January 23, 2025 |

നെഞ്ചില്‍ തുളഞ്ഞുകയറുന്ന 12 ദിനങ്ങള്‍: റോജര്‍ ഫെഡററുടെ പടിയിറക്കത്തിന്റെ കഥ 20ന് ആമസോണില്‍

ആല്‍ഫാ മെയില്‍ സ്വഭാവ സവിശേഷത ചിത്രം ചര്‍ച്ച ചെയ്യുന്നില്ല

ഒരു നിമിഷം ആ വേദി നിശബ്ദതയുടെ താഴ്‌വരയിലേക്ക് പോയി, പിന്നെ എന്നത്തേയും പോലെ  ആ സ്വര്‍ണത്തലമുടിക്കാരന്‍ കോര്‍ട്ടില്‍ തലകുമ്പിട്ടിരുന്നു. പതിയെ കൈകളുയര്‍ത്തി ഗാലറിയിലേക്ക് നോക്കി,പതിറ്റാണ്ടുകളായി തന്റെ ജീവിതം രൂപപ്പെടുത്തിയ കരിയറിനോടും അവസാനമായി ആരാധകരോടും നന്ദി പറഞ്ഞു. അപ്പോഴേക്കും ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. ചുടുകണം കവിളിലൂടെ പൊഴിഞ്ഞുവീണു. 2022ല്‍ ലേവര്‍ കപ്പിലെ ഡബിള്‍സ് വേദിയിലെ അതിവൈകാരികമായ രംഗം. അപ്രതീക്ഷിത തോല്‍വിയോടെ ഇതിഹാസ താരം മടങ്ങുകയാണ്,… Amazon Prime Roger Federer 

ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ പ്രൊഫഷണല്‍ കരിയറിന് തിരശ്ശീല വീണ ആ നിമിഷം സൂക്ഷ്മമമായി പകര്‍ത്തുന്നുണ്ടായിരുന്നു രണ്ട് ക്യാമറ കണ്ണുകള്‍. അവയെ സംബന്ധിച്ചിടത്തോളം ഫെഡററുടെ ജീവിതം പകര്‍ത്തിയ പന്ത്രണ്ടാമത്തെ ദിവസമായിരുന്നു അത്. ഫെഡററുടെ കരിയറിലെ അവസാനത്തെ ആ
12 ദിനങ്ങള്‍ ആരാധകരിലേക്ക് എത്തിക്കുന്ന ഹ്രസ്വചിത്രമാണ് ഫെഡറര്‍-ട്വല്‍വ് ഫൈനല്‍ ഡേയ്സ്. വൈകാരിക രംഗങ്ങള്‍ക്കൊപ്പം നിറഞ്ഞ കൈയ്യടികളോടെ ഫെഡറര്‍ വാരികൂട്ടിയ നേട്ടങ്ങളുടെ സുവര്‍ണ നിമിഷങ്ങളും ചിത്രം ആരാധകര്‍ക്കായി പകര്‍ത്തിയിട്ടുണ്ട്. ആമസോണ്‍ പ്രൈമില്‍ ഈ ഹ്രസ്വചിത്രം ജൂണ്‍ 20ന് റിലീസ് ചെയ്യും. ആസിഫ് കപാഡിയയും വീഡിയോ പ്രൊഡ്യൂസറായ ജോയ് സാബിയയുമാണ് സംവിധായകര്‍. ഫെഡററുടെ എതിരാളികളും സുഹൃത്തുക്കളുമായ ഇതിഹാസ താരങ്ങള്‍ റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച്, ആന്‍ഡി മുറെ എന്നിവരുടെ അഭിമുഖങ്ങളും സംവിധായകര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താരങ്ങള്‍ തമ്മിലുള്ള സമാനതകളില്ലാത്ത സ്‌നേഹബന്ധത്തിന്റെ അഭൂതപൂര്‍വമായ വിവരണമാണ് ആരാധകര്‍ക്കായി ചിത്രത്തില്‍ അണിയറക്കാര്‍ ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. ഫെഡററുടെ ബാല്യകാലവും ആദ്യമായി ടെന്നീസ് കളിച്ച നാളുകളും അടയാളപ്പെടുന്ന ട്രെയിലറും ഇതിനകം വൈറലാണ്. അക്കാലത്ത് കളിക്കാരെ അത്ഭുതത്തോടെയാണ് നോക്കികണ്ടിരുന്നത്. എത്തിപ്പിടിക്കാന്‍ കഴിയാത്ത അത്ര ഉയരത്തിലുള്ള ആളുകളെന്നാണ് അവരെ കുറിച്ച് അന്ന് ഞാന്‍ മനസിലാക്കിയത്. അപ്പോഴാണ് ആ ഉയരത്തിലേക്ക് പറക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചതും. അന്ന് മുതല്‍ അതിനായി ഞാന്‍ സ്വപ്‌നം കണ്ടുതുടങ്ങി-എന്ന്് അഭിമുഖ ഭാഗത്തില്‍ ഫെഡറര്‍ പറയുന്നതും ട്രെയിലറില്‍ കാണാം.

