ഡല്‍ഹിയിലെ ഒരു പതിവ് പ്രഭാതം. ക്രിക്കറ്റ് പരിശീലന ഗ്രൗണ്ട് അതിന്റെ തിരക്കിലേക്ക് ഉണര്‍ന്നു വരുന്നു. ജഴ്‌സിയണിഞ്ഞ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടക്കമുള്ളവര്‍ ഗ്രൗണ്ടില്‍ പരിശീലനത്തിനു സജ്ജരായി നില്‍ക്കുമ്പോഴാണ് അവര്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായി ഒരു അതിഥി കടന്നുവരുന്നത്. രൂപത്തിലും പെരുമാറ്റത്തിലും അലസത നിറഞ്ഞുനില്‍ക്കുന്നൊരു വൃദ്ധന്‍. കുട്ടികളുടെ ഇടയിലേക്ക് കയറിവന്ന അയാളുടെ പെരുമാറ്റം ഒരു കോമാളിയുടേതിനു തുല്യമായിരുന്നു. കളിക്കാര്‍ക്ക് ടിപ്‌സ് പറഞ്ഞു കൊടുക്കുന്നതുപോലെ അയാള്‍ എന്തൊക്കെയോ കാണിക്കുന്നു. നെറ്റ് പ്രാക്ടീസ് നടക്കുന്നിടത്തു ചെന്നു ബൗള്‍ ചെയ്യണം എന്നാവശ്യപ്പെടുന്നു. പിന്നീടത് എങ്ങോട്ടോ എറിഞ്ഞു കളയുന്നു. അതിനുശേഷം ബാറ്റ് ചെയ്യണം എന്നു നിര്‍ബന്ധം പിടിക്കുന്നു. ആദ്യത്ത അടിയില്‍ തെറിച്ചു പോയത് പന്തല്ല, ബാറ്റാണ്. ഇതോടെ ഒരേസമയം അയാളുടെ കോമാളിത്തരം ചിരിയും അലോസരവും കുട്ടികളില്‍ ഉണ്ടാക്കുന്നു.
പക്ഷേ പെട്ടെന്നാണു കളി മാറിയത്. പിന്നെ നടന്നതുകണ്ട് കുട്ടികളെല്ലാം അത്ഭുതപ്പെട്ടു. ഒടുവില്‍ വന്നയാളെ മനസിലായപ്പോള്‍ എല്ലാവരും വായ് പൊളിച്ചു നിന്നുപോയി…