June 05, 2026 |
Avatar
Share on

അമിതാഭ് ബച്ചന്‍ കല്യാണ്‍ കുടുംബത്തിനൊപ്പം അത്താഴമുണ്ടത് സ്വര്‍ണ്ണ പാത്രത്തിലോ?

അഴിമുഖം പ്രതിനിധി പ്രമുഖ്യ ജ്വല്ലറി ഗ്രൂപ്പായ കല്യാണിനെയും അവരുടെ ബ്രാന്‍ഡ് അംബാസിഡറായ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെയും ചുറ്റിപ്പറ്റി പുതിയൊരു വിവാദം ഉടലെടുക്കുന്നു. ബച്ചന്‍ കല്യാണ്‍ കുടുംബത്തിലെ വിവിധ തലമുറകള്‍ക്കൊപ്പം അത്താഴമുണ്ടത് സ്വര്‍ണ്ണപത്രത്തിലാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത. അമിതാഭ് ബച്ചന്‍ കല്യാണ്‍ കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് വിവാദവും വന്നിരിക്കുന്നത്. ബച്ചനു വേണ്ടി ഭക്ഷണം വിളമ്പാന്‍ സ്വര്‍ണ്ണം പൂശിയ പാത്രമാണ് ഉപയോഗിച്ചിരുന്നുവെന്ന് കല്യാണ്‍ ഈ വിവാദത്തോട് പ്രതികരിച്ചിരുന്നു. എന്നാല്‍ […]

അഴിമുഖം പ്രതിനിധി

പ്രമുഖ്യ ജ്വല്ലറി ഗ്രൂപ്പായ കല്യാണിനെയും അവരുടെ ബ്രാന്‍ഡ് അംബാസിഡറായ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെയും ചുറ്റിപ്പറ്റി പുതിയൊരു വിവാദം ഉടലെടുക്കുന്നു. ബച്ചന്‍ കല്യാണ്‍ കുടുംബത്തിലെ വിവിധ തലമുറകള്‍ക്കൊപ്പം അത്താഴമുണ്ടത് സ്വര്‍ണ്ണപത്രത്തിലാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത. അമിതാഭ് ബച്ചന്‍ കല്യാണ്‍ കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് വിവാദവും വന്നിരിക്കുന്നത്.

ബച്ചനു വേണ്ടി ഭക്ഷണം വിളമ്പാന്‍ സ്വര്‍ണ്ണം പൂശിയ പാത്രമാണ് ഉപയോഗിച്ചിരുന്നുവെന്ന് കല്യാണ്‍ ഈ വിവാദത്തോട് പ്രതികരിച്ചിരുന്നു. എന്നാല്‍ അത് സ്വര്‍ണ്ണപാത്രമല്ലെന്നും അവര്‍ പറഞ്ഞു. പക്ഷെ, സോഷ്യല്‍ മീഡിയ ഈ പ്രതികരണം വിശ്വാസത്തിലെടുത്തിട്ടില്ല. യഥാര്‍ത്ഥ സ്വര്‍ണ്ണ പാത്രത്തില്‍ തന്നെയാണ് ബച്ചനുവേണ്ടി അത്താഴം വിളമ്പിയതെന്നാണ് വാര്‍ത്തകള്‍ വരുന്നത്.

ഇത്തരമൊരു വിവാദം ഉണ്ടായെങ്കിലും അതിനോട് പ്രതികരിക്കാന്‍ ബച്ചന്‍ ഇതുവരെ തയ്യാറായിട്ടില്ല.

നേരത്തെ കല്യാണ്‍ ഐശ്വര്യ റായി ബച്ചനെവെച്ച് എടുത്ത പരസ്യവും വിവാദമായിരുന്നു. കറുത്ത ബാലനെ അടിമയായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് വിവാദങ്ങള്‍ ഉയര്‍ന്നതോടെ ഈ പരസ്യം കല്യാണ്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. താന്‍ അക്കാര്യത്തില്‍ നിരപരാധിയാണെന്നും ചിത്രീകരണ സമയത്ത് ഇത്തരമൊരു ബാലന്‍ ഉണ്ടായിരുന്നില്ലെന്നും പിന്നീട് നടന്ന കൂട്ടിച്ചേര്‍ക്കലായിരുന്നു അതെന്നും ഐശ്വര്യ റായി വിശദീകരണം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×