June 26, 2026 |
Share on

അമിത് ഷാ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി

അഴിമുഖം പ്രതിനിധി ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വള്ളിക്കാവില്‍ അമൃതാനന്ദ മയി മഠത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അമൃതാനന്ദ മയിയുടെ 62-ആം ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അമിത് ഷാ. നേരത്തെ ഡല്‍ഹിയില്‍ വെച്ച് വെള്ളാപ്പള്ളി നടേശന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ച വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കേരളത്തില്‍ ഇടയാക്കിയിരുന്നു. എസ് എന്‍ ഡി പിയെ ബി ജെ പി പാളയത്തില്‍ കെട്ടാനുള്ള വെള്ളാപ്പള്ളിയുടെ നീക്കമാണിതെന്ന് സി പി എം […]

അഴിമുഖം പ്രതിനിധി

ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വള്ളിക്കാവില്‍ അമൃതാനന്ദ മയി മഠത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അമൃതാനന്ദ മയിയുടെ 62-ആം ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അമിത് ഷാ.

നേരത്തെ ഡല്‍ഹിയില്‍ വെച്ച് വെള്ളാപ്പള്ളി നടേശന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ച വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കേരളത്തില്‍ ഇടയാക്കിയിരുന്നു. എസ് എന്‍ ഡി പിയെ ബി ജെ പി പാളയത്തില്‍ കെട്ടാനുള്ള വെള്ളാപ്പള്ളിയുടെ നീക്കമാണിതെന്ന് സി പി എം ആരോപിച്ചിരുന്നു. തുടര്‍ന്ന് നിലപാട് മയപ്പെടുത്തിയ വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ച നിശ്ചല ദൃശ്യവുമായി ബന്ധപ്പെട്ട് സി പി എമ്മിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി രാംഗത്തെത്തിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

×