അതേസമയം, അയര്‍ട്ടണ്‍ സെന്നയെയും ഡീഗോ മറഡോണയെയും കുറിച്ചുള്ള ആസിഫ് കപാഡിയയുടെ ചിത്രങ്ങള്‍ക്കൊപ്പം ഫെഡറര്‍-ട്വല്‍വ് ഫൈനല്‍ ഡേയ്സ് എത്തിയില്ലെന്ന നിരുപക വിമര്‍ശനം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഫെഡററുടെ വ്യക്തിത്വത്തെ കുറിച്ച് ചിത്രം സംസാരിക്കുന്നുണ്ടെങ്കിലും അതിന്റെ ആഴം പ്രേക്ഷക മനസിലെ സ്പര്‍ശിക്കുന്ന തലത്തിലേക്ക് എത്തിയില്ലെന്നാണ് പ്രധാന ആരോപണം. ഫെഡററിലെ ആല്‍ഫാ മെയില്‍ സ്വഭാവ സവിശേഷതകളോ വിവാദങ്ങളോ ചിത്രം ചര്‍ച്ച ചെയ്യുന്നില്ല. എന്ന് മുതലാണ് വേദികളില്‍ ശാന്തനും സൗമ്യനുവുമായി പെരുമാറാന്‍ ശ്രമം ഫെഡറര്‍ തുടങ്ങിയത്, അതിന്റെ കാരണമെന്ത് ഇത്തരം കാര്യങ്ങളൊക്കെ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവയ്‌ക്കൊന്നും ഉത്തരം ലഭിക്കുന്നില്ലെന്നും അവര്‍ പറയുന്നു.

Post Thumbnail
ഹര്‍ദിക്, ഈ വിധി നിങ്ങളുടേത് മാത്രമല്ലവായിക്കുക

കഥയ്ക്ക് പിന്നിലെ കഥ

2019ലാണ് ജോ സാബിയ ആദ്യമായി റോജര്‍ ഫെഡററെ കാണുന്നത്. വോഗ് പരമ്പരയുമായി ബന്ധപ്പെട്ടായിരുന്നു ആ കൂടികാഴ്ച. ആ പരിചയത്തിന്റെ വെളിച്ചത്തിലാവാം ഫെഡററുടെ വിരമിക്കല്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മീഡിയ ടീം സാബിയയെ തന്നെ വിളിച്ചത്. 8 മുതല്‍ 12 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ഒരു ഫിലിം ഷൂട്ട് ചെയ്യാനായിരുന്നു ആദ്യ തീരുമാനം. ഒപ്പം ഫെഡറര്‍ താല്‍പ്പര്യപ്പെട്ടാല്‍ മാത്രമേ ചിത്രം പരസ്യമാക്കു എന്നും സാബിയ ഉറപ്പിച്ചിരുന്നു. അങ്ങനെയെങ്കില്‍ ആ ചിത്രം റോജറിന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമായിരുന്നു കാണാന്‍ സാധിക്കുക. ചിത്രീകരണം തീരുമാനിച്ചതോടെ സാബിയ തന്റെ ക്യാമറകളുമായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് വിമാനം കയറി.ലേവര്‍ കപ്പ് ടൂര്‍ണമെന്റ് വേദിയായിരുന്നു ലക്ഷ്യം. അവിടെ വച്ച് അവസാന 12 ദിവസത്തെ ഫെഡററുടെ ജീവിതം പകര്‍ത്തി.

 

English Summary: Federer: Twelve Final Days’: Roger Federer Bids Farewell to Tennis in a Heartfelt if Dull Amazon Doc Amazon Prime Roger Federer 

 

×