June 04, 2026 |

ദുരൂഹതകളൊഴിയാതെ അമ്മു സജീവന്റെ മരണം

കേസില്‍ പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്

കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് അമ്മു സജീവന്‍ എന്ന നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് മരണപ്പെടുന്നത്. പത്തനംതിട്ട ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു അമ്മു. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം തുടക്കം മുതലേ രംഗത്തെത്തിയിരുന്നു. അമ്മു ആത്മഹത്യ ചെയ്യില്ല എന്നാണ് കുടുംബത്തിന്റെ പ്രതികരണം. ammu’s death

പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവന്റെ മരണത്തില്‍ ദുരൂഹതകളേറെയാണ്. ‘ഐ ക്വിറ്റ്’ എന്ന് പുസ്തകത്തില്‍ എഴുതിയിരിക്കുന്നത് അമ്മുവിന്റെ കയ്യക്ഷരമല്ല. ഫോണിന് പിന്‍ ലോക്ക് ഉണ്ടായിരുന്നു. ഇപ്പോള്‍ സ്‌ക്രീന്‍ ലോക്ക് മാത്രമാണ് ഉള്ളത്. ഫോണിന്റെ ലോക്ക് മാറ്റിയതിലും ദുരൂഹതയുണ്ട്. ആരാണ് ഫോണിന്റെ ലോക്ക് മാറ്റിയതെന്ന് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

സംഭവത്തില്‍ സഹപാഠികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നല്‍കിയിരുന്നു.

അമ്മുവിനെ മാനസികമായി പീഡിപ്പിച്ച ആറ് പേരെ കൂടി ചോദ്യം ചെയ്യാനുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. പൊലീസ് അന്വേഷണം കൃത്യമായ ദിശയിലെന്നും അമ്മുവിന്റെ പിതാവും സഹോദരനും മാധ്യമങ്ങളോട് പറഞ്ഞു.

ആത്മഹത്യാപ്രേരണ കുറ്റം ചുമത്തുന്നതില്‍ നിര്‍ണായകമായ ഒട്ടേറെ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. അമ്മുവിനെ പ്രതികള്‍ മാനസികമായി പീഡിപ്പിച്ചെന്ന പിതാവിന്റെ മൊഴി, കോളേജിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്, തെറ്റുകള്‍ ഏറ്റുപറഞ്ഞ് പെണ്‍കുട്ടികള്‍ കോളേജില്‍ നല്‍കിയ വിശദീകരണക്കുറിപ്പ്, അമ്മുവിന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയ ക്വിറ്റ് എന്നെഴുതിയ കുറിപ്പ്, മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച തെളിവുകളും അടക്കം മൂവര്‍ സംഘത്തിന് കുരുക്കായിട്ടുണ്ട്.

നവംബര്‍ 15 വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവ് താഴെവെട്ടിപ്രത്തെ എന്‍എസ്എസ് വനിതാ ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍ നിന്ന് വീണത്.

കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ അമ്മുവിനെ ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു, എന്നാല്‍ യാത്രാമധ്യേ മരണം സംഭവിച്ചു.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ സര്‍വ്വകലാശാല നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് വിദ്യാര്‍ത്ഥിനിയുടെ കുടുംബം പൊലീസിന് നല്‍കിയ മൊഴി.

കുടുംബം ദുരൂഹത ആരോപിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ സര്‍വ്വകലാശാലയുടെ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയായിരുന്നു. സംഭവത്തില്‍ കോളേജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവ് ആരോപിക്കുകയാണ് അമ്മുവിന്റെ കുടുംബം. സഹപാഠികളായ വിദ്യാര്‍ത്ഥിനികളും അമ്മു സജീവനുമായി ഉണ്ടായിരുന്ന പ്രശ്നത്തില്‍ പരാതി നല്‍കിയിട്ടും ഇടപെടാനോ പരിഹരിക്കാനോ കോളേജ് അധികൃതര്‍ ശ്രമിച്ചില്ല. പ്രശ്നങ്ങളെല്ലാം തീര്‍ന്നിരുന്നുവെന്ന കോളേജ് അധികാരികളുടെ നിലപാടും അമ്മുവിന്റെ കുടുംബം തള്ളി.

പഠനം പൂര്‍ത്തിയാക്കാന്‍ വെറും മാസങ്ങള്‍ മാത്രമുള്ളപ്പോഴാണ് പത്തനംതിട്ട എസ്എംഇ കോളജ് ഓഫ് നഴ്സിങ്ങിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനി അമ്മു എ.സജീവിന്റെ മരണം.ammu’s death

content summary ;ammu’s death-pathanamthitta-sme-nursing-college

Leave a Reply

Your email address will not be published. Required fields are marked *

×