക്കുന്നതിനായി സ്റ്റേഡിയത്തില്‍ ചെലവഴിച്ചത്. aiming for guinness record or money collection
കഴിഞ്ഞമാസം ഇന്‍സ്റ്റഗ്രാം റീലിലൂടെയാണ് പരിപാടിയെ കുറിച്ച് നര്‍ത്തകി അറിഞ്ഞത്. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഗിന്നസ് ലോക റെക്കോര്‍ഡിനായി മത്സരിക്കുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും റെക്കോര്‍ഡ് സൃഷ്ടിക്കുന്നതിലൂടെ കേരളത്തെ തമിഴ്നാടിന് മുന്‍പിലെത്തിക്കുകയാണ് ലക്ഷ്യമെന്നുമാണ് സംഘാടകര്‍ അറിയിച്ചിരുന്നത്.
പരിപാടിയില്‍ പങ്കെടുക്കുന്നതിനായി സാരി ഉള്‍പ്പെടെ ഒരാള്‍ക്ക് 4,500 രൂപയാണ് പറഞ്ഞത്. സംഘമായാണോ പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് പരിപാടിയുടെ നടത്തിപ്പുകാര്‍ നര്‍ത്തകിയോട് ചോദിച്ചിരുന്നു. അല്ലെന്ന് അറിയിച്ചപ്പോള്‍, സംഘമായാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെങ്കില്‍ ഒരാള്‍ക്ക് 3,500 രൂപയാണ് ഈടാക്കുകയെന്നും സംഘാടകര്‍ പറഞ്ഞു. 4,500 രൂപ അടച്ചശേഷം, മെയില്‍ മുഖേന രജിസ്ട്രേഷന്‍ പൂര്‍ത്തിയായതായി അറിയിച്ചു. പിന്നീട് നൃത്തം പരിശീലിക്കുന്നതിനായി ഡാന്‍സ് വീഡിയോയും ഗാനവും അയച്ച് തരികയായിരുന്നു. സാരിയും ഓണ്‍ലൈന്‍ വഴി നല്‍കി. ആദ്യം തീരുമാനിച്ച ഗാനം മാറ്റി മറ്റൊരു ഗാനമാണ് നൃത്തപരിപാടിയ്ക്കായി ഉപയോഗിച്ചതെന്ന് ഒപ്പം പങ്കെടുത്ത നര്‍ത്തകരില്‍ നിന്ന് യുവതിക്ക് അറിയാന്‍ കഴിഞ്ഞു. നര്‍ത്തകിയുടെ ബന്ധുക്കള്‍ പരിപാടി കാണുന്നതിനായി ബുക്ക് മൈ ഷോ ആപ്പ് വഴി ടിക്കറ്റുമെടുത്തിരുന്നു. ഒരാള്‍ക്ക് 149 രൂപയും ജിഎസ്ടി കൂടി ഉള്‍പ്പെടുത്തുമ്പോള്‍ 161 രൂപ ടിക്കറ്റിന് ചെലവായി.
പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ കാറുകള്‍ സ്‌റ്റേഡിയത്തിനകത്ത് പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേകം ഗേറ്റ് നമ്പറും നല്‍കിയിരുന്നു. ആ നമ്പര്‍ പ്രിന്റ് ഔട്ട് എടുത്ത് കാറിന് മുന്നില്‍ നിര്‍ബന്ധമായും പതിപ്പിക്കണമെന്നും സംഘാടകര്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ പരിപാടിയ്ക്കായി എത്തിയപ്പോള്‍ വിഐപികള്‍ക്ക് മാത്രമാണ് പാര്‍ക്കിങ് എന്നും പാര്‍ക്കിങിന് പ്രത്യേകം പണം അടയ്ക്കണമെന്നും സംഘാടകരുമായി ബന്ധപ്പെട്ടവര്‍ അറിയിക്കുകയാണുണ്ടായത്. പിന്നീട് പുറത്ത് കാര്‍ പാര്‍ക്ക് ചെയ്ത് പരിപാടിയില്‍ പങ്കെടുക്കാനാണ് നര്‍ത്തകിയും കുടുംബവും തീരുമാനിച്ചത്.
സ്റ്റേഡിയത്തില്‍ വെള്ളം, സ്നാക്സ് എന്നിവയൊക്ക നര്‍ത്തകിമാരുടെ ആവശ്യത്തിനനുസരിച്ച് നല്‍കിയിരുന്നു. അതില്‍ പോരായ്മകളൊന്നും ഉണ്ടായിരുന്നില്ലെന്നും നര്‍ത്തകി അഴിമുഖത്തോട് പറഞ്ഞു.
നൃത്തപരിപാടിയ്ക്ക് ശേഷം റെക്കോര്‍ഡ് ലഭിച്ചതറിഞ്ഞ് സ്റ്റേഡിയത്തിന് പുറത്ത് കടന്നപ്പോഴാണ് ഉമ തോമസ് എംഎല്‍എക്ക് ഗുരുതരമായി പരിക്ക് പറ്റിയെന്നും വലിയ വാര്‍ത്തയായെന്നും അറിയാന്‍ കഴിഞ്ഞത്. അതിനിടയില്‍ അനൗണ്‍സ്മെന്റോ, പരിപാടിയില്‍ മാറ്റം വരുത്തുകയോ ഒന്നും തന്നെ ചെയ്തിരുന്നില്ല. പരിപാടിയുടെ അവസാനം, ഏറ്റവും കൂടുതല്‍ നര്‍ത്തകരെ പങ്കെടുപ്പിക്കുന്ന നൃത്താദ്ധ്യാപികമാര്‍ക്ക് സ്വര്‍ണ്ണ കോയിന്‍ നല്‍കുന്ന ചടങ്ങും നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അപകടത്തെ തുടര്‍ന്ന് ചടങ്ങ് നടത്താന്‍ കഴിയാതെ വന്നതോടെ പിന്നീട് ചടങ്ങ് നടത്തുമെന്ന സന്ദേശം പിറ്റേദിവസം നല്‍കുകയായിരുന്നു. അദ്ധ്യാപകര്‍ക്ക് നല്‍കേണ്ട തുക സ്വന്തം അക്കൗണ്ടിലേക്ക് അയക്കുന്നതായിരിക്കുമെന്ന സന്ദേശവും സംഘാടകര്‍ അയച്ചിരുന്നു. തുക എന്തിന്റെ പേരിലുള്ളതാണെന്ന് അറിയില്ലെന്നും നര്‍ത്തകി പറഞ്ഞു.
12,000 പേരുടെ നൃത്തപരിപാടി ഒരുമിച്ച് നടത്തുന്നതിനുള്ള യാതൊരു ക്രമീകരണവും ഗ്രൗണ്ടില്‍ നടത്തിയിരുന്നില്ല. ഒരുമിച്ച് നൃത്തം ചെയ്യുമ്പോള്‍ ഓരോരുത്തര്‍ക്കായി പ്രത്യേക സ്ഥലം അടയാളപ്പെടുത്തുകപോലും ഉണ്ടായില്ല. കൈ അകലത്തില്‍ നിന്ന് നൃത്തം ചെയ്യണമെന്ന് നേരത്തെ അറിയിച്ചതല്ലാതെ മറ്റൊരു സൗകര്യങ്ങളും ഏര്‍പ്പെടുത്തിയില്ലെന്നും നര്‍ത്തകി അഴിമുഖത്തോട് പറഞ്ഞു.aiming for guinness record or money collection
Content Summary: aiming for guinness record or money collection
kaloor dance program guinness record uma thomas latest news kerala news