July 18, 2026 |
Share on

ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറന്നതിന്റെ അപകടം തിരിച്ചറിയണം: കനയ്യ കുമാര്‍

അഴിമുഖം പ്രതിനിധി തിരുവനന്തപുരത്ത് എഐവൈഎഫ് സംഘടിപ്പിച്ച വര്‍ഗീയ സാമ്രാജ്യത്വ വിരുദ്ധ സമ്മേളനത്തില്‍ ബിജെപിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍. ചേറില്‍ വിരിയാറുള്ള താമര ഇപ്പോള്‍ ചാണകത്തിലാണ് വിരിയുന്നത്. അങ്ങനെയുള്ള താമര പുരോഗമന സമൂഹമെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ വിരിഞ്ഞതിലെ അപകടം തിരിച്ചറിയണമെന്നാണ് കനയ്യ പറയുന്നത്. മോദി പ്രൈം മിനിസ്റ്ററല്ല, പ്രൈം മോഡലാണെന്നും, മോദി ട്വീറ്റ് ചെയ്തതുകൊണ്ട് നാട് നന്നാകില്ല. സ്‌കില്‍ ഇന്ത്യയല്ല, കില്‍ ഇന്ത്യയാണ് ഇവിടെ നടപ്പാക്കുന്ന പദ്ധതിയെന്നും കനയ്യകുമാര്‍ […]

അഴിമുഖം പ്രതിനിധി

തിരുവനന്തപുരത്ത് എഐവൈഎഫ് സംഘടിപ്പിച്ച വര്‍ഗീയ സാമ്രാജ്യത്വ വിരുദ്ധ സമ്മേളനത്തില്‍ ബിജെപിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍. ചേറില്‍ വിരിയാറുള്ള താമര ഇപ്പോള്‍ ചാണകത്തിലാണ് വിരിയുന്നത്. അങ്ങനെയുള്ള താമര പുരോഗമന സമൂഹമെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ വിരിഞ്ഞതിലെ അപകടം തിരിച്ചറിയണമെന്നാണ് കനയ്യ പറയുന്നത്.

മോദി പ്രൈം മിനിസ്റ്ററല്ല, പ്രൈം മോഡലാണെന്നും, മോദി ട്വീറ്റ് ചെയ്തതുകൊണ്ട് നാട് നന്നാകില്ല. സ്‌കില്‍ ഇന്ത്യയല്ല, കില്‍ ഇന്ത്യയാണ് ഇവിടെ നടപ്പാക്കുന്ന പദ്ധതിയെന്നും കനയ്യകുമാര്‍ പരിഹസിച്ചു. മിന്നലാക്രമണത്തിന്റെ പേരില്‍ രാജ്യത്ത് രാഷ്ട്രീയക്കളി നടത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ഇവിടുത്തെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിട്ട് യുദ്ധജ്വരം പടര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും കനയ്യ കുറ്റപ്പെടുത്തി.

സമ്മേളനത്തില്‍ പ്രകാശ് കാരാട്ടിനെതിരെയും കനയ്യ പരോക്ഷമായി വിമര്‍ശനം നടത്തി. ഇപ്പോഴും രാജ്യത്ത് ഫാസിസം ഇല്ലെന്നാണ് ചിലര്‍ പറയുന്നത് എന്ന് പ്രകാശ് കാരാട്ടിനെ ഉദ്ദേശിച്ച് കനയ്യ വിമര്‍ശിച്ചു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×