നിയമനടപടികളുമായി മാളവ്യ
ബിജെപി ഐടി സെല്‍ മേധാവിയും പശ്ചിമ ബംഗാളിന്റെ സഹചുമതലയമുള്ള അമിത് മാളവ്യയ്‌ക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച് ഹിന്ദു സംഘട നേതാവ്. ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട മാളവ്യ തിരിച്ച് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. amit malviya, bjp it cell chief serves legal notice to rss leader who for facebook post alleging sexual misconduct
‘ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ നീചമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതില്‍ അയാള്‍ മുഴുകിയിരിക്കുകയാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രമല്ല, പശ്ചിമ ബംഗാളിലെ ബിജെപി ഓഫിസുകളിലും’ ; ശാന്തനു സിന്‍ഹയുടെ ആരോപണം ഇത്തരത്തിലായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രിനാതെ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.
#WATCH | Congress leader Supriya Shrinate says, “…An RSS member Shantanu Sinha, related to BJP leader Rahul Sinha has said that the BJP IT Cell head Amit Malviya is indulged in nefarious activities. He is indulged in the sexual exploitation of women. Not just in 5-star hotels… pic.twitter.com/kfBYgofQTu
— ANI (@ANI) June 10, 2024
ആര്‍എസ്എസ് അനുബന്ധ സംഘടനയായ ഹിന്ദു സംഹതിയില്‍ അംഗമായ ശാന്തനു സിന്‍ഹയാണ് മാളവ്യക്കെതിരേ ആക്ഷേപം ഉയര്‍ത്തിയിരിക്കുന്നത്. സിന്‍ഹയുടെ ആരോപണം ഉയര്‍ത്തിയിരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് മൂന്നു ദിവസത്തിനകം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് വക്കില്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്ത പക്ഷം പത്തു കോടി രൂപ മാനനഷ്ടമായി നല്‍കണമെന്നാണ് ആവശ്യം. ജൂണ്‍ ഏഴിനാണ് വിഷയസംബന്ധമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
വാസ്തവിരുദ്ധമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് കോണ്‍ഗ്രസും തൃണമൂലും രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും, ഈ വിഷയത്തില്‍ ഇരു പാര്‍ട്ടികളും വാര്‍ത്ത സമ്മേളനം വിളിക്കുകയുമൊക്കെ ചെയ്തതിന്റെ പശ്ചാത്തലത്തില്‍ സിന്‍ഹയ്‌ക്കെതിരേ ഉചിതമായ നടപടി ഉണ്ടാകണമെന്നാണ് അമിത് മാളവ്യ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പ്രതികരിച്ചത്.
മാളവ്യയുടെ വക്കീല്‍ നോട്ടീസില്‍ താനൊരു ഇടക്കാല പ്രതികരണം നല്‍കിയിട്ടുണ്ടെന്നും വിശദമായി ജൂണ്‍ 16ന് പ്രതികരിക്കാമെന്നും അറിയിച്ചിട്ടുണ്ടെന്നാണ് ശാന്തനു സിന്‍ഹ പറഞ്ഞത്. ‘ എന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. ശാരീരിക സുഖങ്ങളില്‍ മുഴകുന്നതിനു പകരം, തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങളില്‍ ഇരകളായ ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിതെന്നാണ് പറയാന്‍ ആഗ്രഹിച്ചതെന്നാണ് സിന്‍ഹ പ്രതികരിച്ചത്.
‘ എന്ത് ഭീഷണിയുണ്ടായാലും എന്റെ പോസ്റ്റ് പിന്‍വലിക്കുകയോ, നിലപാടില്‍ നിന്നു പിന്‍മാറാനോ ഞാന്‍ തയ്യാറല്ല’ എന്നും സിന്‍ഹ വ്യക്തമാക്കുന്നു. ആര്‍എസ്എസ്സുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സിന്‍ഹ, പശ്ചിമ ബംഗാള്‍ മുന്‍ ബിജെപി പ്രസിഡന്റ് രാഹുല്‍ സിന്‍ഹയുടെ സഹോദരനാണ്. ഈ വിഷയത്തില്‍ താന്‍ പ്രതികരിക്കാനില്ലെന്നും, ബന്ധപ്പെട്ടവരുമായി സംസാരിക്കാനുമാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് ബന്ധപ്പെട്ടപ്പോള്‍ രാഹുല്‍ പറഞ്ഞത്.
മാളവ്യക്കെതിരായ ആരോപണം കോണ്‍ഗ്രസ് വലിയ രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിയിട്ടുണ്ട്. മാളവ്യക്കെതിരേ ബിജെപി നടപടിയെടുക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഗുരതരമായ ലൈംഗികാരോപണമാണ് പ്രധാന സ്ഥാനത്തിരിക്കുന്ന നേതാവിനെ ഉണ്ടായിരിക്കുന്നത്, മാളവ്യയെ പാര്‍ട്ടി ചുമതലകളില്‍ നിന്നും നീക്കം ചെയ്യാന്‍ ബിജെപി തയ്യാറാകണം’ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രിനാതെ ആവശ്യപ്പെട്ടു.
പാര്‍ട്ടി മാള്യവ്യക്കൊപ്പം നില്‍ക്കുമെന്നാണ് ബിജെപി രാജ്യസഭ എംപിയും ബംഗാള്‍ ഘടകത്തിലെ വക്താവുമായ സമിക് ഭട്ടാചാര്യ ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പ്രതികരിച്ചത്. പാര്‍ട്ടിയെ സേവിക്കാന്‍ വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച നേതാവാണ് മാളവ്യ, അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി ഇഷ്ടപ്പെടാത്തവരാണ് ഇത്തരം വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നാണ് ഭട്ടാചാര്യ പറഞ്ഞത്. കോണ്‍ഗ്രസ് ചെയ്യുന്നത് തരംതാണ പ്രവര്‍ത്തിയാണെന്നും ബിജെപി നേതാവ് ആരോപിച്ചു. സന്ദേശ്ഖാലി ആരോപണങ്ങളുമായി ഞങ്ങള്‍ക്കെതിരേ പ്രസംഗിച്ചവര്‍ ആദ്യം ചെയ്യേണ്ടത് ഈ പ്രതികളെ സസ്‌പെന്‍ഡ് ചെയ്യുകയാണെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ എംപി സുസ്മിത ദേവ് പരിഹസിച്ചത്.
content Summary; amit malviya, bjp it cell chief serves legal notice to rss leader who for facebook post alleging sexual misconduct