ആലുവ എടത്തല കുറുംബക്കാവ് ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തിൽ കുട്ടികൾ അടക്കം 7 പേർക്കാണ് പരിക്കേറ്റത്. തീപ്പൊരി ദേഹത്തു വീണാണ് പരിക്കേറ്റത്. പരിക്ക് പറ്റിയവരുടെ നില ഗുരുതരമല്ല. കേരളത്തില്‍ വെടിക്കെട്ട് അപകടമുണ്ടാകുന്നത് ഇത് ആദ്യമായി അല്ല. മുന്‍പും ഇത്തരം സാഹചര്യങ്ങള്‍ നാം അഭിമുഖീകരിച്ചിട്ടുണ്ട്. 2016ല്‍ കൊല്ലം ജില്ലയിലെ പുറ്റിങ്ങല്‍ അമ്പലത്തിലുണ്ടായ വെടിക്കെട്ടപകടമാണ് കേരളം ഇന്നുവരെ കണ്ടതില്‍ ഏറ്റവും വലിയ വെടിക്കെട്ട് അപകടം. 110 പേരാണ് ഈ ദുരന്തത്തില്‍ മരണപ്പെട്ടത്. ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനും അപകടത്തിന്റെ ആഘാതം കുറയ്ക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. വെടിക്കെട്ട് നടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.fireworks safety regulations
* വെടിക്കെട്ട് നടക്കുന്ന സ്ഥലവും വെടിക്കെട്ടിന് ഉപയോഗിക്കുന്ന സാധനങ്ങള്‍ വെക്കുന്ന സ്ഥലവും തമ്മില്‍ ഏറ്റവും കുറഞ്ഞത് 200 മീറ്റര്‍ അകലമെങ്കിലും ഉണ്ടായിരിക്കണം.
* നിലവിലെ നിയമത്തില്‍ 3500 കിലോഗ്രാം വെടിമരുന്ന് സൂക്ഷിക്കുന്ന സ്ഥലത്ത് നിന്ന് വെടിക്കെട്ട് നടക്കുന്ന സ്ഥലം വരെ 45 മീറ്റര്‍ വ്യത്യാസം ഉണ്ടായിരിക്കണം.
* വെടിക്കെട്ട് നടക്കുന്ന സ്ഥലവും കാണികളും തമ്മില്‍ കുറഞ്ഞത് 100 മീറ്റര്‍ അകലം ഉണ്ടായിരിക്കണം.
* വെടിക്കെട്ടു നടത്തിപ്പുകാര്‍ക്ക് ഫയര്‍വര്‍ക്ക് ഓപ്പറേറ്റര്‍, അസി. ഫയര്‍വര്‍ക്ക് ഓപ്പറേറ്റര്‍ എന്നിങ്ങനെ രണ്ട് തസ്തികകളും അതിന് ലൈസന്‍സും വേണം.
* ഓപ്പറേറ്ററുടെ ലൈസന്‍സ് കാലാവധി 5 വര്‍ഷമായിരിക്കണം. fireworks safety regulations central govt
* വെടിക്കെട്ടിനെത്തുന്ന ജോലിക്കാര്‍ ഫഌറസെന്റ് നിറത്തിലുള്ള വസ്ത്രങ്ങള്‍ നിര്‍ബന്ധമായും ധരിച്ചിരിക്കണം.
* വെടിക്കെട്ടിനുപയോഗിക്കുന്ന സാധനങ്ങള്‍ക്കും വെടിക്കെട്ടിനും പ്രത്യേകം ലൈസന്‍സ് ആവിശ്യമാണ്.
* വെടിക്കെട്ടിന് രണ്ട് ദിവസം മുന്‍പ് മോക്ഡ്രില്‍ (ഒരു ദുരന്തമോ അടിയന്തര സാഹചര്യമോ ഉണ്ടാകുമ്പോള്‍ പങ്കെടുക്കുന്നവര്‍ എങ്ങനെ പ്രതികരിക്കണം എന്നതിനുള്ള പരിശീനം) നടത്തേണ്ടതുണ്ട്.fireworks safety regulations
content summary; Aluva firework accident; fireworks safety regulations central govt
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.