മലയാളികൾക്ക് മീനും മീൻചാറും കൂടാതെ ഊണ് പൂര്‍ത്തിയാകില്ല. കുറച്ചുനാൾ മുൻപ് വരെ ഉയർന്ന വിലയോടെ കയറിയ മത്തി ഇപ്പോൾ സാധാരണക്കാരന്റെ മേശയിലേക്ക് വീണ്ടും മടങ്ങി എത്തിയിരിക്കുകയാണ്. പോഷകഗുണങ്ങളും രുചിയൂം നിറഞ്ഞ മത്തി ഒരു സമയത്ത് സമ്പന്നർക്കിടിയിലേക്ക് മാത്രമായി ഒതുങ്ങിയിരുന്നു. മത്തിയുടെ വില കുതിച്ചുയർന്ന് കൊണ്ടിരിക്കുമ്പോഴാണ് ഇത് കൂട്ടമായി വന്ന് കരയ്ക്കടിഞ്ഞത്. അങ്ങനെ മത്തി വീണ്ടും സാധാരണക്കാരന്റെ തീന്മേശയിലേക്കു തിരിച്ച് വന്നിരിക്കുകയാണ്. sardines
കടലിൽ മീൻ കൂട്ടം ഒരുമിച്ച് കരയിലേക്ക് അടിയുന്ന ഈ പ്രതിഭാസം തൃശ്ശൂർ ജില്ലയിലെ ചാവക്കാട്, വലപ്പാട്, വാടാനപ്പള്ളി, എടക്കഴിയൂർ, തളിക്കുളം എന്നിവിടങ്ങളിലാണ് കാണാൻ സാധിച്ചത്. മത്സ്യ തൊഴിലാളികൾക്ക് ഇത് വലിയ ഉപകാരമായതും എന്നാൽ ചില വശങ്ങൾ നോക്കുമ്പോൾ ദോഷവുമാണ്. മത്തി കരയിലേക്ക് അടുക്കുമ്പോൾ അതിനെ പിടികൂടാൻ എളുപ്പമാണ്. എന്നാൽ ഇത് കൂടുതലായി സംഭവിച്ചാൽ കടലിലെ മീനിന്റെ എണ്ണത്തിൽ കുറവ് അനുഭവപ്പെടുകയും ഇത് കടലിലെ പാരിസ്ഥിതിക സമന്വയത്തെ ബാധിക്കാനും സാധ്യതയുണ്ട്.
കുറഞ്ഞ വിലയ്ക്ക് മീനെടുക്കാൻ ഇതര സംസ്ഥാനക്കാരും തീരത്ത് എത്തുന്നുണ്ട്. ഉണക്കിപ്പൊടിക്കാനാണ് ഇത് കൊണ്ടുപോകുന്നത് എന്നാണ് ഇവർ പറയുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ട്രോളിങ്ങ് കഴിഞ്ഞ് ഈ വർഷം ഓഗസ്‌റ്റ് മുതൽ കടലിൽ പോകുന്ന വള്ളങ്ങൾക്ക് മത്തി സുലഭമായി ലഭിക്കുന്നത്. കഴിഞ്ഞ വർഷം മത്തി തീരെ ലഭിച്ചിരുന്നില്ല.
ചാകരയ്ക്ക് പ്രധാനമായും ശാസ്ത്രീയമായ ചില കാരണങ്ങളുണ്ട്. ഇത് അപ്പ്‌വെല്ലിങ് എന്ന സമുദ്ര പ്രതിഭാസത്തിന്റെ ഫലമാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. കടലിന്റെ അടിത്തട്ടിലെ ചൂട് ക്രമാതീതമായി ഉയരുമ്പോൾ വെള്ളത്തിന്റെ സാന്ദ്രത കുറയുകയും, അടിത്തട്ടിലെ പോഷകസമൃദ്ധമായ വെള്ളം മുകളിലേക്കുയരുകയും ചെയ്യുന്നു. ഇതോടെ ഉപരിതലത്തിൽ ചാളക്കൂട്ടങ്ങൾ അടക്കമുള്ള മീൻ തിങ്ങിയെത്തുകയും തിരയോട് കൂടെ കരയിലേക്ക് തള്ളപ്പെടുകയും ചെയ്യുന്നു. അന്തരീക്ഷ താപനിലയിലെ മാറ്റങ്ങളും കാലാവസ്ഥ വ്യതിയാനവും ഈ പ്രതിഭാസത്തെ ശക്തിപ്പെടുത്തുന്നു.
മീൻ കരയിലേക്ക് എത്തുമ്പോൾ അവയ്ക്ക് തിരിച്ച് കടലിലേക്ക് പോകാനുള്ള കഴിവ് ഇല്ലാതാകും. സാധാരണയായി അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെയാണ് ഈ പ്രതിഭാസം നീണ്ടുനിൽക്കുന്നത്. ഈ സമയത്ത് മീനിനെ കൈയ്യോടെ പിടിച്ച് കരയിലേക്ക് വാരിക്കൊണ്ടുപോകാൻ ആളുകൾ തീരത്ത് നിറഞ്ഞ് നിൽക്കുന്ന കാഴ്ച കാണാം. മത്തി കൂമ്പിവന്നുവെന്ന മത്സ്യത്തൊഴിലാളികളുടെ വിശേഷണമിതിന് അനുയോജ്യമാണ്.
ചാകര തീരപ്രദേശങ്ങളിൽ എളുപ്പത്തിൽ ലഭ്യമാകുന്ന മീൻ കൊണ്ട് ഭക്ഷ്യസുരക്ഷാ സാധ്യതകളും സാമ്പത്തിക ഗുണവും നൽകുന്നു. ജനങ്ങൾ ഇത് കാണാൻ തീരത്തേക്ക് ഒഴുകിയെത്തുന്നത് ഈ പ്രതിഭാസത്തിന്റെ ഒരു സാമൂഹിക പ്രാധാന്യമായി കണക്കാക്കപ്പെടുന്നു. മത്തിക്കൂട്ടങ്ങൾ കരയിലേക്ക് എത്തിയപ്പോൾ കരയിലെ ജനങ്ങൾ പാത്രങ്ങളും, കവറുകളും കൊണ്ട് വന്ന് മീൻ വാരിക്കൂട്ടുന്നത് കണ്ടാൽ തീരത്ത് ഒരു ആരവത്തിന് സമാനമാണെന്ന് തോന്നിപ്പിക്കും.
ഓരോ തവണയും ഇത് തീരപ്രദേശങ്ങളിലെ ജന ജീവിതത്തിൽ ആവേശം നിറക്കുന്ന ഒന്നാണ്. അത് മൽസ്യത്തൊഴിലാളികൾക്ക് സമ്പദ്ഘടനാ പ്രാധാന്യവും നാട്ടുകാർക്ക് അപൂർവ അനുഭവവുമാണ് നൽകുന്നത്. sardines
Content summary: An ocean teeming with sardines