ഗാസിയാബാദ് സ്വദേശിയായ യുവതിയാണ് ഐപിഎസ് ഉദ്യോഗസ്ഥനായ അമിതാഭ് താക്കൂറിനും ഭാര്യയ്ക്കുമെതിരെ ബലാല്‍സംഗ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് . കഴിഞ്ഞ വര്‍ഷം താക്കൂര്‍ അവരെ ബലാല്‍സംഗം ചെയ്തതായും താക്കൂറിന്റെ ഭാര്യ അതിനു സഹായം ചെയ്തു കൊടുത്തതായും ആണ് അവര്‍ കേസ് നല്‍കിയിരിക്കുന്നത് . ലഖ്നൌ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . സമാജ് വാദി പാര്‍ട്ടി തലവന്‍ മുലായം സിംഗ് യാദവ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന കാരണത്താല്‍ അമിതാഭ് താക്കൂര്‍ ഒരു കേസ് നല്‍കിയിരുന്നു .പരാതി നല്കി ഒരു ദിവസം കഴിഞ്ഞപ്പോഴാണ് കഴിഞ്ഞ വര്‍ഷം ബലാല്‍സംഗം ചെയ്തു എന്ന പരാതിയുമായി യുവതി രംഗത്തെത്തിയത്. മുലായത്തിനെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരമായി കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ആരോപണമുയരുന്നു.